തമ്പിയെകുറിച്ച് ആ സത്യം തുറന്ന് പറഞ്ഞ് അപ്പു.!! ഹരിക്ക് താക്കീത് നൽകി ദേവിയെടത്തി; ഇതിനും നല്ലത് അമരാവതിയിലെ ഹോംനഴ്സ്‌ ആയിരുന്നെന്ന് ഹരിയും; | Santhwanam Today Episode

Santhwanam Today Episode : സാന്ത്വനത്തിന്റെ അതിമനോഹരമായ ഏറ്റവും പുതിയ പ്രമോ വീഡിയോ ഇപ്പോൾ അണിയറ പ്രവർത്തകർ പങ്കുവെച്ചിരിക്കുകയാണ്. ഇനി അങ്ങോട്ടുള്ള ദിവസങ്ങൾ വളരെയധികം സന്തോഷം നിറഞ്ഞതായിരിക്കുമെന്നാണ് പ്രമോ കണ്ട പ്രേക്ഷകർ അനുമാനിക്കുന്നത്. ഇതുവരെ തമ്മിൽ തല്ലും പോരും ഒക്കെയായി സാന്ത്വനം അതിൻറെ ട്രാക്ക് ഒന്നു മാറി സഞ്ചരിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ പഴയ നിലയിലേക്ക് തന്നെ എത്തിയിരിക്കുകയാണ്. അമരാവതിയിൽ നിന്ന് സാന്ത്വനം വീട്ടിലേക്ക് എത്തിയ അപ്പുവിനെയും കുഞ്ഞിനെയും ഇരുകൈയും നീട്ടിയാണ് സ്വാന്ത്വനം കുടുംബാംഗങ്ങൾ

സ്വീകരിച്ചിരിക്കുന്നത് 90 തികയും മുൻപേ തന്നെ സാന്ത്വനം വീട്ടിലേക്ക് വന്നതുകൊണ്ട് അപ്പുവിനും ഹരിക്കും ചില നിർദ്ദേശങ്ങൾ ഒക്കെ ദേവിയേട്ടത്തി നൽകുന്നുണ്ട്. ഇടയ്ക്ക് വരിക അപ്പുവിനെയും കുഞ്ഞിനെയും കാണുക ഉടൻതന്നെ തിരിച്ചുപോവുക അത്രയൊക്കെ മതിയെന്നാണ് ദേവി ഹരിയോട് പറയുന്നത്. ഇത് അമരാവതിയിലെ ഹോം നേഴ്സിനേക്കാൾ സ്ട്രിക്ട് ആണല്ലോ സ്വാന്ത്വനത്തിലെ ഹോം നേഴ്സ് എന്ന് കളിയായി ഹരി ബാലേട്ടനോട് പറയുന്നുമുണ്ട്. അതേസമയം തന്നെ അഞ്ചുവും ശിവനും ഒരു

കുഞ്ഞനായി ആഗ്രഹിക്കുന്നു എന്ന് അഞ്ജുവിന്റെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നു. ഒരമ്മയും അച്ഛനും ആവുക എന്ന് പറയുന്നത് ജീവിതത്തിലെ എത്രത്തോളം വലിയ കാര്യമാണ് എന്ന് തനിക്ക് ഇപ്പോൾ ബോധ്യമാകുന്നു എന്ന് അഞ്ചു ദേവേട്ടത്തിയോട് പറയുമ്പോൾ, നീ ഇനി ബിസിനസിന്റെ കാര്യമൊന്നും പറഞ്ഞ് ഇത് ഒരുപാട് നീട്ടി വെക്കേണ്ടതും എത്ര കുഞ്ഞുങ്ങൾ വന്നാലും എന്റെ കയ്യിൽ ഭദ്രമായിരിക്കുമെന്നും ദേവി അഞ്ജുവിനോട് പറയുന്നുമുണ്ട് ഹരിഭയന്നത് പോലെ ഞാനും എൻറെ കുഞ്ഞും അമരാവതിയിൽ സേഫ് അല്ല എന്ന് ഉള്ളിൽ തോന്നിത്തുടങ്ങി. അപ്പച്ചി അവിടെ നിൽക്കുന്നത് ഞങ്ങളുടെ

കുഞ്ഞിന് ആപത്താണെന്ന് തോന്നിയതുകൊണ്ടാണ് താൻ അവിടെ നിന്ന് പെട്ടെന്ന് തന്നെ സാന്ത്വനത്തിലേക്ക് പോന്നത് എന്നാണ് അപ്പു ദേവിയോട് ബാലനോടും ഹരിയോടുമായി പറയുന്നത്. അതേസമയം തന്നെ കുഞ്ഞു കരയുന്നതും പ്രമോ വീഡിയോയിൽ കാണാം. ഉടൻതന്നെ കുഞ്ഞിനെ ബാലൻ ആട്ടുമ്പോൾ കുഞ്ഞ് ചിരിക്കുകയാണ്. ഈ സന്ദർഭത്തിൽ അവൾക്ക് മനസ്സിലായി അവളെ ആട്ടുന്നത് വലിയേട്ടൻ ആണെന്ന് എന്ന് അപ്പു പറയുന്നതോടുകൂടിയാണ് ഏറ്റവും പുതിയ പ്രമോ വീഡിയോ അവസാനിക്കുന്നത്.

Rate this post