ചന്ദന മഴ അമൃതക്ക് ജീവിതത്തിൽ സംഭവിച്ചത് ഇതാണ് .!! ഉറങ്ങാൻ പറ്റാത്ത രാത്രി ഡിപ്രെഷൻ അടിച്ച ദിവസങ്ങൾ.!! | Serial Actor Meghna Vincent About Life Story
Serial Actor Meghna Vincent About Life Story: സീരിയലിലൂടെ മലയാളികളുടെ സ്നേഹം പിടിച്ചുപറ്റിയ നിരവധി താരങ്ങളെ നാം കണ്ടിട്ടുണ്ട്. അത്തരത്തിൽ ഒരാളാണ് മേഘ്ന വിൻസെന്റ്. ഏഷ്യാനെറ്റ് ചന്ദനമഴ എന്ന സീരിയലിലൂടെ വന്നു മലയാളികളുടെ ഇഷ്ടതാരമായി മാറാൻ മേഘ്നയ്ക്ക് കഴിഞ്ഞു. സീരിയലിലെ അമൃത എന്ന കഥാപാത്രത്തെ മലയാളികൾ അത്രയേറെ ഏറ്റെടുത്തിരുന്നു. തുടർന്ന് താരം ചെയ്ത ഓരോ സീരിയലിലെയും കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ അതിൽ എല്ലാം ചന്ദനമഴയിലെ അമൃത എന്ന കഥാപാത്രത്തിന്റെ സ്ഥാനം മുകളിൽ തന്നെയാണ് ഉള്ളത്. അതിനു കാരണം ആ സീരിയൽ കണ്ടു അമൃതയെപ്പോലെ നല്ലൊരു
മരുമകളെ വേണമെന്ന് ആഗ്രഹിച്ച അമ്മായമ്മമാരെയും അതുപോലൊരു ഭാര്യയെയും വേണമെന്ന് പ്രേക്ഷകർക്കിടയിൽ ആഗ്രഹം ജനിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെതായി യൂട്യൂബിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത് തന്റെ ഏറ്റവും പുതിയ ഇന്റർവ്യൂവിൽ നിന്നുള്ള വിശേഷങ്ങൾ ആണ്. മൈ സ്റ്റോൺ മേക്കേഴ്സിന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച ഇന്റർവ്യൂ വീഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
താരത്തിന്റെ വിവാഹത്തിന് ശേഷം താരം സീരിയലിൽ നിന്ന് വിട്ടു നിന്നപ്പോൾ നടി വിന്ദുജ ഈ കഥാപാത്രം ചെയ്തിരുന്നു. എന്നാൽ ഇപ്പോഴും പ്രേക്ഷകരുടെ മനസ്സിൽ അമൃത ദേശായിയായി കണക്കാക്കുന്നത് മേഘന വിൻസന്റിനെ തന്നെയാണ്. എന്നാൽ സീരിയലിലേക്ക് മുൻപ് പരിഗണിച്ചത് എന്ന് മനസ്സ് തുറക്കുകയാണ് വീഡിയോയിലൂടെ താരം. ആയിരത്തോളം എപ്പിസോഡ് താരം ചന്ദനമഴ എന്ന
സീരിയലിനു വേണ്ടി ചെയ്തത്. അതേസമയത്ത് തന്നെ സീരിയലിന്റെ തമിഴ് പതിപ്പിലും അഭിനയിച്ചുകൊണ്ടിരുന്നു. തിരുവനന്തപുരത്ത് വച്ച് 15 ദിവസം മലയാളം പതിപ്പിനും ബാക്കി 15 ദിവസം തമിഴിലും അഭിനയിക്കുകയായിരുന്നു അന്ന് എന്നാണ് താരം പറഞ്ഞത്. ജീവിതത്തിൽ എപ്പോഴും ശരിയായ കാര്യങ്ങൾ മാത്രം ചെയ്തു നമുക്ക് മുന്നോട്ടു പോകാൻ ആവില്ല ചില സമയത്ത് തെറ്റുകൾ പറ്റും അത് തിരുത്തി മുന്നോട്ട് പോകാനാണ് തനിക്കിഷ്ടം എന്നാണ് മേഘന പറയുന്നത്.