ഇനി വീട്ടിൽ പല്ലിയുടെയും പാറ്റയുടെയും ശല്യം ഉണ്ടാവില്ല ;പല്ലി പാറ്റ പോലുള്ള ജീവികളെ തുരത്താനായി വീട്ടിൽ ചെയ്ത് നോക്കാവുന്ന കുറച്ച് കിടിലൻ ടിപ്പുകൾ.!! | Get Rid of Cockroach

- Keep Clean – Eliminate food crumbs and spills.
- Seal Cracks – Block entry points with caulk.
- Fix Leaks – Remove water sources they love.
- Use Baits – Place gel or bait traps.
- Apply Boric Acid – Effective in dry areas.
- Use Insect Spray – Target known hiding spots.
- Take Out Trash – Daily disposal prevents attraction.
Get Rid of Cockroach: നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും സ്ഥിരമായി കണ്ടു വരാറുള്ള പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് പല്ലി പാറ്റ ഉറുമ്പ് പോലുള്ള പ്രാണികളുടെ ശല്യം. ഇത്തരം പ്രാണികളുടെ ശല്യം ഒഴിവാക്കാനായി കടകളിൽ നിന്നും ലഭിക്കുന്ന ലിക്യുഡുകൾ ഉപയോഗപ്പെടുത്തിയാലും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല. അതേസമയം വീട്ടിലുള്ള കുറച്ചു സാധനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങൾക്കുള്ള പരിഹാരം എങ്ങനെ കണ്ടെത്താൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.
ഇതിൽ ആദ്യമായി ചെയ്തു നോക്കാവുന്ന കാര്യം ഒരു ഇടി കല്ലെടുത്ത് അതിലേക്ക് രണ്ടോ മൂന്നോ പച്ച കുരുമുളകിന്റെ ഇല്ല ഇട്ട് നല്ലതുപോലെ ചതച്ചെടുക്കുക. ചതച്ചെടുത്ത കുരുമുളകിന്റെ ഇല ഒരു പാത്രത്തിലേക്ക് ഇട്ട് മുക്കാൽ ഭാഗത്തോളം വെള്ളവും ഒഴിച്ച് നല്ലതുപോലെ തിളപ്പിച്ചെടുക്കുക. തിളപ്പിച്ചെടുത്ത വെള്ളം അരിച്ചെടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. ശേഷം അതിലേക്ക് രണ്ട് കർപ്പൂരം പൊട്ടിച്ചത് കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ഈയൊരു ലിക്വിഡ് ഒരു സ്പ്രേ ബോട്ടിലിൽ ആക്കി പല്ലി പാറ്റ പോലുള്ള ജീവികൾ വരുന്ന ഇടങ്ങളിൽ സ്പ്രെ ചെയ്തു കൊടുക്കുകയാണെങ്കിൽ, അവയുടെ ശല്യം പൂർണമായും പോയി കിട്ടുന്നതാണ്.
അടുത്തതായി ചെയ്തു നോക്കാവുന്ന കാര്യം ഒരു പാത്രത്തിലേക്ക് മുക്കാൽ ഭാഗത്തോളം വെള്ളമെടുത്ത് ഒരുപിടി അളവിൽ പെരിഞ്ചീരകം കടുക് എന്നിവ ചതച്ചിട്ട് നല്ലതുപോലെ തിളപ്പിച്ചെടുക്കുക. ഈയൊരു വെള്ളത്തിന്റെ ചൂട് മാറി കിട്ടുമ്പോൾ അരിച്ചെടുത്ത് ഒരു സ്പ്രേ ബോട്ടിലിൽ ആക്കി പല്ലി പാറ്റ പോലുള്ള പ്രാണികൾ വരുന്ന ഇടങ്ങളിൽ സ്പ്രേ ചെയ്തു കൊടുത്താൽ മാത്രം മതിയാകും.
അടുത്തതായി ചെയ്തു നോക്കാവുന്ന മറ്റൊരു രീതി ഒരു പാത്രത്തിലേക്ക് കുരുമുളകിന്റെ ഇല നല്ലതുപോലെ ചതച്ചെടുത്ത് അല്പം കോടാലി തൈലം കൂടി ഒഴിച്ച് ഒന്ന് ഇളക്കിയെടുക്കുക. ശേഷം അതിലേക്ക് ഇളം ചൂടുള്ള വെള്ളം കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത ശേഷം അരിച്ചെടുത്ത് ഒരു സ്പ്രേ ബോട്ടിലിൽ ആക്കി പ്രാണികളുടെ ശല്യമുള്ള ഭാഗങ്ങളിൽ അടിച്ചു കൊടുത്താൽ മാത്രം മതിയാകും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
Get Rid of Cockroach
കറിവേപ്പില ചെടി തഴച്ചു വളരാൻ ഇങ്ങനെ ഒന്ന് ചെയ്‌താൽ മതി; വേപ്പില പറിച്ച് മടുക്കും..!!