അപ്പച്ചിയുടെ പുന്നാര ഹോംനേഴ്സിനെ ആട്ടിയോടിച്ച് അപ്പു സാന്ത്വനത്തിലേക്കു; പക്ഷെ ഹരിക്കു ജോലി നഷ്ടപ്പെടുമോ? ശങ്കരമ്മാമയുടെ ശപഥത്തിൽമേൽ തമ്പി വീഴുമോ? | Santhwanam Today June 15 Episode Malayalam

Santhwanam Today June 15 Episode Malayalam : ഏഷ്യാനെറ്റ് അവതരിപ്പിച്ചു വരുന്ന സാന്ത്വനത്തിന്റെ ഏറ്റവും പുതിയ പ്രമോ വീഡിയോ ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. അമരാവതിയിൽ അപ്പുവിനെയും കുഞ്ഞിനെയും കാണാൻ എത്തിയ സ്വാന്തനം കുടുംബാംഗങ്ങൾ അവിടെ നിന്ന് ഇറങ്ങിപ്പോകുന്നത് വരെയായിരുന്നു കഴിഞ്ഞ എപ്പിസോഡ്. ഇപ്പോൾ അതിൻറെ ബാക്കി പ്രമോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. തമ്പിയുടെയും രാജേശ്വരിയുടെയും വാക്കുകൾ കേട്ട്

അപമാനിതരായി സാന്ത്വനത്തിൽ നിന്നിറങ്ങിയ കുടുംബാംഗങ്ങൾ അഞ്ചുവും ശിവനും ചന്ദ്രോത്ത് എത്തുകയാണ്. അവിടെ വന്ന് അപമാനിക്കപ്പെട്ട വിവരം എല്ലാം ശങ്കരനോടും സാവിത്രിയോടും പറഞ്ഞു കരയുകയാണ് അഞ്ചു. ശങ്കരൻ അഞ്ജുവിനെ സമാധാനപ്പെടുത്തുന്നുമുണ്ട്. ഞാനായിട്ട് പ്രശ്നം ഉണ്ടാക്കേണ്ട എന്ന് കരുതിയാണ് മിണ്ടാതിരിക്കുന്നത് എന്ന് ശിവൻ പറയുമ്പോൾ ഒരു കണക്കിന് അത് നന്നായി എന്നും വാക്കുകൾ കൊണ്ടല്ല പ്രവർത്തി കൊണ്ടാണ് മറുപടി നൽകേണ്ടതെന്ന് ശങ്കരൻ ശിവനോട് പറയുന്നു. തമ്പിയെക്കാൾ വലിയ നിലയിൽ എൻറെ മകൾ എത്തണം ഇപ്പോൾ കിട്ടിയ അവസരം ഉപയോഗപ്പെടുത്തണം

ഇത് ഒരു വാശിയായി മനസ്സിൽ കുറിച്ചിടണം എന്നും ശങ്കരൻ ശിവനെയും അഞ്ജലിയെയും പ്രോത്സാഹിപ്പിക്കുന്നു രണ്ടുപേർക്കും ശങ്കരന്റെ വാക്കു വലിയ ആത്മവിശ്വാസം നൽകുമ്പോൾ സാന്ത്വനത്തിൽ അമരാവതിയുടെ ബാക്കി ചർച്ചകൾ മുന്നേറുകയാണ്. ലക്ഷ്മിയും ബാലനും കണ്ണനും ദേവിയും ഹരിയും ഒക്കെ സാധനത്തിൽ എത്തി അമരാവതിയിൽ നടന്ന കാര്യങ്ങൾ പറയുമ്പോൾ അവിടെ അപ്പുവും കുഞ്ഞും സേഫ് അല്ല എന്നാണ് ഹരി പറയുന്നത്. എത്രയും പെട്ടെന്ന് അവരെ ഇരുവരെയും ഇങ്ങോട്ട് കൊണ്ടുവരേണ്ടതാണ് നല്ലതെന്നും അഞ്ചുവും ശിവനും ഇനി ഒരിക്കലും അമരാവതിയിലേക്ക് കാലത്തുമെന്ന് തോന്നുന്നില്ലെന്ന് ഹരി പറയുന്നു. അവർ ഇല്ലാത്ത ഇടത്തേക്ക് ഞാൻ ഇനി അങ്ങോട്ട് പോകില്ല എന്നാണ് ഹരി പറയുന്നത്. എല്ലാത്തിനും താനൊരു വഴി കണ്ടിട്ടുണ്ടെന്ന്

പറഞ്ഞ് മുറിയിലേക്ക് എത്തുന്ന ഹരിക്ക് ഓഫീസിൽനിന്ന് ഒരു ഫോൺകോൾ വരികയാണ് മഞ്ജുളയുടെ കോളാണ് ഹരിയെ തേടി എത്തിയത്. ഓഫീസിലേക്ക് വരാമെന്ന് പറഞ്ഞിട്ട് എന്താണ് വരാത്തത് എന്നും ക്ലൈന്റിന് പ്രോജക്ട് സബ്മിറ്റ് ചെയ്യേണ്ടതിന് നിന്നെ കാത്തിരിക്കുകയാണ് എല്ലാവരും എന്ന് മഞ്ചുള്ള ഹരിയോട് പറയുന്നു. ഇപ്പോൾ തന്നെ ഓഫീസിലേക്ക് വരുവാൻ മഞ്ചുള്ള നിർബന്ധിക്കുമ്പോൾ ആദ്യമൊക്കെ ഹരി തന്റെ അവസ്ഥ പറഞ്ഞ് ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നെങ്കിലും മഞ്ചുള്ള നിർബന്ധിക്കുമ്പോൾ തനിക്കിപ്പോൾ അങ്ങോട്ട് വരാൻ കഴിയില്ലെന്നും കുടുംബമാണ് ഏറ്റവും വലുതെന്നും എനിക്ക് അങ്ങോട്ട് വരാൻ സൗകര്യം മില്ലെന്ന് അവിടെ ഉള്ളവരോട് പറഞ്ഞേക്കൂ എന്ന് പറഞ്ഞ് ദേഷ്യപ്പെട്ട് ഫോൺ കട്ട് ചെയ്യുകയാണ് ഹരി. ഇതോടുകൂടിയാണ് ഏറ്റവും പുതിയ പ്രമോ അവസാനിക്കുന്നത്. അപ്പോൾ ഹരിയുടെ ജോലി ഇനി ഉണ്ടാകുമോ എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

4.3/5 - (14 votes)