- Take a clean plastic bottle and cut it in half.
- Fill the bottom with soil and organic compost.
- Plant curry leaf seeds or a stem cutting.
- Cover with the top half for humidity.
- Make air holes and place in sunlight.
- Water lightly and regularly.
Curry Leaves Planting Tip Using Bottle : നമ്മുടെയെല്ലാം വീടുകളിലെ അടുക്കളകളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണല്ലോ കറിവേപ്പില. സാധാരണയായി വീട്ടാവശ്യങ്ങൾക്കുള്ള കറിവേപ്പില കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. എന്നാൽ ഇത്തരത്തിൽ ലഭിക്കുന്ന കറിവേപ്പിലയിൽ കീടനാശിനിയുടെ അളവ് വളരെ കൂടുതലായിരിക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ വീട്ടിൽ ഒരു ചെറിയ കറിവേപ്പില തൈ എങ്കിലും വച്ചു പിടിപ്പിക്കാൻ സാധിക്കുകയാണെങ്കിൽ അത് വളരെ നല്ലതായിരിക്കും.
കറിവേപ്പില ചെടിയുടെ കൂടുതൽ പരിചരണ രീതികളെ പറ്റി വിശദമായി മനസ്സിലാക്കാം. കറിവേപ്പില ചെടിക്ക് അത്യാവശ്യം വെളിച്ചവും, വെള്ളവും ലഭിക്കുകയാണെങ്കിൽ തന്നെ നല്ല രീതിയിൽ വളർച്ച കിട്ടുന്നതാണ്. എന്നാൽ ചെടി വളർന്നു തുടങ്ങി കഴിഞ്ഞാൽ അതിൽ പല രീതിയിലുള്ള പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതായത് മുരടിപ്പ്, വെള്ളീച്ച പോലുള്ള പ്രശ്നങ്ങളെല്ലാം മിക്ക ചെടികളെയും ബാധിക്കുന്ന കാര്യങ്ങളാണ്. അത്തരം പ്രശ്നങ്ങളെല്ലാം അകറ്റാനായി വീട്ടിൽ തന്നെ ഒരു ജൈവവളക്കൂട്ട് തയ്യാറാക്കാവുന്നതാണ്.
അതിനായി ഉപയോഗിച്ച് തീർന്ന പ്ലാസ്റ്റിക് കുപ്പികൾ വീട്ടിലുണ്ടെങ്കിൽ അത് ഒരെണ്ണം എടുത്ത് കുപ്പിയുടെ അടിഭാഗം മുക്കാൽ ഭാഗത്തോളം കട്ട് ചെയ്തു വയ്ക്കുക. അതിനുശേഷം അടുക്കള വേസ്റ്റും മണ്ണും മിക്സ് ചെയ്ത് ഉണ്ടാക്കിയ പോട്ടിങ് മിക്സ് കുപ്പിയുടെ അകത്തായി നിറച്ചു കൊടുക്കുക. മുകളിലായി കുറച്ച് ചാരപ്പൊടി കൂടി വിതറി കൊടുക്കുകയാണെങ്കിൽ കൂടുതൽ നല്ലത്. ശേഷം മുക്കാൽ ഭാഗത്തോളം പോട്ടിംഗ് മിക്സ് നിറച്ച ശേഷം മുകളിൽ അല്പം വെള്ളം തൂവി കൊടുക്കാവുന്നതാണ്.
ഈയൊരു കുപ്പി കറിവേപ്പില ചെടിയുടെ സൈഡ് ഭാഗത്തായി ഇറക്കി വയ്ക്കുക. ചെറിയ ഇടവേളകളിൽ കുപ്പിയുടെ മുകൾഭാഗം തുറന്ന് അല്പാല്പം വെള്ളം ഒഴിച്ച് കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ചെടിയിലേക്ക് ആവശ്യമായ വെള്ളം ഇറങ്ങി പിടിക്കുകയും നല്ല രീതിയിൽ ഇല വളർത്തിയെടുക്കാനും സാധിക്കും. അതുപോലെ ചെടിയുടെ ചുറ്റുമുള്ള മണ്ണ് ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കാനും ശ്രദ്ധിക്കണം. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Curry Leaves Planting Tip Using Bottle Credit : POPPY HAPPY VLOGS