ഇത് ആദർശും നയനയും തന്നെയാണോ.!!കടയിൽ കേറിയ ഇവർക്ക് എതിരെ പോലീസ് കേസ്.!!ആദർശും പോയതറിഞ്ഞ് കലി തുള്ളി ദേവയാനി.!! | Patharamattu Today Episode May 7

Patharamattu Today Episode May 7: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ അനന്തപുരിയിൽ താമസിക്കുന്ന കനകദുർഗ്ഗ ജലജയുടെ കൂടെയാണ് ഉറങ്ങുന്നത്. എന്നാൽ ജലജ കനകദുർഗ്ഗയ്ക്ക് ബെഡ്ഷീറ്റ് നൽകുന്നില്ല. അതിന് കനകദുർഗ്ഗ ജലജയുമായി വഴക്കിടുകയാണ്. എനിക്ക് നല്ല തണുപ്പുണ്ടെന്നും, അതിനാൽ ഒരു ബെഡ്ഷീറ്റ് തരാനും പറയുകയാണ്. എന്നാൽ ജലജ അത് നിനക്കൊന്നും എസിയിൽ കിടന്ന് ശീലമില്ലാത്തതു കൊണ്ടാണെന്ന്

പറയുകയാണ്. പിന്നീട് ജലജയുടെ സാരിയൊക്കെ എടുത്ത് പുതച്ച് ഉറങ്ങുകയാണ് കനകദുർഗ്ഗ. പിന്നീട് കാണുന്നത് നയനയും ആദർശും നയനയ്ക്ക് ഒരു സാധനം വാങ്ങാൻ വേണ്ടി പോവുകയാണ്. രാത്രിയിൽ ബൈക്കിൽ പലതും സംസാരിച്ചുകൊണ്ടു പോകുമ്പോഴാണ് ഒരു കട കാണുന്നത്. ആ കടയിൽ കിട്ടുമായിരിക്കുമെന്ന് കരുതി കടയിൽ കയറി നോക്കുകയാണ്. അവിടെ എത്തിയപ്പോൾ പിന്നീട് പാട്ട് വച്ച് ഡാൻസ് കളിക്കുകയാണ്. അപ്പോഴാണ് കടയുടെ ഉടമസ്ഥൻ വന്നു നോക്കുമ്പോൾ പകുതി ഷട്ടറിട്ട കടയിൽ

നിന്നും ശബ്ദം കേൾക്കുന്നത്. ഇത് കണ്ട കടക്കാരൻ ഉടൻ തന്നെ പോലീസിനെ വിളിക്കുകയാണ്. പോലീസ് വന്ന ഉടനെ കടക്കാരൻ കള്ളൻമാർ ഉള്ളിൽ തന്നെയുണ്ടെന്നു പറഞ്ഞ് കട തുറക്കാൻ നോക്കുകയാണ്. അപ്പോൾ ശബ്ദം കേട്ട് നയനയും ആദർശും ഭയപ്പെടുകയാണ്. കട തുറന്നപ്പോൾ നയനയും ആദർശും പോലീസിനെ കണ്ടപ്പോൾ ഞെട്ടുകയാണ്. പിന്നീട് പോലീസിനോട് ഇവർ കാര്യങ്ങൾ പറയുകയാണ്. എന്നാൽ

കടക്കാരൻ മൂർത്തീസ് ജ്വല്ലറിയുടെ ഉടമസ്ഥനാണെന്ന് മനസിലാക്കിയപ്പോൾ പോലീസിനോട് പരാതിയില്ലെന്ന് പറയുകയാണ്. പിന്നീട് കാണുന്നത്, അനന്തപുരിയിൽ എല്ലാവരും എഴുന്നേറ്റിട്ടും നയന എഴുന്നേൽക്കാത്തതിനെ കുറിച്ച് സംസാരിക്കുകയാണ്. എന്താണ് ഇത്ര വൈകിയിട്ടും എഴുന്നേൽക്കാത്തതെന്ന് പറയുകയാണ് ദേവയാനി. അപ്പോഴാണ് ആദർശും നയനയും പുറത്തു നിന്നും കയറി വരുന്നത്. ഇത് കണ്ട് എല്ലാവരും ഞെട്ടുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിൽ കാണാൻ സാധിക്കുന്നത്.

Rate this post