വിക്രമിനെ ജയിൽ മോചിതനാക്കി കാർത്തിക; മകൻ പുറത്ത് വന്ന സന്തോഷത്തിൽ പ്രകാശൻ.!! | Mounaragam Today Episode Aug 7
Mounaragam Today Episode Aug 7: ഏഷ്യാനെറ്റിലെ മൗനരാഗത്തിൽ സത്യങ്ങൾ ഓരോന്നായി പുറത്ത് വന്ന കൊണ്ടിരിക്കുകയാണ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ചന്ദ്രസേനനും രൂപയും പലതും സംസാരിക്കുകയാണ്. നമ്മൾ എല്ലാവരും ഒരു കോംബൗണ്ടിൽ വീട് എടുക്കുമ്പോൾ അവിടെ താരയ്ക്കും ഒരു വീടൊരുക്കണമെന്നാണ് സി എസ് പറയുന്നത്. പിന്നീട് കാണുന്നത് സരയു നെക്ലേസ് ഇട്ട് അതിൻ്റെ ഭംഗി ആസ്വദിക്കുകയാണ്. അപ്പോഴാണ് ശാരി വന്ന് ഈ നെക്ലേസിട്ട് നമുക്ക് പുറത്ത് ഒന്ന് നടന്നു വരാമെന്ന് പറയുകയാണ്. അതിനിടയിൽ രാഹുലിനെ കുറിച്ച് സരയു പറഞ്ഞപ്പോൾ, ശാരി വളരെ ദേഷ്യത്തിലാണ് രാഹുലിനെ കുറിച്ച് പറയുന്നത്. അമ്മയ്ക്ക് അച്ഛനെക്കുറിച്ച് പറയുമ്പോൾ ഇപ്പോൾ വലിയ ദേഷ്യമാണല്ലോയെന്നും, വേറെ എന്തെങ്കിലും പ്രശ്നമുണ്ടല്ലോ
എന്ന് ചോദിക്കുകയാണ്.അത് ഞാൻ പറഞ്ഞാൽ മോൾ അച്ഛനെ എന്നേക്കാൾ വെറുക്കുമെന്നും പറയുകയാണ് ശാരി. അങ്ങനെ നടക്കാനിറങ്ങിയപ്പോൾ, താരയെയും കൂട്ടി കല്യാണി പുറത്തു വരികയാണ്. പിറന്നാൾ സമ്മാനമാണല്ലോ കഴുത്തിൽ കാണുന്നതല്ലേയെന്ന് പറയുകയാണ് കല്യാണി. ആരാണ് ഇത് വാങ്ങി തന്നതെന്ന് പറഞ്ഞപ്പോൾ, ശാരി ഞാനാണ് വാങ്ങി കൊടുത്തതെന്ന് പറയുകയാണ് ശാരി. നിൻ്റെ അമ്മ നിനക്ക് മനസറിഞ്ഞ് വാങ്ങിത്തന്നതാണെന്നു പറയുകയാണ് കല്യാണി. അങ്ങനെ അതുമിതും പറഞ്ഞ് രണ്ടു പേരും വഴക്കിടുകയാണ്. പിന്നീട് കാണുന്നത് കാർത്തികയും പ്രകാശനും സംസാരിക്കുന്നതാണ്. വിക്രമിൻ്റെ റിമാൻ്റ് കാലാവധി നാളെ തീരുമെന്നു പറയുകയാണ് പ്രകാശൻ. അവന് വേണ്ടി വാദിക്കാമെന്നും, എല്ലാം
ശരിയാവുമെന്നും, അവനെ ഞാൻ ഈ കമ്പനിയുടെ മുൻപന്തിയിൽ എത്തിക്കുമെന്നും പറയുകയാണ് കാർത്തിക. കിരണും കല്യാണിയും ഉറങ്ങാൻ കിടന്നപ്പോൾ വിക്രമിൻ്റെ കാര്യം തന്നെയാണ് പറയുന്നത്. വിക്രം നാളെ ജയിലിൽ നിന്ന് ഇറങ്ങുമെന്ന്. അങ്ങനെ പിറ്റേ ദിവസം പ്രകാശനും കാർത്തികയും കോടതിയിൽ പോയി വിക്രമിനെ കൂട്ടി വരികയാണ്. മൂങ്ങയും പ്രകാശനും വിക്രമും വലിയ
സന്തോഷത്തിലാണ്. അവർ ആരും വന്നില്ലെന്നും, അതിനാൽ അവൻ പുറത്തിറങ്ങിയെന്നും, നമ്മൾ ഇനി സൂക്ഷിക്കണമെന്ന് പറയുകയാണ് പ്രകാശൻ. അതിന് ഇനി ആർക്കും ഒന്നും ചെയ്യാനാവില്ലെന്ന് പറയുകയാണ് കാർത്തിക. അങ്ങനെ ആരെങ്കിലും വിക്രമിനെതിരെ നീങ്ങിയാൽ അവരും കുടുങ്ങുമെന്ന് പറയുകയാണ് കാർത്തിക. ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡിൽ നടക്കാൻ പോകുന്നത്.