കാര്യങ്ങൾ കൈവിട്ടുപോകുന്നു.!! ഹോസ്പിറ്റലിൽനിന്നും തമ്പിയെയും അപ്പച്ചിയെയും ആട്ടിയിറക്കി ഡോക്ടർ.!! ബാലന്റെ കടുത്ത തീരുമാനം.!! | Santhwanam Today Episode Malayalam

Santhwanam Today Episode Malayalam : മലയാളം ടീവി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. പരമ്പര ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത് അനിർവചനീയമായ സംഭവബഹുലമായ കഥാമുഹൂർത്തങ്ങളിലൂടെയാണ്. പ്രസവവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അപ്പുവിന്റെ പ്രസവത്തെ ചൊല്ലി ആശുപത്രിയിൽ വെച്ച് ഇരുകുടുംബങ്ങളും തമ്മിൽ തർക്കങ്ങൾ ഉണ്ടാവുന്നുണ്ട്. ഇപ്പോൾ അപർണ്ണയെ അഡ്മിറ്റ്‌ ചെയ്ത ഹോസ്പിറ്റലിലും, ഡോക്ടറിലും തങ്ങൾക്ക് വിശ്വാസമില്ല എന്നും തന്റെ മകളെ

മറ്റൊരു നല്ല ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുവാൻ നോക്കണമെന്നും തമ്പി ഹരിയോട് കേണപേക്ഷിക്കുന്നുണ്ട്. പക്ഷേ അപർണയുടെ ഇപ്പോഴത്തെ സാഹചര്യത്തിൽ മറ്റൊരു ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുന്നത് അപകടമാണ് എന്നാണ് ഡോക്ടർ പറയുന്നത്. അപർണയുടെ അവസ്ഥ അല്പം ക്രിട്ടിക്കൽ ആയതുകൊണ്ട് തന്നെ സിസേറിയൻ ചെയ്ത് കുഞ്ഞിനെ പുറത്തെടുക്കുന്നതാണ് നല്ലതെന്ന് ഡോക്ടർ ഹരിയോട് പറഞ്ഞപ്പോൾ തമ്പി ഡോക്ടറോട് കയർത്തു സംസാരിക്കുന്നുണ്ട്. ഞാൻ എന്റെ മകളെ സിസേറിയൻ ചെയ്യാൻ സമ്മതിക്കില്ല എന്നും അവൾക്ക് നോർമൽ ഡെലിവറി

മതിയെന്നുമാണ് തമ്പി പറയുന്നത്. തമ്പിയുടെ വാക്കുകളെ പിന്തുണച്ചുകൊണ്ട് രാജേശ്വരിയും ഡോക്ടറോട് വഴക്കിനു വരുന്നു. പക്ഷേ രാജേശ്വരിയുടെ വാ അടപ്പിക്കുന്ന മറുപടിയാണ് ഡോക്ടറുടെ ഭാഗത്തുനിന്ന് ലഭിച്ചത്. നിങ്ങളുടെ മകളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി തന്നെയാണ് ഞങ്ങളും പരിശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ അപർണയെ ഇനി ഈ ഒരു അവസ്ഥയിൽ മറ്റൊരു ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുന്നത് അപകടമാണ്.

അത് കുഞ്ഞിന്റെയും അമ്മയുടെയും ജീവനെ തന്നെ ബാധിക്കും എന്നാണ് ഡോക്ടർ പറഞ്ഞത്. ഡോക്ടറുടെ വാക്കുകൾ കേട്ട് ആകെ ഭയന്നിരിക്കുകയാണ് ബന്ധുക്കൾ എല്ലാവരും. സാന്ത്വനം വീട്ടിലുള്ളവർക്കുംഇതേ അവസ്ഥയാണ്. ഒരു പ്രശ്നവുമില്ലാതെ അപർണ്ണയേയും കുഞ്ഞിനെയും തിരികെ ലഭിക്കണം എന്നുള്ള പ്രാർത്ഥനയോടെ ഇരിക്കുകയാണ് വീട്ടിലുള്ളവരെല്ലാം. അപർണയുടെ ഈ അവസ്ഥ കണ്ടു ശിവൻ ഭയപ്പെട്ടിട്ട് ഇങ്ങനെയാണെങ്കിൽ പ്രസവം വേണ്ടെന്നു വെക്കുന്നതാണ് നല്ലതെന്ന് അഞ്ജലിയോട് പറയുന്നു.

4/5 - (3 votes)