പ്രായം എന്നൊരു കാര്യം നാട് വിട്ടു പോയി എന്നാണ് നടുക്ക് ഉള്ള യുവ താരത്തെ കാണുമ്പോൾ തോന്നുന്നത്.!! മമ്മുക്കയെ വിവാഹത്തിന് ക്ഷണിച്ച് ശ്രീവിദ്യ മുല്ലശ്ശേരിയും രാഹുലും.!! | Sreevidya Mullachery And Rahul Invite Marriage
Sreevidya Mullachery And Rahul Invite Marriage: മഴവിൽ മനോരമയിലെ റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ മനസ്സിലേക്ക് കടന്നുവന്ന താരമാണ് ശ്രീവിദ്യ മുല്ലശ്ശേരി. സിനിമ മേഖലയിലേക്ക് താരം എത്തുന്നത് ക്യാമ്പസ് ഡയറി എന്ന ചിത്രത്തിലൂടെയാണ്. തുടർന്ന് മമ്മൂട്ടി നായകനായി എത്തിയ ഒരു കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രത്തിൽ അഭിനയിച്ചതോടെ താരത്തിന് നിരവധി അവസരങ്ങളും വന്നു. ഈ വരുന്ന സെപ്റ്റംബർ എട്ടിനാണ് താരത്തിന്റെ വിവാഹം.സംവിധായകനായ രാഹുൽ രാമചന്ദ്രൻ ആണ് ശ്രീവിദ്യയുടെ വരൻ. ശ്രീവിദ്യ തന്നെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ വിവാഹത്തെക്കുറിച്ചുള്ള പുതിയ വിശേഷങ്ങൾ എല്ലാം തന്നെ
ആരാധകരെ അറിയിക്കാറുണ്ട്. ഈയടുത്ത് താരം തന്റെ കല്യാണം ക്ഷണക്കത്ത് അടിച്ചതിന്റെ വീഡിയോസ് യൂട്യൂബിലൂടെ പങ്കുവെച്ചു. ഇപ്പോൾ താരം വിവാഹത്തിന്റെ ക്ഷണം നടത്തുകയാണ്. അടുത്തിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ക്ഷണക്കത്ത് നൽകിയാണ് വിവാഹത്തിനായുള്ള ക്ഷണം ആരംഭിച്ചത്.ഇപ്പോൾ താരത്തിന്റേതായി ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച പുതിയ ചിത്രമാണ്. മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടിയെ വിവാഹത്തിലേക്ക് ക്ഷണിക്കാൻ എത്തിയിരിക്കുകയാണ് ശ്രീവിദ്യ മുല്ലശ്ശേരിയും വരൻ രാഹുൽ രാമചന്ദ്രനും. മമ്മൂട്ടിയോടൊപ്പം
നിന്ന് ചിത്രം പങ്കുവെച്ച് ശ്രീവിദ്യ തന്നെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഇങ്ങനെ കുറിച്ചു. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയിൽ നിന്ന് വിവാഹ അനുഗ്രഹം ലഭിച്ചു എന്ന് പറഞ്ഞാണ് തന്റെ പോസ്റ്റ് താരം പങ്കുവെച്ചത്.ചിത്രം കണ്ട് നിരവധി ആരാധകരാണ് കമന്റുമായി എത്തിയത്. വിവാഹാശംസകൾ നൽകി
നിരവധി ആരാധകരെ കാണാം. എന്നാൽ ഇതിൽ രസകരമായ ഒരു കമന്റ് ഇപ്പോൾ ശ്രദ്ധ നേടുകയാണ് ഇതിൽ ആരാണ് കല്യാണ ചെക്കൻ എന്നാണ് മമ്മൂട്ടിയെ കണ്ടു ഒരു ആരാധകൻ കുറിച്ചത്. അടുത്തിടെ നടന്ന താരത്തിന്റെ വിവാഹ നിശ്ചയത്തിന്റെ വീഡിയോസും വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ താരത്തിന്റെ പുതിയ വിശേഷങ്ങൾ കേൾക്കാനായി ആരാധകരും വലിയ ആവേശത്തിലാണ്.