സിദ്ധു വീണ്ടും ജയിലിലേക്ക്; ഉഗ്രരൂപിണിയായി സിദ്ധുവിനു മുന്നിൽ പൂജ; സുമിത്രയെ ഞെട്ടിച്ച് രോഹിതിന്റെ തീരുമാനം.! | Kudumbavilakk Today Episode Malayalam

Whatsapp Stebin

Kudumbavilakk Today Episode Malayalam : കുടുംബവിളക്ക് പരമ്പരയിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് പ്രേക്ഷകർ ഒരിക്കലും പ്രതീക്ഷിക്കാത്ത നിർണായക കഥാമുഹൂർത്തങ്ങളാണ്. രോഹിത്തിനെ അപകടത്തിൽ പെടുത്താൻ ശ്രമിച്ചത് സിദ്ധാർഥ് ആണെന്ന് തെളിഞ്ഞതിനെ തുടർന്ന് പരമ്പരയിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത് വലിയ പ്രശ്നങ്ങളാണ്. പോലീസ് അന്വേഷണത്തെ തുടർന്ന് കസ്റ്റഡിയിൽ ആയിരുന്ന സിദ്ധാർത്ഥ് ഇപ്പോൾ വേദികയുടെ പരിശ്രമത്താൽ ജാമ്യത്തിൽ ഇറങ്ങിയിരിക്കുകയാണ്.

ഈ ഒരു കേസിന്റെ പേരിൽ, ഒപ്പം തന്റെ ജോലി പോയ ദേഷ്യത്തിലും, രോഹിത് രക്ഷപ്പെട്ട ദേഷ്യത്തിലും സിദ്ധാർഥ് ശ്രീനിലയം വീട്ടിലേക്ക് പ്രശ്നം ഉണ്ടാക്കാനായിട്ട് എത്തിയിട്ടുണ്ട്. സിദ്ധാർഥ് വരുമ്പോൾ വീട്ടിൽ എല്ലാവരും പ്രതീഷിന്റെ കുഞ്ഞിന്റെ ചോറൂണിനെ കുറിച്ചുള്ള ചർച്ചയിൽ ആയിരുന്നു. സിദ്ധാർഥ് കടന്നുവന്നതോടുകൂടി വീട്ടിലെ സമാധാന അന്തരീക്ഷം പെട്ടെന്ന് തന്നെ മാറി. സുമിത്രയെ താക്കീത് ചെയ്യാൻ വേണ്ടിയാണ് സിദ്ധാർത്ഥ് വന്നത്. തന്നെ ആരെങ്കിലും ഉപദ്രവിക്കാൻ ശ്രമിച്ചാൽ ഇതിലും വലിയ പ്രശ്നങ്ങളാണ് നിങ്ങൾ നേരിടേണ്ടി വരുക എന്നാണ് സിദ്ധാർഥ് പറഞ്ഞത്.

രോഹിത്തിനെ പോലുള്ള ഒരു പാവത്തിനെ അപകടത്തിൽ പെടുത്താൻ ശ്രമിച്ചത് വളരെ മോശമായ കാര്യമാണെന്നാണ് സിദ്ധാർഥിനോട് സ്വന്തം അച്ഛൻ പറഞ്ഞത്. ഈ കാര്യം പറഞ്ഞതിന്റെ പേരിൽ സിദ്ധാർഥും അച്ഛനും തമ്മിൽ വലിയ വഴക്കും ബഹളവും ഉണ്ടായിട്ടുണ്ട്. രോഹിത്തിനെ അപകടത്തിൽ പെടുത്തിയത് കുടുംബത്തിലെ എല്ലാവർക്കും വലിയ വിഷമവും ദേഷ്യവും ഉണ്ടാക്കിയ കാര്യമാണ്. അച്ഛനെ അപകടത്തിൽ പെടുത്തിയത്

സിദ്ധാർഥ് അങ്കിൾ ആണെന്ന് തനിക്ക് അറിയാം, എന്റെ അച്ഛനെ ഉപദ്രവിക്കാൻ നിങ്ങൾ ശ്രമിച്ചാൽ ഞാനാരാണെന്ന് നിങ്ങൾ അറിയും. നിങ്ങളെ ഞാനൊരു പാഠം പഠിപ്പിക്കും . രോഹിത്തിന്റെ മകൾ പൂജ സിദ്ധാർഥിന്റെ വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തുന്നുണ്ട്. ഇനിയും സിദ്ധാർത്ഥ് പഠിച്ചില്ലെങ്കിൽ അയാളുടെ ജീവിതം മുഴുവൻ ജയിലിൽ ആകുമെന്നാണ് പ്രേക്ഷകർ ഇപ്പോൾ പറയുന്നത്.

Rate this post