ഒരു വെറൈറ്റി ചക്ക പുട്ട് ഉണ്ടാക്കിയാലോ ?പച്ച ചക്ക ഉപയോഗിച്ച് രുചികരമായ പുട്ട് തയ്യാറാക്കാം.!! | pacha Chakka Putt Recipe

  1. Peel Jackfruit – Remove skin and seeds.
  2. Steam Chakka – Cook raw jackfruit until soft.
  3. Grate Coconut – Freshly grated is best.
  4. Mash Chakka – Break into fine pieces.
  5. Layer Puttu Kutti – Alternate chakka and coconut.
  6. Steam in Puttu Maker – 5–10 minutes.
  7. Serve Hot – Pair with banana or kadala curry.
  8. Add Ghee (Optional) – Enhances flavor.
  9. Use Rice Flour (Optional) – Mix with jackfruit if preferred.

pacha Chakka Putt Recipe:പച്ച ചക്ക ഉപയോഗപ്പെടുത്തി വ്യത്യസ്ത രീതിയിലുള്ള വിഭവങ്ങളെല്ലാം തയ്യാറാക്കുന്ന പതിവ് നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ഉള്ളതായിരിക്കും.പച്ച ചക്കയുടെ ചുള ഉപയോഗിച്ച് കറിയും തോരനും വറുത്തതും പുഴുക്കുമെല്ലാമായിരിക്കും കൂടുതലായും എല്ലാവരും ഉണ്ടാക്കുന്നത്. എന്നാൽ അതിൽ നിന്നും കുറച്ച് വ്യത്യസ്തമായി പച്ചചക്കയുടെ ചുള ഉണക്കി പുട്ടുപൊടി എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

ചക്ക ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് വഴി കൊളസ്ട്രോൾ,ഷുഗർ പോലുള്ള പല അസുഖങ്ങൾക്കും പ്രതിവിധി കാണാനായി സാധിക്കുന്നതാണ്. എന്നാൽ ഗ്യാസ്ട്രബിളിന്റെ പ്രശ്നം കാരണമാണ് പലരും ചക്ക ഭക്ഷണത്തിൽ നിന്നും ഒഴിവാക്കുന്നത്. അതേസമയം അത്തരം പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ തന്നെ ആരോഗ്യത്തിന് ഗുണകരമാകുന്ന രീതിയിൽ പച്ചചക്ക പൊടിച്ച് സൂക്ഷിച്ചുവച്ച് കാലങ്ങളോളം കേടാകാതെ ഉപയോഗിക്കാനായി സാധിക്കും. അതിനായി ആദ്യം തന്നെ ചക്കയുടെ ചുള തോലും കുരുവും കളഞ്ഞ വൃത്തിയാക്കി എടുക്കുക. ശേഷം അത് നീളത്തിൽ കനം കുറച്ച് അരിഞ്ഞെടുക്കുക. അരിഞ്ഞെടുത്ത

ചക്കച്ചുള യുടെ കഷണങ്ങൾ ആവി കയറ്റാനുള്ള പ്ലേറ്റിലേക്ക് മാറ്റി 5 മുതൽ 10 മിനിറ്റ് വരെ ആവി കയറ്റി എടുക്കുക. ശേഷമത് ഒരു തുണിയിലേക്ക് വിരിച്ച് നല്ല വെയിലുള്ള ഭാഗത്ത് കൊണ്ടു വക്കുക. ചുള നല്ലതുപോലെ ചൂടായി കഴിഞ്ഞാൽ തുണിയിൽ നിന്നും എടുത്ത് ഒരു സിപ് ലോക്ക് കവറിലോ മറ്റോ ആക്കി സൂക്ഷിക്കാവുന്നതാണ്. ഇത് ഉപയോഗിച്ചത് തന്നെ പുട്ടുപൊടി തയ്യാറാക്കാം. അതിനായി ആവശ്യമുള്ളത്രയും ഉണക്കിയ ചുളയുടെ കഷണങ്ങൾ മിക്സിയുടെ ജാറിലേക്ക് ഇട്ട് ഒട്ടും തരിയില്ലാതെ പൊടിച്ചെടുക്കുക. ശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച ശേഷം

ആവശ്യത്തിന് തേങ്ങ കൂടി ഇടയിൽ ചേർത്ത് ആവി കയറ്റി എടുത്താൽ രുചികരമായ ചക്ക പുട്ട് റെഡിയായി കഴിഞ്ഞു. മാത്രമല്ല പ്രിസർവ് ചെയ്തുവെച്ച ചക്കച്ചുളകൾ ആവശ്യനുസരണം എടുത്ത് പുട്ട് ഉണ്ടാക്കുന്നതിന് തൊട്ടുമുൻപായി പൊടിച്ചെടുത്ത് ഉപയോഗപ്പെടുത്തുകയും ചെയ്യാം. വളരെയധികം രുചികരവും ശരീരത്തിന് വളരെയധികം ഗുണം ചെയ്യുന്നതുമായ ഒരു രുചികരമായ വിഭവം തന്നെയാണ് ചക്ക പുട്ടെന്ന കാര്യത്തിൽ സംശയം വേണ്ട.വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

pacha Chakka Putt Recipe

Read Also:മിക്സിയുടെ അടിഭാഗം വൃത്തികേടയോ.!? ഇതൊന്ന് തൊട്ടാൽ ഒറ്റ മിനിറ്റിൽ ക്ലീൻ ചെയ്യാം, എത്ര അഴുക്ക് പിടിച്ച മിക്സിജാറും പുത്തൻ പോലെ തിളങ്ങും

കറിവേപ്പില ചെടി തഴച്ചു വളരാൻ ഇങ്ങനെ ഒന്ന് ചെയ്‌താൽ മതി; വേപ്പില പറിച്ച് മടുക്കും..!!

Rate this post