സാന്ത്വനത്തിൽ പ്രേക്ഷകർ ഇനി കാണാൻപോകുന്നൊരു അങ്കമാണ് ; അപർണ സ്റ്റോർ ജയിക്കുമോ കൃഷ്ണ സ്റ്റോഴ്സിന്റെ മുന്നിൽ .| Santhwanam Today Episode Malayalam

Santhwanam Today Episode Malayalam : മലയാളികളുടെ ജനപ്രിയ സീരിയലുകളില്‍ ഒന്നാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. കുറഞ്ഞ സമയം കൊണ്ട് ജനഹൃദയങ്ങളില്‍ സ്ഥാനം ഉറപ്പിച്ച സാന്ത്വനത്തിന്‍റെ പുതിയ പ്രൊമോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കൃഷ്‌ണ സ്റ്റോഴ്സ് വേഴ്‌സസ് അപര്‍ണ സ്റ്റോഴ്‌സ് എന്ന ക്യാപ്ഷനോടെയാണ് പ്രൊമോ പുറത്തിറക്കിയിരിക്കുന്നത്. അമ്പഴത്തറയിലെ ആദ്യ സൂപ്പര്‍മാര്‍ക്കറ്റായ അപര്‍ണ സ്റ്റോഴ്‌സും ഒപ്പം കൃഷ്‌ണ സ്റ്റോഴ്‌സും തമ്മിലുള്ള മത്സരമാണ് ഇനിയങ്ങോട്ട് നടക്കാന്‍ പോകുന്നതെന്ന തരത്തിലാണ് 35 സെക്കന്‍റ് പ്രൊമോയിലുള്ളത്.

അതേ സമയം വ്യത്യസ്‌തങ്ങളായ കമന്‍റുകളാണ് വീഡിയോയില്‍ ആളുകള്‍ പറയുന്നത്. വീക്കന്‍റ് പ്രൊമോയോട് വ്യത്യസ്‌ത രീതിയിലാണ് ആളുകള്‍ പ്രതികരിക്കുന്നത്. കഥയെ വിമര്‍ശിച്ചും കമന്‍റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. കുടുംബബന്ധങ്ങളുടെ ആഴം പറയുന്ന സ്വാന്തനം ഒരു ത്രില്ലര്‍ രീതിയിലാണ് ഇപ്പോൾ മുന്നോട്ട് നീങ്ങിയിരുന്നത്. ഏഷ്യാനെറ്റിലെ തന്നെ റേറ്റിങ്ങില്‍ മുന്നിലുള്ള സീരിയലാണ് സ്വാന്തനം. സജിൻ, ഗോപിക ജോഡി ജനങ്ങളുടെ ഇടയില്‍ ആഘോഷിക്കപ്പെടുന്ന ഒന്നാണ്. കുടുംബ പ്രേക്ഷകരോടൊപ്പം തന്നെ യൂത്തിനിടയിലും സ്വാന്തനത്തിന് പ്രേക്ഷകരുണ്ട്.

തമിഴ് പരമ്പരയായ പാണ്ഡ്യൻ സ്റ്റോഴ്സിന്‍റെ റീമേക്ക് വേര്‍ഷനാണ് സാന്ത്വനം. എന്നാല്‍ ചില സമയങ്ങളില്‍ ചെറിയ രീതിയില്‍ കഥയില്‍ പുതുമ കൊണ്ടുവരാനും അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നുണ്ട്. മറ്റു പല ഭാഷകളിലും ഈ പരമ്പരക്ക് വലിയ പിന്തുണയാണ് ജനങ്ങളില്‍ നിന്നും ലഭിക്കുന്നത്. പാണ്ഡ്യൻ സ്റ്റോഴ്‌സ് എന്നാണ് ഹിന്ദിയിലെ പേര്. ഏഷ്യാനെറ്റിന് പുറമെ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലും സീരിയല്‍ സ്‌ട്രീം ചെയ്യുന്നുണ്ട്. കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് സാന്ത്വനത്തിൽ പ്രധാന വേഷത്തില്‍ എത്തുന്നത്. എല്ലാ കഥാപാത്രങ്ങള്‍ക്കും

പ്രാധാന്യം നല്‍കിക്കൊണ്ടാണ് പരമ്പര മുന്നോട്ട് പോകുന്നത്. ചിപ്പി രഞ്ജിത്ത്, രാജീവ് പരമേശ്വരന്‍, ഗിരീഷ് നമ്പ്യാര്‍, അച്ചു സുഗന്ധ്, സജിന്‍ ടിപി, ഗോപിക, രക്ഷ രാജ്‌, അപ്‌സര, ബിജേഷ്, ദിവ്യ ബിനു, യതികുമാര്‍, ഗിരിജ പ്രേമന്‍ തുടങ്ങിയവരാണ് സാന്ത്വനത്തിലെ പ്രധാനതാരങ്ങള്‍. ഈ സീരിയല്‍ നിര്‍മിക്കുന്നത് ചിപ്പി രഞ്ജിത്താണ്. ജനപ്രിയ പരമ്പരയായിരുന്ന വാനമ്പാടിയുടെ സംവിധായകന്‍ ആദിത്യനാണ് സാന്ത്വനവും സംവിധാനം ചെയ്യുന്നത്.

Rate this post