സ്നേഹാശ്രീകുമാറിന് ഹോസ്പിറ്റലിൽ സംഭവിച്ചത്.!! വീഡിയോയുമായി ആരാധകർക്കുമുന്നിൽ താരം.!! കുഞ്ഞിനെ വരവേറ്റു പ്രേക്ഷകർ.!! | Sneha Sreekumar Hospital Viral Video Malayalam

Sneha Sreekumar Hospital Viral Video Malayalam : മലയാള മിനിസ്‌ക്രീൻ പ്രേഷകരുടെ പ്രിയ താരങ്ങളാണ് നടൻ ശ്രീകുമാറും നടി സ്നേഹയും. ഒട്ടേറെ പരമ്പരകളിൽ ഇവർ ഒന്നിച്ചു അഭിനയിച്ചിരുന്നു. ഇരുവരുടെയും അഭിനയത്തിനു വളരെ മികച്ച പ്രേഷക പ്രതീകരണമാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്. ഇരുവരും ചെറിയ വേഷങ്ങളിൽ ബിഗ്സ്ക്രീനിലും അഭിനയിക്കാൻ ഭാഗ്യം ലഭിച്ചു എന്നതാണ് മറ്റൊരു സത്യം. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഇരുവരുടെയും ജീവിതത്തിലേക്ക് പുതിയ അതിഥി എത്തിയിരുന്നത്.

താൻ പ്രെഗ്നന്റ് ആയപ്പോൾ മുതൽക്കേയുള്ള ചിത്രങ്ങളും വീഡിയോകളും ആരാധകരുമായി പങ്കുവെക്കാൻ താരങ്ങൾ ഒട്ടും മടി കാണിച്ചിരുന്നില്ല. സ്നേഹ ആൺകുഞ്ഞിനായിരുന്നു ജന്മം നൽകിയത്. ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുന്നതിന്റെ തലേ ദിവസം ഇരുവരുടെയും ഒന്നിച്ചുള്ള വീഡിയോ സോങ് സോഷ്യൽ മീഡിയയിൽ ഏറെ ഹിറ്റായിരുന്നു. ശ്രീകുമാർ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചതോടെയാണ് വീഡിയോ വൈറലായി മാറിയത്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ മറ്റൊരു വീഡിയോയാണ് ആരാധകർ ഏറ്റെടുക്കുന്നത്. സ്നേഹ ശ്രീകുമാർ തന്റെ ഔദ്യോഗിക

ഇൻസ്റ്റാഗ്രാം പേജിലൂടെ ആശുപത്രിയിലെ സംഭവങ്ങളും കാഴ്ച്ചകളും അടങ്ങിയ ഒരു വീഡിയോയാണ് ഇപ്പോൾ പങ്കുവെച്ചിട്ടുള്ളത്. ഒരു അമ്മയായതിന് ശേഷമുള്ള സ്നേഹയ്ക്ക് ഉണ്ടായ സന്തോഷം മുഖ ഭാവങ്ങളിൽ നിന്നും ആരാധകർക്ക് മനസ്സിലാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഓരോ ദിവസവും പുതിയ ചിത്രങ്ങളും വീഡിയോകളും സ്നേഹ ആരാധകരുമായി പങ്കുവെക്കാൻ മറക്കാറില്ല.2019 ഡിസംബർ 11നായിരുന്നു സ്നേഹയും, ശ്രീകുമാർ

ജീവിതത്തിൽ ഒന്നിക്കുന്നത്. തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരുവരുടെയും താലികെട്ട്. മലയാളി പ്രേഷകർ ഇരുകൈകൾ നൽകിയാണ് ഇരുവരെയും അനുഗ്രഹിച്ചത്. ഏറെക്കാലത്തെ പ്രണയത്തിന്റെ ഒടുവിലാണ് ശ്രീകുമാറും, സ്നേഹയും ജീവിതത്തിൽ ഒന്നിക്കാൻ തീരുമാനിച്ചത്. വൈകാതെ തന്നെ സ്നേഹ പരമ്പരകളിൽ എത്തുമെന്നാണ് ആരാധകർ പറയുന്നത്. എന്തായാലും ആരാധകരും, മലയാളി പ്രേഷകരും തന്റെ തിരിച്ചു വരവിനു വേണ്ടി കാത്തിരിക്കുകയാണ്.

Rate this post