എല്ലാ പ്രതീക്ഷകളെയും തല്ലിക്കെടുത്തി ആ വാർത്തയെത്തുന്നു; ശിവന് മുന്നിൽ ആ പരമ സത്യം തെളിയുന്നു.!!! | Santhwanam Today Episode July 22 Malayalam

Santhwanam Today Episode July 22 Malayalam :

സാന്ത്വനം സീരിയലിൽ പുതിയ കഥാമുഹൂർത്തങ്ങൾ വരാൻ കാത്തിരിക്കുന്ന എപ്പിസോഡിനായാണ് ഓരോ ദിവസവും പ്രേക്ഷകർ കാത്തിരിക്കുന്നത്. ഇന്നലെ ആകെ ടെൻഷനടിച്ച് നിൽക്കുന്ന ബാലേട്ടനെയാണ് കണ്ടത്. 8 ലക്ഷം രൂപ സഹകരണ ബാങ്കിൽ നിന്ന് അമ്മാമൻ്റെ വീട് പണയം വച്ച് ലഭിക്കേണ്ട കാര്യത്തെ കുറിച്ച് പറഞ്ഞപ്പോൾ അമ്മാവൻ വിസമ്മതം അറിയിച്ചതും, ശിവനും അഞ്ജുവിനും വേണ്ടിയാണെങ്കിൽ തരാമെന്ന് പറഞ്ഞതൊക്കെ ബാലേട്ടനെ

ആകെ വിഷമത്തിലാക്കി. ഇതൊക്കെ കടയിൽ വന്ന് ശത്രുവിനോട് എല്ലാ കാര്യവും ബാലേട്ടൻ അറിയിക്കുകയായിരുന്നു. പിന്നീട് കാണുന്നത് സാന്ത്വനം വീട്ടിൽ ദേവിയും, അമ്മയും, കണ്ണനും, അപ്പുവും കൂടി കുഞ്ഞിൻ്റെ പേരിടൽ ചടങ്ങിൻ്റെ കാര്യങ്ങൾ സംസാരിക്കുകയായിരുന്നു. അപ്പോൾ കണ്ണൻ്റെ ചില തമാശകളും അരങ്ങേറുന്നുണ്ടായിരുന്നു. അതിനിടയിലാണ് ഹരി അവിടേയ്ക്ക് കയറി വരുന്നത്. അപ്പോൾ നൂലുകെട്ടിന് തമ്പിയെ ക്ഷണിക്കേണ്ട കാര്യം പറയുന്നത്. പോയി ക്ഷണിക്കില്ലെന്ന് പറഞ്ഞ ഹരിയെക്കൊണ്ട് ഫോൺ ചെയ്ത് പറയാം എന്ന് ലക്ഷ്മി അമ്മ പറയുന്നു.

തമ്പിയെ വിളിച്ച് നൂലുകെട്ടിന് വരാൻ ലക്ഷ്മി അമ്മ പറയുന്നു. ഹരിയും കൂടി ഫോണിലൂടെ വരാൻ പറഞ്ഞപ്പോൾ രാജേശ്വരി ചേച്ചിയെ കൂടി ക്ഷണിക്കണമെന്ന് പറയുന്നു. ഇത് അപ്പുവിനോട് ഹരി പറഞ്ഞപ്പോൾ അപ്പച്ചിയെ ക്ഷണിക്കേണ്ടെന്ന് അപ്പു പറയുന്നു. പിന്നീട് ശിവനും അഞ്ജുവും ഹരിയുടെ പണം കൊടുക്കേണ്ടതിനെ കുറിച്ചും, 8 ലക്ഷത്തിൻ്റെ കാര്യം ബാലേട്ടനെ അറിയിക്കാമെന്നും പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് ശങ്കരമ്മാമൻ്റെ മിസ് കോൾ വന്നത് ശിവൻ പറയുന്നത്. എൻ്റെ ഫോണിലുമുണ്ടെന്ന് പറഞ്ഞ് അഞ്ജു അച്ഛനെ വിളിക്കുന്നു.

പെട്ടെന്ന് നിങ്ങളെ കാണണമെന്ന് ശങ്കരമാമൻ പറയുന്നു. രണ്ടു പേരും അച്ഛനെ കാണാൻ പോകുന്നു. അതിനിടയിൽ സാന്ത്വനം വീട്ടിൽ നടക്കുന്നത് കുഞ്ഞിൻ്റെ പൊന്നെടുക്കേണ്ട കാര്യങ്ങളൊക്കെയാണ്. ഹരി കുഞ്ഞിന് അരഞ്ഞാണം വാങ്ങാൻ പോകുന്നു. അത് ഉടൻ തന്നെ ദേവി ബാലനെ വിളിച്ച് പറയുകയാണ്. പണമില്ലാതെ അവൻ എങ്ങനെ അരഞ്ഞാണം വാങ്ങുമെന്ന് പറഞ്ഞപ്പോൾ ശിവൻ നാൽപ്പത്തി അയ്യായിരം രൂപ തിരിച്ചു കൊടുത്തെന്ന് പറഞ്ഞു. ഇത് കേട്ട് ബാലേട്ടന് സമാധാനമായി. എന്നാൽ ബിസിനസ് തുടങ്ങാൻ വേണ്ട 8 ലക്ഷത്തിന് വേണ്ടി കൗണ്ടറെ വിളിക്കാൻ ശത്രു പറയുന്നു. ഇത് കേട്ട് കൗണ്ടറെ വിളിക്കാൻ ഒരുങ്ങുമ്പോൾ കൗണ്ടറുടെ ഫോണിൽ റെയിഞ്ചില്ലാത്തത് ബാലേട്ടനെ വീണ്ടും ടെൻഷനിലാക്കുന്നതോടെ ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നു.

Rate this post