കാത്തിരിപ്പിനൊടുവിൽ പ്രണയ സാഫല്യം.!! തെന്നിന്ത്യൻ താരങ്ങൾ നിറഞ്ഞ വരലക്ഷ്മി ശരത്കുമാറിന്റെ വിവാഹ റിസപ്ഷനിൽ തിളങ്ങി മലയാളം താരങ്ങളായ ശോഭനയും.!! | Varalakshmi Sarath Kumar Marriage News
Varalakshmi Sarath Kumar Marriage News: തമിഴ് സിനിമ പ്രേക്ഷകർക്കും മലയാള സിനിമ പ്രേമികൾക്കും ഏറെ ഇഷ്ടമുള്ള നായിക താരമാണ് വരലക്ഷ്മി. തമിഴ് സൂപ്പർ താരം ശരത് കുമാറിന്റെ മൂത്ത മകൾ കൂടി ആയ വരലക്ഷ്മി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത് 2012 ൽ പുറത്തിറങ്ങിയ പോടാ പോടീ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്ന് വന്നത്.ചിത്രത്തിൽ ചിമ്പുവിന്റെ നായികയായ് പ്രധാന വേഷത്തിൽ എത്തിയ താരം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുകയും പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു. കന്നഡയിലും താരം തിളങ്ങി. മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രമായ കസബയിലൂയിടെയാണ് താരത്തിന്റെ മലയാളത്തിലേക്കുള്ള
പ്രവേശനം. ചിത്രത്തിൽ നെഗറ്റീവ് കഥാപാത്രമായി ഒരു വിമൺ ഗാങ്സ്റ്റർ ആയി എത്തിയ വരലക്ഷ്മിയുടെ അഭിനയം മലയാളികളും ഏറ്റെടുത്തു. പിന്നീട് മലയാളത്തിൽ വീണ്ടും ചില വേഷങ്ങൾ താരം ചെയ്യുകയും ഉണ്ടായി.ശരത്കുമാറിന്റെ ആദ്യ വിവാഹത്തിലെ മകൾ ആണ് വരലക്ഷ്മി. ഇപോഴിതാ ഏറെ നാളുകളുടെ കാത്തിരിപ്പിനു ശേഷം താരത്തിന്റെ വിവാഹആഘോഷങ്ങൾ നടന്ന സന്തോഷത്തിലാണ് ആരാധകർ. ജൂൺ മൂന്നിനായിരുന്നു താരത്തിന്റെ വിവാഹം. താരങ്ങൾ എല്ലാം തിളങ്ങിയ താരത്തിന്റെ വിവാഹ
റിസപ്ഷന്റെ ചിത്രങ്ങളും വീഡിയോകളും ആണ് വൈറൽ ആകുന്നത്. ഗാലെറിസ്റ്റും പവർ ലിഫ്റ്റിങ് ചാമ്പ്യനുമായ നിക്കോളെ സച്ച് ദേവ് ആണ് താരത്തിന്റെ വരൻ.ശരത് കുമാറും രാധിയകയും നിറ സാനിധ്യമായ വിവാഹ റിസപ്ഷനിൽ നിരവധി താരങ്ങളാണ് തിളങ്ങിയത്. ചെന്നൈ ലീല പാലസിൽ വെച്ച്
നടന്ന വിവാഹ റിസപ്ഷനിൽ അതിമനോഹരിയായയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട ശോഭന എത്തിച്ചേർന്നത്. താരത്തിന്റെ ഡ്രസിങ്ങും ഓർണമെന്റസും ലുക്കും എല്ലാം സോഷ്യൽ മീഡിയയിൽ ചർച്ച ആയിരിക്കുകയാണ്. മലയാളത്തിന്റെ സുരേഷ് ഗോപിയും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.