നയനയനെ കുറ്റപെടുത്തിയ ദേവയാനിയെ ആദർശ് നിലക്ക് നിർത്തുന്നു.!! നയനയുടെയും ആദർശിന്റെയും രാത്രിയാത്ര അനന്തപുരിയിൽ പുതിയ ചർച്ചാ വിഷയം ആകുന്നു.!! | Patharamattu Today Episode may 8
Patharamattu Today Episode may 8: ഒരുപാട് പ്രശ്‌നങ്ങൾക്കും പരിഭവങ്ങൾക്കും ഒടുവിൽ നയനയുടെയും ആദർശിന്റെയും ഇടയിൽ വീണ്ടും പ്രണയത്തിന്റെ ദിവസങ്ങൾ എത്തുകയാണ്. ഇരുവരും ഒരുമിച്ചു രാത്രിയിൽ യാത്ര ചെയ്യുന്ന അതിമനോഹരമായ പ്രണയ നിമിഷങ്ങൾ ആണ് പ്രേക്ഷകർ കഴിഞ്ഞ ദിവസം കണ്ടത്. എന്നാൽ ഇപ്പോൾ ഇവരുടെ രാത്രിയാത്ര അനന്തപുരിയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. രാത്രി പത്ത് മണിക്ക് മുൻപ് എല്ലാവരും വീട്ടിൽ കയറണം എന്നാണ് അച്ഛൻ പറഞ്ഞിരിക്കുന്നത് എന്നാൽ ആദർശും നയനയും പന്ത്രണ്ട് മണിക്കും തിരികെ എത്തിയില്ല എന്നും ഇങ്ങനെ പോയാൽ മൂന്നും നാലും ദിവസത്തേക്ക് അവർ
ഇവിടെ നിന്നും മാറി നിൽക്കാനും മടിക്കില്ല എന്നും ജലജ ദേവയാനിയോട് പറഞ്ഞു. ജലജയുടെ വാക്കുകൾ കേട്ട ദേവയാനി ഏറെ ദേഷ്യത്തോടെയാണ് ഇരിക്കുന്നത്. നയനയെയും ആദർശിനെയും എങ്ങനെയും അകറ്റുക എന്നതാണ് ജലജയുടെ ലക്ഷ്യം. അത് കൊണ്ട് തന്നെ ഇരുവരും ഒരുമിക്കുന്നത് ജലജയ്ക്ക് സഹിക്കില്ല. ഇരുവരെയും തമ്മിൽ പിരിക്കാൻ കഴിയുന്ന ശ്രമങ്ങൾ എല്ലാം അവർ നടത്തുന്നുമുണ്ട്. നയനയെ ഒരു ശത്രുവായി മാത്രം കാണുന്ന ദേവയാനിക്കും ജലജയ്ക്കും അഭിക്കും നയനയെ എത്രയും വേഗം ആ
വീട്ടിൽ നിന്ന് പുറത്താക്കണം എന്ന് തന്നെ ആയിരുന്നു ആഗ്രഹം. അനന്തപുരിയിൽ നയനയെ ഏറ്റവും അധികം സ്നേഹിച്ചിരുന്നത് ആദർശ് തന്നെയാണ്. സ്വന്തം വീട്ടുകാരോടുള്ള അവളുടെ സ്നേഹത്തെയും അവളുടെ കഴിവിനെയും എല്ലാം ഏറെ ബഹുമാനത്തോടെയാണ് ആദർശ് കണ്ടത്. പരമ്പരഗതമായി കളിമൺ
പ്രതിമകൾ ഉണ്ടാക്കി ജീവിക്കുന്ന മൂന്ന് പെണ്മക്കൾ ഉള്ള അതി ദാരിദ്രമായ നയനയുടെ കുടുംബത്തിന് സ്വപ്നം കാണാൻ പോലും കഴിയാത്ത ബന്ധമായിരുന്നു അനന്തപുരിയുമായി. നല്ലൊരു ജീവിതം കിട്ടും എന്ന് കരുതി അനന്തപുരിയിൽ എത്തിയ നയനയ്ക്ക് ചുറ്റും പക്ഷെ ശത്രുക്കൾ ആയിരുന്നു. എങ്കിലും എല്ലാ പ്രശ്നങ്ങളെയും തരണം ചെയ്ത് നയന മുൻപോട്ട് തന്നെ പോകുകയാണ്.