അമ്പോ ജയന്തിയുടെ കരണം അടിച്ചു പൊട്ടിച്ചു ബാലൻ.!! തമ്പിയുടെ മുന്നിൽ രാജേശ്വരിയെ പറ്റി എല്ലാം തുറന്നുപറഞ്ഞ് ബാലേട്ടൻ.!! ഹരിയുടെ ആ കടുത്ത തീരുമാനം.! | Santhwanam Today June 14 Episode Malayalam

Santhwanam Today June 14 Episode Malayalam : സാന്ത്വനം പരമ്പര വളരെയധികം ആവേശകരം ഉണർത്തുന്ന എപ്പിസോഡുകളിലൂടെയാണ് നിലവിൽ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. കാത്തിരുന്ന കണ്മണി സാന്ത്വനം കുടുംബത്തിൽ പിറന്നിട്ടും അതിനെ ഒന്ന് എടുത്തു കൊഞ്ചിക്കുവാനോ മതിയാവോളം സ്നേഹിക്കുവാനോ കഴിയാത്ത സങ്കടമാണ് സാന്ത്വനത്തിലെ ഓരോ കുടുംബാംഗങ്ങൾക്കും ഉള്ളത്. അതുകൊണ്ടുതന്നെ ഇപ്പോൾ എല്ലാവരും കൂടി അമരാവതിയിലേക്ക്

അപ്പുവിനെയും കുഞ്ഞിനെയും കാണുവാൻ എത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ അമരാവതിയിൽ വച്ച് നടക്കുന്ന ചില സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഏറ്റവും പുതിയ പ്രമോ പുറത്തുവന്നിരിക്കുന്നത്. ശിവനെയും അഞ്ജലിയെയും പോലീസ് അറസ്റ്റ് ചെയ്തതിനെ പറ്റിയുള്ള സംസാരമാണ് അമരാവതിയിൽ നടന്നുകൊണ്ടിരിക്കുന്നത് ഇരുവരെയും കഞ്ചാവുമായി പിടികൂടിയിരിക്കുന്നു എന്നാണ് തമ്പി രാജേശ്വരിയോട് പറയുന്നത്. അതേസമയം തന്നെ ബിസിനസ് എന്നും പറഞ്ഞ് ഇതിനാണോ അഞ്ജലിയേയും കൊണ്ട് ഇറങ്ങിത്തിരിച്ചത് എന്ന് ജയന്തി

ശിവനോട് ചോദിക്കുന്നുമുണ്ട്. ഒക്കെയും കേട്ട് മിണ്ടാതെ നിസ്സഹായനായി ഇരിക്കുക മാത്രമാണ് ശിവൻ ചെയ്യുന്നത്. എന്നാൽ ഇതിന് തക്ക മറുപടിയുമായി രംഗത്തെത്തുകയാണ് ബാലൻ. രാജേശ്വരി എല്ലാവരോടും കാണിക്കുന്ന സ്നേഹം കപടമാണ് അധികം വൈകാതെ തമ്പി സാറിന് മനസ്സിലാകുമെന്ന് ബാലൻ എല്ലാവരുടെയും മുന്നിൽ വച്ച് തന്നെ പറയുന്നുമുണ്ട് അതുപോലെതന്നെ ജയന്തിക്കും നല്ല താക്കീതു തന്നെയാണ് ബാലൻ നൽകുന്നത്. ഇനി അപ്പുവുമായുള്ള എന്തെങ്കിലും ബന്ധം പറഞ്ഞ് അമരാവതിയിൽ കാലു കുത്തിയാൽ ചെകിട് അടിച്ചു പൊട്ടിക്കും എന്നാണ് ബാലൻ ജയന്തിയോട് പറയുന്നത്.

അതേസമയം തൊട്ടിലിൽ ഉറങ്ങിക്കിടക്കുന്ന കുഞ്ഞിനെയും അപ്പുവിനെയും അപ്പുവിന്റെ മമ്മിയുടെ അടുത്തിരിക്കുന്ന ദേവിയെയും പ്രമോയിൽ കാണിക്കുന്നുണ്ട്. കുഞ്ഞ് വളരെ പെട്ടെന്ന് തന്നെ ഉറങ്ങുമെന്നും അതുപോലെ ഉണരുമെന്നും തന്നെ രാത്രിയിൽ ഉറക്കാറില്ലെന്ന് ആണ് അപ്പു ദേവിയോട് പരിഭവം പറയുന്നത്. പുറത്തു നടക്കുന്ന സംഭവങ്ങൾ അറിഞ്ഞ ഹരി ഇനി സാന്ത്വനം കുടുംബാംഗങ്ങൾ ഇവിടേക്ക് വരുന്നത് അപ്പുവിനെയും കുഞ്ഞിനെയും കൂട്ടിക്കൊണ്ടുപോകാൻ മാത്രമായിരിക്കും എന്ന് ഉറച്ച് തീരുമാനവുമായി ആണ് പടിയിറങ്ങുന്നത്.

2.7/5 - (6 votes)