അറിഞ്ഞോ അവാർഡ് കിട്ടി.!! ഇത് നിഷ്കളങ്കതയ്ക്കു കിട്ടിയ അവാർഡ്; കേരള സ്റ്റേറ്റ് അവാർഡ് നേടിയ തന്മയയുടെ വീഡിയോ വൈറലാകുന്നു.!! | Thanmaya Kerala State Award Viral Video

Thanmaya Kerala State Award Viral Video : ഇന്നലെയാണ് കഴിഞ്ഞ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കപ്പെട്ടത്.മലയാള സിനിമ വളരെ മികച്ച രീതിയിൽ മുൻപോട്ട് വന്ന ഒരു വർഷമായിരുന്നു 2022.ഉന്നത നിലവാരം പുലർത്തിയ മികച്ച സിനിമകളുടെ ഒരു ഘോഷയാത്ര തന്നെ മലയാള സിനിമ ലോകത്ത് ഉണ്ടായിട്ടുണ്ട്.കാണികൾ എന്നാ നിലയിൽ അന്താരാഷ്ട്ര നിലവാരത്തിൽ ഉയർന്ന പ്രേക്ഷകരെ തൃപ്തിപ്പെടുത്തും വിധം മലയാള സിനിമയും വളർന്നു കഴിഞ്ഞു എന്ന് വേണം പറയാൻ.

സൂപ്പർസ്റ്റാറുകൾ മാത്രം മികച്ച നടനും മികച്ച നടിയും ആകുന്ന കാലത്ത് നിന്ന് ചെറിയ റോളുകളിൽ പോലും വന്നു മികച്ച പ്രകടനങ്ങൾ കാഴ്ച വെയ്ക്കുന്ന അഭിനേതാക്കൾ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി.ബംഗാളി സംവിധായകൻ ആയ ഗൗതം ഘോഷ് ആയിരുന്നു ഇത്തവണത്തെ അവാർഡ് ജ്യൂറി ചെയർമാൻ.നൻ പകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ പ്രകടനത്തിനു മമ്മൂട്ടി മികച്ച നടനായും രേഖ എന്ന ചിത്രത്തിലെ അഭിനയത്തിന് വിൻസി അലോഷ്യസ് മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.

കുഞ്ചാക്കോ ബോബനും അലൻസിയറും പ്രത്യേക ജൂറി പരാമർശത്തിനു അർഹരായി.മികച്ച ബാലതാരമായി തിരഞ്ഞെടുക്കപ്പെട്ടത് തന്മയ സോൾ ആണ്.സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത വഴക്ക് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് തന്മയ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.എന്നാൽ പുരസ്‌കാരം പ്രഖ്യാപിച്ചതറിയാതെ സ്കൂളിൽ നിന്ന് വരുന്ന തന്മയയുടെ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.ഒന്നുമറിയാതെ

സ്കൂളിൽ നിന്ന് വരുന്ന തന്മയയെ കാത്ത് കാറിൽ ഇരിക്കുന്ന ബന്ധുക്കളാണ് വീഡിയോ എടുത്തത്. പുരസ്‌കാരം ലഭിച്ചു എന്ന് പറഞ്ഞു എങ്കിലും താരം അത് വിശ്വസിക്കുന്നില്ല പിന്നീട് ഫോണിൽ കാണിച്ചു കൊടുത്തപ്പോൾ ആണ് തന്മയ പോലും അത് വിശ്വസിക്കുന്നത്.മനോഹരമായ ഈ വീഡിയോ അനേകം ആളുകൾ ഷെയർ ചെയ്തിട്ടുണ്ട്.സിനിമയിലെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും സോൾ ബ്രദേഴ്സ് എന്ന വീഡിയോഗ്രഫി സ്ഥാപനത്തിന്റെ മാനേജറും ആയ ജിഷ്ണു വിജയൻ ആണ് വീഡിയോ പങ്ക് വെച്ചത്. സോൾ ബ്രദേഴ്സ് എന്ന വീഡിയോഗ്രാഫി സ്ഥാപനത്തിന്റെ ഉടമയും ഫോട്ടോഗ്രാഫറും ആയ സോളിന്റെ മകളാണ് തന്മയ.

Rate this post