വാ വാ അടിച്ച് കേറി ;നടൻ റിയാസ് ഖാന്റെ മകന് വിവാഹം വന്നെത്തി.!! ഷാരിക്കിനും മാറിയ ജെന്നിഫറിനും വിവാഹം.!! | Actor Riyas Ghan Son Sharikk Marriage
Actor Riyas Ghan Son Sharikk Marriage: മലയാള സിനിമയിലെ മറ്റൊരു താരപുത്രൻ്റെ കല്യാണ വിശേഷത്തിൻ്റെ വീഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നടൻ റിയാസ് ഖാൻ്റെ മകനും തമിഴ് നടനും ബിഗ്ബോസ് താരവുമായ ഷാരിഖ് ഹസ്സൻ്റെ വിവാഹമാണ് ആഗസ്ത് 8 ന് നടക്കാൻ പോകുന്നത്. മരിയ ജെന്നിഫറിനെയാണ് താരം വിവാഹം കഴിക്കാൻ പോകുന്നത്. കുറച്ച് വർഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. ഇപ്പോൾ ഷാരിഖിൻ്റെ ഹൽദി ചിത്രത്തിൻ്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മകൻ്റെ ഹൽദി വീഡിയോകളിൽ തിളങ്ങി നിൽക്കുന്നത് അച്ഛൻ റിയാസ് ഖാനാണ്. ഹിറ്റ് സിനിമാ ഡയലോഗായ
‘അടിച്ചു കേറി വാ ‘ എന്ന് പറഞ്ഞാണ് റിയാസ് ഖാൻ ഫുൾ വൈബിൽ തിളങ്ങി നിൽക്കുന്നത്. റിയാസ് ഖാൻ്റെ രണ്ടു ആൺമക്കളിൽ മൂത്തവനാണ് ഷാരിഖ്. കഴിഞ്ഞ ദിവസം അമ്മ ഉമയാണ് ഷാരിഖിൻ്റെ വിവാഹ വാർത്ത ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചത്. ‘ അവസാനം എൻ്റെ ബേബി ഒരു മാലാഖയെപ്പോലെയുള്ള ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ പോകുന്നു. ആഗസ്ത് 8 നാണ് വിവാഹം. എല്ലാവരും രണ്ടു പേരെയും
അനുഗ്രഹിക്കുക.’ ഇതായിരുന്നു ഷാരിഖിൻ്റെയും മരിയയുടെയും ചിത്രം പങ്കുവച്ച് ഉമ പോസ്റ്റ് ചെയ്തത്. ഉമയുടെ പോസ്റ്റിന് താഴെ നിരവധി തമിഴ് താരങ്ങൾ ആശംസകളുമായി എത്തുകയുണ്ടായി. ആദ്യകാലങ്ങളിൽ മലയാളത്തിന് പുറമെ റിയാസ്ഖാൻ തമിഴിലും സജീവമായിരുന്നു. ആ സമയത്താണ്
ഉമയമായി പ്രണയത്തിലായതും ശേഷം വിവാഹം കഴിക്കുന്നതും. മകൻ്റെ ഹൽദി ചടങ്ങിൽ ഫുൾ വൈബിൽ അച്ഛനാണെന്നാണ് പ്രേക്ഷകർ പറയുന്നത്. ലോകേഷ് കുമാർ സംവിധാനം ചെയ്യുന്ന ‘റിസോർട്ട് ‘ എന്ന ചിത്രത്തിൽ അഭിനയിച്ചു വരികയാണ് ഷാരിഖ് ഹസൻ. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ ഷാരിഖിനും മറിയയ്ക്കും ആശംസകൾ അറിയിച്ച് എത്തിയിരിക്കുന്നത്.