കിടിലൻ ടേസ്റ്റിൽ ഒരു രുചികരമായ ചമ്മന്തി തയ്യാറാക്കി എടുക്കാം.!! | Tasty Chammandhi

Grate 1 cup fresh coconut.
Add 2–3 green chilies.
Include small piece of ginger.
Add 1 tsp tamarind paste.
Put salt to taste.
Add few curry leaves.
Grind coarsely without water.
Serve with rice or dosa.
Tasty Chammandhi: ദോശ ഇഡ്ഡലി പോലുള്ള പലഹാരങ്ങളോടൊപ്പമെല്ലാം ഒഴിച്ചുകൂടാനാവാത്ത ഒന്നാണല്ലോ ചമ്മന്തികൾ. അതും എല്ലാദിവസവും ഒരേ രുചിയിലുള്ള ചമ്മന്തികൾ തന്നെ ഉണ്ടാക്കുമ്പോൾ എല്ലാവർക്കും കഴിക്കാൻ മടുപ്പ് തോന്നി തുടങ്ങും. അതേസമയം കുറച്ചു വ്യത്യസ്തമായി എന്നാൽ രുചികമായി തയ്യാറാക്കി എടുക്കാവുന്ന ഒരു ചമ്മന്തിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
ഈയൊരു ചമ്മന്തി തയ്യാറാക്കാനായി ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ സൺഫ്ലവർ ഓയിൽ ഒഴിച്ചു കൊടുക്കുക. എണ്ണ നല്ലതുപോലെ ചൂടായി വരുമ്പോൾ അതിലേക്ക് ഒരു കപ്പ് അളവിൽ നിലക്കടലയിട്ട് നല്ലതുപോലെ ചൂടാക്കി എടുക്കുക. ശേഷം അതിലേക്ക് ഒരു വലിയ സവാള നീളത്തിൽ അരിഞ്ഞതും, ഒരു തക്കാളി അരിഞ്ഞതും ചേർത്ത് പച്ചമണം പോകുന്നത് വരെ വഴറ്റുക. അതിലേക്ക് ഒരു തണ്ട് അളവിൽ കറിവേപ്പിലയും ഒരു ചെറിയ കഷണം ഇഞ്ചിയും കൂടി ചേർത്ത്
നല്ലതുപോലെ വഴറ്റി എടുക്കാം. എല്ലാ ചേരുവകളും നല്ലതുപോലെ വഴണ്ട് വന്നു കഴിഞ്ഞാൽ അത് ഒരു സൈഡിലേക്ക് മാറ്റി മുക്കാൽ കപ്പോളം അളവ് തേങ്ങ കൂടി ചേർത്ത് നല്ലതുപോലെ ചൂടാക്കി എടുക്കുക. ശേഷം എല്ലാ ചേരുവകളുടെയും ചൂടൊന്നു മാറാനായി കാത്തിരിക്കാം. ചൂട് മാറിക്കഴിയുമ്പോൾ അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് ഉപ്പും മുളകുപൊടിയും ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.
അടുത്തതായി ഒരു ചെറിയ പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് എണ്ണയൊഴിച്ച് കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ കടുകും ഉണക്കമുളകും കറിവേപ്പിലയും ഇട്ട് വറുത്ത ശേഷം ആ താളിപ്പ് കൂടി ചമ്മന്തിയിലേക്ക് ചേർത്തു കഴിഞ്ഞാൽ നല്ല രുചികരമായ ചമ്മന്തി റെഡിയായി കഴിഞ്ഞു. സ്ഥിരമായി തയ്യാറാക്കുന്ന ചമ്മന്തികളിൽ നിന്നും കുറച്ച് വ്യത്യസ്തമായി എന്നാൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു ചമ്മന്തിയാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട.വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
Tasty Chammandhi
കറിവേപ്പില ചെടി തഴച്ചു വളരാൻ ഇങ്ങനെ ഒന്ന് ചെയ്‌താൽ മതി; വേപ്പില പറിച്ച് മടുക്കും..!!