മൗനരാഗം കിരണിന്റെ ട്രാൻസ്ഫോർമേഷൻ വീഡിയോ കണ്ട് ഞെട്ടി പ്രേക്ഷകർ .!! ഇതെന്തര് മാറ്റമെന്ന് ആരാധകർ ..| Mounaragam Naleef Transformation Video Viral Malayalam

Whatsapp Stebin

Mounaragam Naleef Transformation Video Viral Malayalam : മലയാളം ഒട്ടും അറിയാതെ ഇരുന്നിട്ടും തൻറെ അഭിനയ മികവു കൊണ്ടും വ്യത്യസ്തമായ ശൈലി കൊണ്ടും പ്രേക്ഷകരുടെ കൈയ്യടി നേടിയ താരമാണ് നലീഫ് ജിയ. മൗനരാഗം എന്ന ഒരു ഒറ്റ സീരിയലിലൂടെയാണ് തമിഴ് മോഡലായ നലീഫ് മലയാളി പ്രേക്ഷകർക്കിടയിൽ തന്റേതായ ഒരു സ്ഥാനം കയ്യടക്കുന്നത്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പരമ്പര 500 എപ്പിസോഡുകൾ ഇതിനോടകം പിന്നിട്ടു.

ഊമയായ കല്യാണി എന്ന പെൺകുട്ടിയുടെ ജീവിതകഥയാണ് മൗനരാഗം സീരിയലിന്റെ കഥ എന്ന് പറയുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ നലീഫ് പങ്കുവെക്കുന്ന വീഡിയോകളും ചിത്രങ്ങളും ഒക്കെ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. നിരവധി പോസ്റ്റുകൾ താരം ഇതിനോടകം പങ്കുവെച്ചിട്ടുണ്ട്. താൻ നല്ലൊരു ഗായകൻ ആണെന്ന് കൂടി ഇതിനോടകം നലീഫ് തെളിയിച്ചു കഴിഞ്ഞു.വാ വാത്തി എന്ന് തുടങ്ങുന്ന ഒരു പാട്ട് ഇതിൻറെ ഭാഗമായി തന്റെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

നിരവധി താരങ്ങൾ അടക്കം ഒട്ടേറെ ആരാധകർ നലീഫിന്റെ പാട്ടിന് പ്രതികരണം അറിയിച് രംഗത്തെത്തുകയും ഇനിയും പാടണം എന്ന് അറിയിക്കുകയും ചെയ്തു. അഭിനയം പോലെ തന്നെ നലീഫ് ഏറ്റവും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒന്നാണ് ആരോഗ്യ സംരക്ഷണം. ഇതിൻറെ ഭാഗമായി ജിമ്മിൽ നിന്നും മറ്റുമുള്ള നിരവധി വീഡിയോകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റ് ചെയ്തിട്ടും ഉണ്ട്. പല അഭിമുഖങ്ങളിലും വർക്ക് ഔട്ടിലുള്ള തൻറെ വൈഭവം താരം വ്യക്തമാക്കുകയും ചെയ്തു.

ഇപ്പോൾ തന്റെ ട്രാൻസ്ഫോർമേഷൻ വീഡിയോയുമായി നാലുമാസം മുമ്പ് യൂട്യൂബിൽ എത്തിയ നലീഫിന്റെ ഒരു വീഡിയോയാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. എട്ടാം ക്ലാസ് മുതൽ താൻ ഒരു അത്‌ലറ്റ് ആയിരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. മാത്രവുമല്ല വീഡിയോയിൽ തന്റെ മുൻകാല ചിത്രങ്ങളും നലീഫ് പരിചയപ്പെടുത്തുന്നുണ്ട്. താരത്തിന്റെ ട്രാൻസ്ഫർമേഷൻ കണ്ട അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകർ.

Rate this post