ഇത് സുമിത്രയ്ക്ക് രണ്ടാം ജന്മം; പ്രേക്ഷകർ ആഗ്രഹിച്ച ജീവിതവുമായി സുമിത്രയും രോഹിതും ..എന്നാൽ അവസരം മുതലാക്കി വേദിക ..| Kudumbavilakk today episode malayalam

Kudumbavilakk today episode malayalam : മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ വളരെ വേഗത്തിൽ സ്ഥാനം പിടിച്ചുപറ്റിയ പരമ്പരയാണ് കുടുംബവിളക്ക്. ജീവിതത്തിൽ നേരിടേണ്ടിവന്ന എല്ലാ പ്രതിസന്ധികളെയും സധൈര്യത്തോടെ നേരിട്ട് മുന്നേറിയ സ്ത്രീയുടെ കഥയാണ് കുടുംബവിളക്ക് പറയുന്നത്. പരമ്പരയിൽ സുമിത്ര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടെത്തിയത് മലയാളിപ്രേക്ഷകർക്ക് പ്രിയങ്കരിയായ താരം മീര വാസുദേവ് ആണ്. മോഹൻലാൽ നായകനായി എത്തിയ തന്മാത്ര എന്ന ചിത്രത്തിലൂടെയാണ് മലയാളി പ്രേക്ഷകർക്കിടയിൽ മീര വാസുദേവ്

സുപരിചിതയാകുന്നത്. തുടർന്നും മലയാളത്തിലും അന്യഭാഷകളിലും ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ താരം വേഷമിട്ടിട്ടുണ്ട്. തുടർന്ന് മീര മിനിസ്ക്രീനിലേയ്ക്ക് എത്തുകയായിരുന്നു. വലിയ സ്വീകാര്യതയാണ് കുടുംബപ്രേക്ഷകർക്കിടയിൽ സുമിത്രയെന്ന കഥാപാത്രത്തിന് ലഭിച്ചത്. കുടുംബത്തിന്റെ സന്തോഷത്തിനു വേണ്ടി സ്വന്തം സന്തോഷങ്ങൾ ത്യജിക്കേണ്ടി വന്ന സുമിത്രയെന്ന കഥാപാത്രം പക്ഷേ പിന്നീട് മാറ്റത്തിന്റെ പാതയിലേക്ക് ചുവടുവയ്ക്കുന്നതാണ് കണ്ടത്. സ്വന്തം കഴിവിനാൽ അംഗീകരിക്കപ്പെടാനും അവകാശപ്പെടാനും സ്ത്രീയ്ക്കും കഴിയുമെന്ന് സുമിത്ര കാണിച്ചുതരുന്നു. ഭർത്താവ് സിദ്ധാർത്ഥ് വേദികയെന്ന സഹപ്രവർത്തകയെ വിവാഹം കഴിച്ചപ്പോഴും തന്നെ തള്ളിപ്പറഞ്ഞപ്പോഴും ഒന്നും തകർന്നുപോകാത്ത പെൺകരുത്തായി നിന്നു സുമിത്ര. ഇപ്പോഴിതാ സുമിത്ര മറ്റൊരു

കുടുംബജീവിതത്തിലേയ്ക്ക് കാലെടുത്തുവെച്ചിരിക്കുകയാണ്. സുഹൃത്തും സഹപാഠിയുമായിരുന്ന രോഹിത്തുമായുള്ള വിവാഹം സുമിത്രയുടെ ജീവിതത്തെ മറ്റൊരു തലത്തിലേയ്ക്ക് എത്തിക്കുന്നു. സുമിത്രയുടെ ജീവിതത്തിന്റെ രണ്ടാം ജന്മം എന്ന് തന്നെ പുതിയ കഥയെ പറയാം. സുമിത്രയുടെ അഭാവത്തിൽ ശ്രീനിലയത്തിൽ അധികാരമുറപ്പിക്കാനെത്തുകയാണ് വേദിക. എന്നാൽ, രോഹിത്തുമായുള്ള സുമിത്രയുടെ വിവാഹം മുടക്കുവാൻ സാധിക്കാത്തതിൽ അങ്ങേയറ്റം അസ്വസ്ഥനാണ് സിദ്ധാർത്ഥ്. കുടുംബാംഗങ്ങൾക്കിടയിൽ കരടായി മാറുന്ന

സിദ്ധാർത്ഥിനെയാണ് ഇനി പ്രേക്ഷകർക്ക് കാണുവാൻ സാധിക്കുക. പുതിയ കഥാസന്ദർഭങ്ങളിലേക്ക് വഴിവയ്ക്കുകയാണ് പരമ്പര. പരമ്പരയിൽ സിദ്ധാർഥ് മേനോനായി എത്തുന്നത് നടൻ കൃഷ്ണകുമാർ മേനോനാണ്. മക്കളായ അനിരുദ്ധ്, പ്രതീഷ്, ശീതൾ എന്നിവരായ് വേഷമിടുന്നത് ആനന്ദ് നാരായൺ, നൂബിൻ ജോണി, ശ്രീലക്ഷ്മി എന്നിവരാണ്. നേരത്തെ നടി മൃദുലയുടെ സഹോദരി പാർവതി ആയിരുന്നു ശീതൾ എന്ന കഥാപാത്രമായി അഭിനയിച്ചിരുന്നത്. എഫ്. ജെ. തരകൻ, ദേവി മേനോൻ, മഞ്ജു വിജീഷ് എന്നിവരും പരമ്പരയിൽ സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്

2/5 - (2 votes)