എന്റെ മൂത്ത ചേട്ടനെ കണ്ട് ബൈജു സന്തോഷ് .!!ഡൽഹിയിൽ വെച്ച് സുരേഷ്ഗോപിയും ബൈജുവും കണ്ടു മുട്ടി.!! | Sureshgopi With Baiju Santhosh At Delhi
Sureshgopi With Baiju Santhosh At Delhi: മലയാളത്തിൽ നിരവധി ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് ബൈജു സന്തോഷ്. സമൂഹമാധ്യമങ്ങളിൽ സജീവമായി തന്റെ പ്രതികരണങ്ങൾ നടത്തുന്ന താരം. കലാസാംസ്കാരിക സാമൂഹ്യ വിഷയങ്ങളിലുള്ള തന്റെ നിലപാട് എന്റെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. കോമഡി വേഷങ്ങളിലൂടെ കടന്നുവന്ന താരം ഇന്ന് സീരിയസ് വേഷങ്ങളും ചെയ്തു മലയാളികളുടെ മനസ്സിൽ ഇടം
പിടിക്കുകയാണ്.ഇപ്പോൾ താരത്തിന്റെതായി സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് താരം പങ്കുവച്ച ഏറ്റവും പുതിയ പോസ്റ്റ് ആണ്. കേന്ദ്ര സഹമന്ത്രിയും നടനും കൂടിയായ സുരേഷ് ഗോപിക്കൊപ്പമുള്ള ബൈജു സന്തോഷിന്റെ ചിത്രമാണ് ശ്രദ്ധ നേടുന്നത്. സുരേഷ് ഗോപിയുടെ ഡൽഹി ഓഫീസിൽ വച്ചുള്ള
ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിലൂടെ ബൈജു പങ്കുവെച്ചിരിക്കുന്നത്. തന്റെ സഹപ്രവർത്തകനോടൊപ്പം ഉള്ള ചിത്രം പങ്കുവെച്ച് ബൈജു ഇങ്ങനെ കുറിച്ചു.എന്റെ മൂത്ത ജേഷ്ഠനോടൊപ്പം ഡൽഹിയിൽ എന്നാണ് ബൈജു തന്റെ പോസ്റ്റിന് ചുവടെ കുറിച്ചത്. നിരവധി ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ച ഇരുവരും നല്ല സുഹൃത്തുക്കൾ കൂടിയാണ്. കമ്മീഷണർ അടക്കമുള്ള ചിത്രങ്ങളിൽ ഒരുമിച്ചുള്ള ഇരുവരുടെയും പ്രകടനം ശ്രദ്ധ നേടിയിട്ടുണ്ട്. താരം ഇപ്പോൾ മോഹൻലാലിനോടൊത്തുള്ള എമ്പുരാൻ എന്ന ചിത്രത്തിൽ
അഭിനയിക്കുകയാണ് എന്നതാണ് നിലവിൽ ലഭിക്കുന്ന സൂചന. താരം ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ മുൻപ് പങ്കുവെച്ചിരുന്നു.അടുത്തിടെ ഫ്ലവേഴ്സിലെ ഒരു കോടി പരിപാടിയിൽ പങ്കെടുത്ത് ബൈജു തമ്പുരാൻ സിനിമയുടെ സംവിധായകൻ പൃഥ്വിരാജിനെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെച്ചിരുന്നു. തന്റെ ഷെഡ്യൂൾ നിലവിൽ കഴിഞ്ഞുവെന്നും കൂടാതെ ഗുജറാത്തിൽ നിലവിൽ ഷൂട്ടിംഗ് പുരോഗമിക്കുകയാണ് എന്ന് പറഞ്ഞിരുന്നു. ഇരുപതോളം വിദേശരാജ്യങ്ങളിലൂടെയാണ് എമ്പുരാന്റെ ചിത്രീകരണം നടക്കുന്നത്. മലയാളം തമിഴ് തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിലും ചിത്രം പ്രദർശനത്തിന് എത്തുമെന്നും മലയാളികൾ ചിത്രത്തിനായി കാത്തിരിക്കുകയാണ് എന്നും താരം വ്യക്തമാക്കി.