സാന്ത്വനം വീട്ടിൽ ദേവിയുടെ ‘അമ്മ മനം തേങ്ങുന്നു ; അപ്പുവിന്റെ സർപ്രൈസ് .!! ശിവാജ്ഞലി പ്രണയം വീണ്ടും .| Santhwanam Latest Episode Malayalam

Whatsapp Stebin

Santhwanam Latest Episode Malayalam : കഴിഞ്ഞ കുറച്ചു വർഷങ്ങളായി പ്രേക്ഷകർക്ക് മുൻപിൽ നിറ സാന്നിധ്യമായ പരമ്പരയാണ് സാന്ത്വനം. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ഈ പരമ്പര പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ടതാണ്. പരമ്പരയിലുള്ള ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകർ ഹൃദയത്തോട് ചേർക്കുന്നു. ഇവരുടെ ഓരോ വിശേഷങ്ങളും അറിയാൻ ആരാധകർ വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ഓരോ പോസ്റ്റുകളും നിമിഷനേരം കൊണ്ടാണ് വൈറൽ ആകാറുള്ളത്.
സാന്ത്വനം പരമ്പരയിലെ ഓരോ

മുഹൂർത്തങ്ങളും പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേകമായ ഒരു അനുഭൂതി നിറക്കുന്നു. ഇപ്പോഴിതാ സാന്ത്വനം കുടുംബത്തിൽ സന്തോഷത്തിന്റെ മുഹൂർത്തങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞദിവസം അപ്പുവിന്റെ വയറിൽ കൈവച്ചുകൊണ്ട് ദേവി ചോദിക്കുന്നുണ്ടായിരുന്നു നിനക്ക് ഇത് ആരാണെന്ന് മനസ്സിലായോടാ നിന്റെ വല്യമ്മയാണെന്ന്. ഇപ്പോഴിതാ അപ്പുവിന്റെ വയറ്റിൽ കൈവെച്ച് സംസാരിച്ചതിന്റെ അനുഭവം ബാലനുമായി പങ്കു വയ്ക്കുകയാണ് ദേവി. ഈ ലോകത്ത് ഏറ്റവും മൃദുവായ സ്പർശനം ഏതാണെന്ന് ചോദിച്ചാൽ ഇനി ഞാൻ പറയും വയറ്റിൽ കിടന്നുകൊണ്ട് കുഞ്ഞ് അമ്മയെ തൊടുന്നതാണെന്ന്. ദേവിക്ക് മക്കൾ ആയി ആരും തന്നെ ഇല്ല. തങ്ങളുടെ അനിയന്മാരെ നോക്കാൻ വേണ്ടി ബാലനും ദേവിയും തങ്ങളുടെ ജീവിതം പോലും വേണ്ട എന്ന് വെച്ചതാണ്.

തങ്ങൾക്ക് മക്കൾ ഇല്ലാത്തതിന്റെ സങ്കടം ബാലനും ദേവിക്കും ഇപ്പോൾ വളരെയധികം ഉണ്ട്.നിറകണ്ണുകളുമായി ബാലൻ പറയുന്നുണ്ട് ഇത് താൻ പറഞ്ഞപോലെ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു അനുഭൂതിയാണെന്ന്. ഹരിയോട് അപർണ പറയുന്നു നമ്മളുടെ മോളെ ദേവേച്ചി താഴെ വെക്കില്ല തലയിലും വെക്കില്ല എന്നും, അതുകൊണ്ട് എനിക്ക് സുഖമാണെന്നും.അപ്പോൾ ഹരി പറയുന്നു അതേ നമ്മളുടെ മകൾ എന്നും ദേവി ചേച്ചിക്ക്ഒരു താങ്ങായി നിൽക്കണം എന്ന്.അപ്പോൾ അപ്പു പറയുന്നുണ്ട് ഇതിന്റെ കൂടെ മറ്റൊരു

സന്തോഷം കൂടി ഞാൻ നിന്നെ അറിയിക്കാം എന്ന്.ഇതേസമയം ശിവനും അഞ്ജലിയുംപരസ്പരം പ്രണയിക്കുകയാണ്.നമ്മൾ പണ്ട് വിചാരിച്ചിട്ടുണ്ടോ നമ്മൾ ഇതുപോലെ പോകും എന്ന് ശിവൻ അഞ്ജലിയോട് ചോദിക്കുമ്പോൾ പക്ഷേ അന്ന് അറിയാഞ്ഞത് നന്നായി ഇല്ല എങ്കിൽ നിങ്ങൾ ഓടി രക്ഷപ്പെടുമായിരുന്നു.ഞാൻ ഓടില്ലായിരുന്നു ചിലപ്പോൾ നീ ഓടുമായിരുന്നു എന്ന് ശിവൻ മറുപടി പറയുന്നു. എങ്ങനെ ഓടാതിരിക്കും അന്നൊരു തനി മുരടൻ ആയിരുന്നില്ലേ എന്ന് അഞ്ജലി തമാശയോടെ പറയുന്നു.അഞ്ജലി വന്നതിനുശേഷം ആണ് ശിവന്റെ ജീവിതത്തിൽ കാര്യമായ മാറ്റങ്ങൾ സംഭവിച്ചത്. സാന്ത്വനം കുടുംബത്തിലുള്ള ഈ സന്തോഷം പ്രേക്ഷകരെയും സന്തോഷിപ്പിക്കുന്നു.

Rate this post