അതീവ രുചിയിൽ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒരു നിലക്കടല ചമ്മന്തി തയ്യാറാക്കാം.!! | onion Peanut Recipe

Heat 2 tbsp oil.
Add 1 tsp mustard seeds.
Add 1/2 tsp cumin seeds.
Add 1 cup peanuts.
Roast till golden.
Add 1 chopped onion.

onion Peanut Recipe: ധാരാളം പ്രോട്ടീൻ അടങ്ങിയ നിലക്കടല വ്യത്യസ്ത രീതികളിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെയധികം ഗുണം ചെയ്യുന്ന കാര്യമാണ്. സാധാരണയായി ആവി കയറ്റിയോ അതല്ലെങ്കിൽ വറുത്തോ മിഠായിയുടെ രൂപത്തിലോ ഒക്കെ നിലക്കടല കഴിക്കുന്നവരായിരിക്കും നമ്മളിൽ കൂടുതൽ പേരും. എന്നാൽ അതിൽ നിന്നും കുറച്ചു വ്യത്യസ്തമായി നിലക്കടല ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന രുചികരമായ ഒരു ചമ്മന്തിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

ഈയൊരു രീതിയിൽ നിലക്കടല ചമ്മന്തി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ച് കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ ഒരു പിടി അളവിൽ കടലപ്പരിപ്പ്,ഉഴുന്ന് എന്നിവയിട്ട് പച്ചമണം പോകുന്നത് വരെ ഒന്ന് ചൂടാക്കി എടുക്കുക. അതിലേക്ക് ഒരു പിടി അളവിൽ നിലക്കടല കൂടിയിട്ട് ഒന്ന് ചൂടായി തുടങ്ങുമ്പോൾ എരിവിന് ആവശ്യമായ ഉണക്കമുളക്

രണ്ട് തണ്ട് കറിവേപ്പില എന്നിവയിട്ട് ഒന്നു കൂടി മൂപ്പിച്ച് എടുക്കുക. ഈ കൂട്ടുകളുടെ എല്ലാം ചൂടൊന്നു മാറാനായി മാറ്റിവയ്ക്കാം. ഈ സമയം കൊണ്ട് അതേ പാനിലേക്ക് കുറച്ചുകൂടി എണ്ണയൊഴിച്ച് ഒരു പിടി അളവിൽ ചെറിയ ഉള്ളി ഇട്ട് നല്ലതുപോലെ വഴറ്റുക. എല്ലാ ചേരുവകളുടെയും ചൂട് മാറിക്കഴിയുമ്പോൾ ആദ്യം ചൂടാക്കി വെച്ച ചേരുവകൾ മിക്സിയുടെ ജാറിൽ ഇട്ട് നല്ലതുപോലെ ഒന്ന് പൊടിച്ചെടുക്കുക. ശേഷം ചമ്മന്തിയിലേക്ക് ആവശ്യമായ ഉപ്പും വറുത്തുവച്ച ബാക്കി ചെറിയ ഉള്ളിയും ചേർത്ത് ഒന്ന് കറക്കി

എടുക്കുക. ഈയൊരു രീതിയിൽ ചമ്മന്തി തയ്യാറാക്കുമ്പോൾ അത് കൂടുതലായി അരഞ്ഞു പോകേണ്ട ആവശ്യമില്ല. ചൂട് ചോറ്,കഞ്ഞി എന്നിവയോടൊപ്പം മാത്രമല്ല മറ്റു പലഹാരങ്ങളോടൊപ്പവും വളരെയധികം രുചിയോടു കൂടി വിളമ്പാവുന്ന ഒരു ചമ്മന്തി തന്നെയാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. ഈയൊരു റെസിപ്പിയെ പറ്റി കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

Read Also:കാലിന്റെ അടിയിൽ ഒരു കഷ്ണം സവാള വെച്ചു ഉറങ്ങിയാൽ.!! പിറ്റേ ദിവസം സംഭവിക്കുന്ന അത്ഭുതം കാണാം..

ഇനി മുതൽ കട്ട തൈര് കടയിൽ നിന്നും വാങ്ങേണ്ട… ഒരു പാക്കറ്റ് പാലുണ്ടോ? എന്നാൽ കട്ട തൈര് ഇനി അനായാസം തയാറാക്കാം!

Rate this post