പ്രകാശന്റെ അന്ത്യം കുറിക്കാൻ ആയി അവളെത്തി.!! രാഹുലിൻ്റെ ദിവസങ്ങൾ എണ്ണി ശാരി.!! | Mounaragam Today Episode June 6

Mounaragam Today Episode June 6: ഏഷ്യാനെറ്റ് പരമ്പരയായ മൗനരാഗം വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. കഴിഞ്ഞ ആഴ്ചത്തെ എപ്പിസോഡിൻ്റെ അവസാനത്തിൽ വളരെ നിർണ്ണായകമായ രംഗങ്ങളാണ് നടന്നത്. ശാരി സത്യങ്ങളൊക്കെ അറിഞ്ഞ് വേദനിക്കുന്നതാണ് കാണുന്നത്. ഈ ആഴ്ചത്തെ തുടക്കത്തിൽ കാണുന്നത് മനോഹർ നിഷയുമായി സ്നേഹസംഭാഷണങ്ങൾ നടത്തുന്നതാണ്. നിഷയുടെ അച്ഛനും അമ്മയും മനോഹറിനെ പുകഴ്ത്തി പറയുകയാണ്. അപ്പോഴാണ് സരയുവിൻ്റെ ഫോൺ മനോഹറിന് വരുന്നത്. മനോഹറിന് ദേഷ്യം വരികയാണ്. എന്നാലും മനോഹർ ഫോൺ എടുക്കുകയാണ്. സരയു ശാരി വീട്ടിൽ വന്ന ശേഷം അച്ഛൻ്റെ റൂമിൽ പോയി അച്ഛൻ്റെ തലയ്ക്ക് ഫ്ലവർവെയ്സിട്ട് ഒരു അടി കൊടുത്തു. ഇത് കേട്ട് മനോഹർ ഞെട്ടുകയാണ്. അച്ഛൻ

ആശുപത്രിയിൽ അഡ്മിറ്റാണെന്നും പറയുകയാണ്. ഞാൻ മീറ്റിങ്ങ് മാറ്റി വച്ച് വരാമെന്ന് പറഞ്ഞ് മനോഹർ ഫോൺ വയ്ക്കുകയാണ്. എനിക്ക് പെട്ടെന്ന് പോകണമെന്ന് പറഞ്ഞ് മനോഹർ പോവുകയാണ്. മനോഹറിനെ പുകഴ്ത്തുകയാണ് നിഷയുടെ വീട്ടുകാർ. ഉടൻ തന്നെ മനോഹർ വീട്ടിൽ എത്തുകയാണ്. സരയുവിനെ കണ്ടപ്പോൾ അമ്മയ്ക്കെന്താണ് പറ്റിയതെന്ന് പറയുകയാണ്. നടന്ന കാര്യങ്ങളൊക്കെ പറയുകയാണ്. പിന്നീട് മനോഹർ ആശുപത്രിയിലേക്ക് പോവുകയാണ്. ആശുപത്രിയിലാണെങ്കിൽ ശാരിയോട് രാഹുൽ നീ

എന്തിനാണ് എന്നോടിങ്ങനെ ചെയ്തതെന്ന് ചോദിക്കുകയാണ്. നിങ്ങൾക്ക് മനസിലായില്ലേ മനുഷ്യ എന്നും, നിങ്ങളെപ്പോലൊരു മനുഷ്യനെ ഭർത്താവായി ലഭിച്ചതാണ് എൻ്റെ ഏറ്റവും വലിയ നിർഭാഗ്യമെന്ന് പറയുകയാണ്. രണ്ടു പേരുടെയും സംസാരത്തിനിടയിലാണ് മനോഹർ കയറി വരുന്നത്. എന്താണ് സംഭവിച്ചതെന്ന് മനോഹർ ചോദിക്കുകയാണ്. ഈ മനുഷ്യനെ കൊല്ലണം മോനെ, അത്രയ്ക്കും വൃത്തികെട്ടവനാണെന്ന് പറയുകയാണ്. അപ്പോൾ രാഹുൽ മനോഹറിനെ വഴക്കു പറയുകയാണ്. ഇത് കേട്ട

ശാരി എൻ്റെ മരുമകനെ എന്തെങ്കിലും പറഞ്ഞാൽ നിങ്ങളെ കൊല്ലാതെ വച്ചേക്കില്ലെന്ന് പറയുകയാണ്. ശേഷം ശാരി വീട്ടിലേക്ക് പോവുകയും, മനോഹർ രാഹുലിനോട് പലതും പറയുകയാണ്. പിന്നീട് കാണുന്നത് പ്രകാശനെയും മൂങ്ങയെയുമാണ്. അവർ സംസാരിച്ചുകൊണ്ടിരിക്കുകയാണ്. അപ്പോഴാണ് പ്രകാശനെ തകർക്കാൻ അവൾ എത്തുന്നത്. ഇതൊക്കെയാണ് അടുത്ത ആഴ്ച നടക്കാൻ പോകുന്നത്.

Rate this post