ആദർശുമായി വഴക്കുണ്ടാക്കി നയന പടിയിറങ്ങുന്നു.!! അവസാനം ദേവയാനിയെ തീർ ത്തു ആദർശ്.!! | Patharamattu Today Episode Aug 8
Patharamattu Today Episode Aug 8: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബ പരമ്പരയായ പത്തരമാറ്റിൽ ഇപ്പോൾ അനിയുടെ വിവാഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇന്നലെ അനിയും നന്ദുവും പ്രണയത്തിലാണെന്ന കാര്യം നയന അറിയുന്നതായിരുന്നു. നയന ആകെ വിഷമത്തിൽ ഇരിക്കുമ്പോഴാണ് ജലജയും ദേവയാനിയും വന്ന് പലതും പറയുന്നത്. നയന നിർമ്മലിനെ കുറിച്ച് പറഞ്ഞപ്പോൾ ജലജയ്ക്ക് വലിയ ടെൻഷനാവുകയാണ്. അതിനിടയിൽ നയനയോട് കയർത്തുകൊണ്ടിരിക്കുമ്പോൾ ഇവളുടെ മനസിൽ എന്തൊക്കെയോ പ്രശ്നമുണ്ടെന്ന് പറയുകയാണ് ജലജ. അതെയെന്നും, ആ ഭാരം ഞാൻ ഇറക്കി വച്ചാൽ ഈ വീട്ടിൽ പൊട്ടിത്തെറി ഉണ്ടാകുമെന്ന് പറയുകയാണ് നയന. പിന്നീട് നയന അനിയെ കാണുകയാണ്. നീ എന്നോട് എല്ലാം തുറന്നു
പറയുമെന്നാണ് കരുതിയതെന്നു പറഞ്ഞപ്പോൾ, എന്താണ് ഏടത്തി പ്രശ്നമെന്ന് ചോദിച്ചപ്പോൾ, ഒരു കുടുംബം മുന്നോട്ട് പോവാൻ ഭാര്യയും ഭർത്താവും വളരെ സ്നേഹത്തിലായാൽ മാത്രം പോരെന്നും, കയറി ചെല്ലുന്ന വീടും അതിന് യോജിച്ചതാവണമെന്ന് പറയുകയാണ് നയന. അനാമിക എല്ലാ അർത്ഥത്തിലും അർഹതയുള്ള പെൺകുട്ടിയാണെന്ന് പറയുകയാണ് നയന. ഇതൊക്കെ കേട്ട് അനിയ്ക്ക് മറുപടി പറയാൻ കിട്ടുന്നില്ല. നയന നേരെ മുറിയിലേക്ക് പോയപ്പോൾ, ആദർശ് അവിടെ ഫയൽ തിരക്കുകയാണ്. നയന യെ കണ്ടപ്പോൾ ഫയൽ എവിടെയെന്ന് ചോദിക്കുകയാണ്. എനിക്കറിയില്ലെന്നും, ഞാനില്ലാഞ്ഞപ്പോൾ ആദർശേട്ടനല്ലേ എല്ലാം നോക്കിയതെന്ന് ദേഷ്യത്തിൽ പറയുകയാണ്. നിനക്കെന്താണ് ദേഷ്യമെന്ന് ചോദിക്കുകയാണ് ആദർശ്.
ഞാനിന്ന് കുറച്ച് വിഷമത്തിലാണെന്നും, എന്നോടൊന്നും മിണ്ടാതിരിക്കാൻ പറഞ്ഞ് പോവുകയാണ് നയന. നീ എവിടെ പോവുന്നെന്ന് ചോദിച്ചപ്പോൾ, ഞാൻ എവിടെയെങ്കിലും പോവുകയാണെന്ന് പറഞ്ഞ് പോവുകയാണ്. നയന ദേഷ്യപ്പെട്ടത് കണ്ട് ആദർശ് മുത്തശ്ശനോടും മുത്തശ്ശിയോടും നയന എവിടെയാണ് പോയതെന്നറിയോ ചോദിക്കുകയാണ്. ദേഷ്യത്തിലാണ് അവൾ പോയതെന്ന് പറയുകയാണ് ആദർശ്. ആ ദേഷ്യത്തിന് കാരണം നീയായിരിക്കുമെന്നും, അത് നീ മാറ്റിയെടുക്കണമെന്നും പറയുകയാണ് മുത്തശ്ശൻ. നയന മോൾ നിനക്ക് സമമായി ഇരിക്കേണ്ടവളാണെന്ന് പറയുകയാണ് മുത്തശ്ശൻ. ആദർശ് നേരെ മുകളിലേക്ക് പോയപ്പോൾ ജലജയും ദേവയാനിയും നിൻ്റെ ഭാര്യയെവിടെ എന്ന് ചോദിക്കുകയാണ്. അവൾ കല്യാണിയോ
മറ്റോ കാണാൻ പോയതാണെന്ന് പറയുകയാണ് ആദർശ്. നിന്നോട് പറയാതെയാണ് അവൾ പോയതെന്നും, അവൾക്ക് ഇപ്പോൾ അഹങ്കാരം കൂടിയിട്ടുണ്ടെന്നും, പുതിയ മരുമകൾ വരുമ്പോഴെങ്കിലും അവളുടെ അഹങ്കാരം കുറയ്ക്കാൻ പറയണമെന്ന് പറയുകയാണ് ദേവയാനി. പുതിയ മരുമകൾ എങ്ങനെയാണെന്ന് വന്നു കഴിഞ്ഞാൽ നോക്കാമെന്ന് പറയുകയാണ് ആദർശ്. മകൻ കൈവിട്ട് പോയെന്ന് പറയുകയാണ് ജലജ ദേവയാനിയോട്. നയനയുടെ ഭാഗത്ത് ആദർശ് സംസാരിച്ചത് ദേവയാനിക്ക് ഒട്ടും ഇഷ്ടപ്പെടുന്നില്ല. ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡിൽ കാണാൻ സാധിക്കുന്നത്.