കുട്ടികളുടെ സ്വന്തം ചാണ്ടി അച്ചാച്ചൻ; ഈ ഒരു രംഗം മാത്രം മതി ഇദ്ദേഹം ജനങ്ങൾക്കിടയിൽ, കുട്ടികൾക്കിടയിൽ ആരായിരുന്നുവെന്ന് മനസിലാക്കാൻ.! | Oommen chandi Funeral Viral Video

Oommen chandi Funeral Viral Video : കേരള ചരിത്രത്തിലെ തന്നെ മുഖ്യമന്ത്രിമാരിൽ ഏറ്റവും ജനകീയനായ മുഖ്യമന്ത്രി ആയ ഉമ്മൻ ചാണ്ടിയുടെ മൃതദേഹം ആയിരങ്ങളുടെ കണ്ണീർതുള്ളികൾ ഏറ്റുവാങ്ങിക്കൊണ്ട് വിലാപയാത്രയായി നിരവധി സ്ഥലങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്.. നിറപുഞ്ചിരിയുമായി ഏവരെയും എപ്പോഴും സ്വാഗതം ചെയ്യുന്ന വിശാല മനസിന്റെ അതിരുകളില്ലാത്ത സ്നേഹസ്പർശമായിരുന്നു ഉമ്മൻ ചാണ്ടി .

തിരക്കുകൾക്കിടയിലും പറയുന്നതെല്ലാം സൗമനസ്യപൂർവ്വം കേട്ടും അധികാരത്തിന്റെ ഗർവ് ഇല്ലാതെ സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടുകയും, ചെയ്യുന്ന ജനനായകനെ ഓരോ സ്ഥലത്തു നിന്നും ആയിരക്കണക്കിന് പേരാണ് വിലാപയാത്രയായി അനുഗമിച്ചത്. ജനത്തിരക്ക് കാരണം പോലീസും പാർട്ടി പ്രവർത്തകരും തിരക്ക് നിയന്ത്രിക്കാൻ സാധിക്കാതെ വരുന്ന അവസ്ഥയാണ് അദ്ദേഹത്തിന്റെ ഭൗതിക

ശരീരം വഹിച്ചുള്ള യാത്ര കടന്നുപോകുന്ന വഴിയിൽ കാണുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ രാത്രി മഴയിലും തന്റെ പ്രിയങ്കരനായ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാൻ കാത്തിരിക്കുന്ന കുരുന്നിന്റെ വീഡിയോ ആണ് വൈറലാകുന്നത് . ഐ ലവ് യു ചാണ്ടി അപ്പൂപ്പാ എന്ന് എഴുതിയ എഴുത്തുമായി തന്റെ പ്രിയ നേതാവിന്റെ വാഹനവും നോക്കി നിൽക്കുന്ന കുഞ്ഞിന്റെ കാഴ്ച ഏറെ നൊമ്പരപ്പെടുത്തുന്നതാണ്.ജനങ്ങൾക്കിടയിൽ അദ്ദേഹത്തിന്റെ സ്ഥാനം എത്രത്തോളം ഉണ്ടായിരുന്നു

എന്നതിന് ഇതിലും വലിയ തെളിവ് വേണ്ട .. ഉമ്മൻ ചാണ്ടിയുടെ ഭൗതികദേഹം പുതുപ്പള്ളിയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സംസ്‌കരിക്കുന്നത്. . കോട്ടയത്ത് തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് വച്ചതിന് ശേഷം രാത്രിയോടെ പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകും. ഉമ്മൻചാണ്ടിയുടെ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധിയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും , ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള, പശ്ചിമബംഗാൾ ഗവർണർ സി.വി ആനന്ദബോസ് തുടങ്ങിയവരും പങ്കെടുക്കും. ചൊവ്വാഴ്ച്ച പുലർച്ചെ 4.25ന് ബംഗളൂരുവിൽ വച്ചായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചത്. ക്യാൻസർ ബാധിതനായി ഏറെ നാൾ ചികിത്സയിലായിരുന്നു അദ്ദേഹം.

Rate this post