ചക്കയും മാങ്ങയും ഇനി കാലങ്ങളോളം കേടാകാതെ സൂക്ഷിക്കാം.!! | store raw mango and jackfruit for along time

  1. Choose Fresh Produce – Select firm, unripe ones.
  2. Peel and Cut – Remove skin and slice.
  3. Sun-Dry Pieces – Dry completely to remove moisture.
  4. Use Salt or Turmeric – For preservation.
  5. Refrigerate – Store in airtight containers.
  6. Freeze Properly – Use freezer bags or boxes.
  7. Avoid Moisture – Keep storage dry always.

store raw mango and jackfruit for along time: പച്ച ചക്കയുടെയും മാങ്ങയുടെയും സീസണായി കഴിഞ്ഞാൽ അത് ഉപയോഗിച്ചുള്ള വിഭവങ്ങളായിരിക്കും നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും സ്ഥിരമായി ഉണ്ടാക്കാറുള്ളത്. എന്നാൽ ഇത്തരം ഫലങ്ങളുടെ സീസൺ കഴിഞ്ഞു കഴിഞ്ഞാൽ പിന്നീട് ചക്കയും മാങ്ങയും ഉപയോഗിച്ചുള്ള കറികളും മറ്റുമെല്ലാം കഴിക്കാൻ എല്ലാവർക്കും വളരെയധികം ആഗ്രഹം തോന്നാറുണ്ട്. എന്നാൽ അടുത്ത സീസൺ വരെ കാത്തിരിക്കാനും ആർക്കും ക്ഷമ ഉണ്ടാകാറില്ല. അത്തരം സാഹചര്യങ്ങളിൽ ചക്കയും മാങ്ങയും കേടാകാതെ കൂടുതൽ നാൾ സൂക്ഷിച്ചുവയ്ക്കാനായി ചെയ്തു നോക്കാവുന്ന കുറച്ച് പ്രിസർവേഷൻ രീതികൾ വിശദമായി മനസ്സിലാക്കാം.

പച്ചമാങ്ങ കാലങ്ങളോളം കേടാകാതെ സൂക്ഷിക്കാനായി ആദ്യം തന്നെ അത് നീളത്തിൽ കട്ടിയായി അരിഞ്ഞെടുക്കുക. ശേഷം ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ ഉപ്പു കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.പിന്നീട് അതിലേക്ക് ഒരു നാരങ്ങയുടെ നീര് കൂടി പിഴിഞ്ഞൊഴിച്ച് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. അതിലേക്ക് അരിഞ്ഞുവച്ച മാങ്ങ കഷണങ്ങൾ ഇട്ട് കുറച്ചുനേരം റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കുക. വെള്ളത്തിൽ നിന്നും എടുക്കുന്ന മാങ്ങ ഒരു കോട്ടൺ

തുണിയിൽ നിരത്തി വെള്ളം പൂർണമായും തുടച്ചെടുക്കുക. വെള്ളം കളഞ്ഞ മാങ്ങ കഷണങ്ങൾ എയർ ടൈറ്റ് ആയ ഒരു കണ്ടെയ്നറിൽ ആക്കി ഒരു മണിക്കൂർ നേരം ഫ്രീസറിൽ വയ്ക്കുക. ഫ്രീസറിൽ നിന്നും എടുത്ത മാങ്ങാ കഷണങ്ങൾ സിപ് ലോക്ക് കവറുകളിൽ ആക്കി നല്ലതുപോലെ പ്രസ് ചെയ്ത് വീണ്ടും അതേ പാത്രത്തിലാക്കി ഫ്രീസറിൽ സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ കാലങ്ങളോളം കേടാകാതെ ഉപയോഗിക്കാനായി സാധിക്കും.

ഇതേ രീതിയിൽ പച്ച ചക്കയും പ്രിറിസർവ് ചെയ്തെടുക്കാം. അതിനായി ചക്കയുടെ കുരുവും തോലുമെല്ലാം കളഞ്ഞ് വൃത്തിയാക്കി ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കുക. അതിലേക്ക് കുറച്ച് ഉപ്പുകൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കാനായി വെച്ച് തിളച്ചു തുടങ്ങുമ്പോൾ സ്റ്റൗ ഓഫ് ചെയ്ത ശേഷം അരിഞ്ഞു വെച്ച ചുളയുടെ കഷണങ്ങൾ അതിലേക്ക് ഇട്ട് ഇളക്കി യോജിപ്പിക്കുക. വെള്ളത്തിൽ നിന്നും എടുത്ത ചക്കചുളയുടെ കഷ്ണങ്ങൾ ഒരു കോട്ടൻ തുണിയിലേക്ക് മാറ്റി വെള്ളം പൂർണമായും വലിഞ്ഞ ശേഷം എയർ ടൈറ്റ് ആയ കവറുകളിലാക്കി കെട്ടി ഫ്രീസറിൽ സൂക്ഷിക്കുകയാണെങ്കിൽ ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കാവുന്നതാണ്. ഇത്തരം കൂടുതൽ ട്രിക്കുകൾക്കായി വീഡിയോ കാണാവുന്നതാണ്.

store raw mango and jackfruit for along time

Read Also:മിക്സിയുടെ അടിഭാഗം വൃത്തികേടയോ.!? ഇതൊന്ന് തൊട്ടാൽ ഒറ്റ മിനിറ്റിൽ ക്ലീൻ ചെയ്യാം, എത്ര അഴുക്ക് പിടിച്ച മിക്സിജാറും പുത്തൻ പോലെ തിളങ്ങും

കറിവേപ്പില ചെടി തഴച്ചു വളരാൻ ഇങ്ങനെ ഒന്ന് ചെയ്‌താൽ മതി; വേപ്പില പറിച്ച് മടുക്കും..!!

Rate this post