മല്ലികയും രാജേശ്വരിയും കൂട്ടത്തല്ല്.!! ഡാഡി ഒരു ചതിയാനാണെന്നു തിരിച്ചറിഞ്ഞ അപ്പു ആ തീരുമാനം എടുക്കുന്നു.!! | Santhwanam Today June 16 Episode Malayalam

Santhwanam Today June 16 Episode Malayalam : ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം ഓരോ ദിവസവും വളരെയധികം രസകരമായ മുഹൂർത്തങ്ങളിലൂടെയാണ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. ഇത്രയും നാൾ സാന്ത്വനത്തിലെ കുഞ്ഞതിഥിയെ കാത്തിരുന്ന പ്രേക്ഷകർക്ക് ഇപ്പോൾ കുഞ്ഞ് വന്നതിനുശേഷം ഉള്ള മുഹൂർത്തങ്ങളാണ് ആവേശകരമായി തീരുന്നത്. നിലവിൽ അപ്പുവും കുഞ്ഞും അമരാവതിയിൽ ആണുള്ളത്.

കുഞ്ഞിനെ കാണാൻ അവിടെയെത്തിയ സ്വാന്തനം കുടുംബാംഗങ്ങളെ രാജേശ്വരിയും തമ്പിയും കൂടി അപമാനിച്ച് വിട്ടത് കഴിഞ്ഞ എപ്പിസോഡിൽ നിറഞ്ഞു നിന്നിരുന്നു. അതിന് പിന്നാലെ ഏറ്റവും പുതിയ പ്രമോയാണ് യൂട്യൂബിൽ നിറയുന്നത്. സാന്ത്വനത്തിലെ ആളുകളെ പലതും തമ്പി പറഞ്ഞു തെറ്റിച്ചിട്ടുണ്ടെന്നും ഡാഡിക്ക് വേണ്ടി അവരെ തള്ളി പറയേണ്ട സാഹചര്യം പോലും എനിക്ക് ഉണ്ടായിട്ടുണ്ടെന്ന് ആണ് അപ്പു രാജേശ്വരിയോട് പറയുന്നത്എന്നാൽ ഇനി തന്നെ മണ്ടി ആക്കാമെന്ന് ആരും കരുതണ്ട എന്നും താൻ അതിനു നിന്ന് തരില്ലെന്ന് അപ്പു ഉറപ്പിച്ച് രാജേശ്വരിയോട് പറയുന്നു. അതേസമയം തന്നെ ഹരി

അമരാവതിയിലേക്ക് എത്താതിരിക്കുകയോ അപ്പുവിനെ ഫോൺ വിളിക്കാതിരിക്കുകയോ ചെയ്യുന്നത് അപ്പുവിന് സംശയമുണ്ടാക്കുമെന്നും ഇവിടെനിന്ന് പോകാൻ തുടങ്ങുമെന്നും തമ്പി രാജേശ്വരിയോട് ഭയം പറയുന്നു. എന്നാൽ ഹരി ഇവിടെക്ക് വന്നാൽ ഇവിടെ നടന്ന സംഭവങ്ങളൊക്കെ അപ്പുവിനോട് പറയും എന്നാണ് തമ്പി ഭയക്കുന്നത്. അപ്പോൾ തമ്പിക്ക് ധൈര്യം പകർന്നുകൊണ്ട് രാജേശ്വരി പറയുന്നത്, 90 കഴിയാതെ എന്തായാലും അപ്പുവിനെ ഇവിടെനിന്ന് പറഞ്ഞുവിടാൻ കഴിയില്ലെന്നും അതിനുള്ളിൽ അവളെ പറഞ്ഞ് നമ്മുടെ വശത്താക്കാം

എന്നതാണ്ഇതേ സമയത്ത് തന്നെ ശങ്കരൻ ശിവനും അഞ്ജലിയും മുന്നോട്ടുള്ള യാത്രയ്ക്ക് കൂടുതൽ പ്രചോദനം നൽകുകയാണ്. അയാളെക്കാൾ മുകളിൽ നിങ്ങൾ വളർന്നശേഷം നിങ്ങളുമായി ഞാൻ വരുമെന്ന് തമ്പിയോട് താൻ മറുപടി പറഞ്ഞിട്ടുണ്ട് എന്നാണ് ശങ്കരൻ ശിവനോടും അഞ്ജലിയോടും പറയുന്നത്. ഉറപ്പായും വളരുമെന്നും ഇപ്പോൾ കിട്ടിയ അവസരം പ്രയോജനപ്പെടുത്തണമെന്നും തമ്പിയെക്കൊണ്ട് നമ്മൾ താലപ്പൊലി എടുപ്പിക്കുമെന്നും ശങ്കരനോട് ശിവനും പറയുന്നുണ്ട്. ഈ ആവേശം കെട്ടടങ്ങാതെ മുന്നോട്ടുപോകണമെന്നാണ് ശങ്കരന് അവരോട് പറയാനുള്ളത്.

3.1/5 - (36 votes)