വിവാദങ്ങൾക്കു വിട; ഉപാസന തന്നെ രാംചരണിന്റെ കുഞ്ഞിന് ജന്മം നൽകി.!! ആശംസകൾ നേർന്ന് സിനിമ ലോകം.!! | Ramcharan And Upasana Blessed A Baby Viral

Ramcharan And Upasana Blessed A Baby Viral : താരങ്ങളുടെ വിശേഷങ്ങൾ കേൾക്കാൻ ഇഷ്ടമുള്ളവരാണ് നമ്മൾ. അങ്ങനെ മലയാളികളുടെ പ്രിയപ്പെട്ട താരത്തിന്റെ വിശേഷമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.മലയാളികളുടെയും തെലുങ്കരുടെയും പ്രിയപ്പെട്ട നടൻ രാംചരണിനും ഭാര്യ-ഉപാസനക്കും കുഞ്ഞ് പിറന്നു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ജനനം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് അധികൃതർ അറിയിച്ചു.

പതിനൊന്നാം വിവാഹ വാർഷികത്തിലാണ് ഇരുവരുടെയും ജീവിതത്തിലേക്ക് കുഞ്ഞ് എത്തിയത്. ഒരു പെൺകുഞ്ഞിനാണ് ഉപാസന ജന്മം നൽകിയത്. അതിന്റെ സന്തോഷത്തിലാണ് ചിരഞ്ജീവി കുടുംബമെന്ന് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.അപ്പോളോ ആശുപത്രി ചെയർമാനായ പ്രതാപിന്റെ ചെറുമകൾ ആണ് ഉപാസന കാമിനേനി. 2012 ജൂൺ 14നാണ് ഉപാസന രാംചരണിന്റെ പ്രിയതമയായിത്തീർന്നത്. അപ്പോളോ ഹോസ്പിറ്റലിലെ വൈസ് ചെയർപേഴ്സൺ കൂടിയാണ് ഉപാസന.തെലുങ്ക് ഭാഷയിൽ അഭിനയിക്കുകയും എന്നാൽ

മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുകയും ചെയ്ത വ്യക്തിയാണ് രാംചരൺ. ഇന്ത്യൻ സിനിമയിലെ ഉയർന്ന വരുമാനമുള്ള നടൻ കൂടിയാണ് രാംചരൺ. പ്രമുഖ താരമായ ചിരഞ്ജീവിയുടെ പുത്രനുമാണ് താരം. ചിരുത, ധീര,നായക് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകമനം കവർന്ന വ്യക്തിയാണ് രാംചരൺ. ശങ്കർ സംവിധാനം ചെയ്യുന്ന ഗെയിം ചേഞ്ചർ എന്ന ചിത്രമാണ് രാംചരന്റെ പുതിയ പ്രോജക്ട്. കിയാര അഡ്വാനിയാണ് ചിത്രത്തിലെ നായിക. മലയാളികളുടെ പ്രിയപ്പെട്ട താരം ജയറാമും ഗെയിം ചേഞ്ചറിൽ പ്രധാന വേഷത്തിൽ എത്തുന്നു.

എല്ലാവരുടെയും ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു നിമിഷമാണ് കുഞ്ഞിന്റെ പിറവി.ഒരാൾ കരയുമ്പോൾ മറ്റുള്ളവർ ചിരിക്കുന്ന നിമിഷം.അത് പ്രമുഖരുടേതാണെങ്കിൽ പറയണ്ട.അവരുടെ കുടുംബത്തിന് മാത്രമല്ല ആരാധകർക്കും മാധ്യമങ്ങൾക്കും അതൊരു നല്ല വാർത്തയായിരിക്കും. നിരവധി മാധ്യമങ്ങളാണ് കുഞ്ഞിന്റെ ജനന വാർത്ത പുറത്തുവിട്ടത്. ചിരഞ്ജീവി കുടുംബത്തിലെ പുതിയ അംഗത്തിന്റെ വരവിൽ സന്തോഷിക്കുകയാണ് ആരാധകർ. താരത്തിനും കുടുംബത്തിനും ആശംസകളുമായി നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

View this post on Instagram

A post shared by @ramcharan_unique_

Rate this post