അവസാനം ഉർവശിയെ തേടിയെത്തി കുഞ്ഞാറ്റ; മകനും മകൾക്കുമൊപ്പം ദുബൈയിൽ അടിച്ചു പൊളിച്ച് താരം.!! | Actress Urvashi Enjoying With Kunjatta And Son Viral Video

Actress Urvashi Enjoying With Kunjatta And Son Viral Video : മലയാളികളുടെ എവെർഗ്രീൻ സൂപ്പർ താരമാണ് ഉർവശി. തമാശ റോളുകളും ഇമോഷണൽ വേഷങ്ങളും പ്രണയവും നെഗറ്റീവും അങ്ങനെ ഏത് വേഷവും ആ കൈകളിൽ ഭദ്രമാണ്.സത്യത്തിൽ മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് ഉർവശി.മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി 4 തെന്നിന്ത്യൻ ഭാഷകളിലും നിറ സാനിധ്യമാണ് ഉർവശി.5 സംസ്ഥാന അവാർഡുകളും ഒരു ദേശീയ അവാർഡും ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ആണ് താരം ഇത് വരെയും

സ്വന്തമാക്കിയിട്ടുള്ളത്.1978 ൽ പുറത്തിറങ്ങിയ വിടരുന്ന മൊട്ടുകൾ എന്ന ചിത്രത്തിലാണ് ഉർവശി ആദ്യം അഭിനയിച്ചത്.1984 ൽ പുറത്തിറങ്ങിയ മുന്താണെ മുടിച്ചു എന്ന ചിത്രമാണ് നായികയായി അഭിനയിച്ച ആദ്യ ചിത്രം.മലയാളത്തിൽ ഉർവശി ആദ്യം നായികായി അരങ്ങേരിയത് എതിർപ്പുകൾ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ്.1985 മുതൽ 95 വരെയുള്ള കാലയളവിൽ മലയാളത്തിലെ ഏറ്റവും തിരക്കേറിയ നടി ഉർവശി ആയിരുന്നു 500 ചിത്രങ്ങളാണ് താരം ഈ 10 വർഷം കൊണ്ട് ചെയ്ത് തീർത്തത്.മലയാളികളെ ഏറെ

ചിരിപ്പിച്ച ഒരു നായിക കൂടിയാണ് ഉർവശി. നായികയായി തിളങ്ങി നിന്നപ്പോഴും കോമഡി റോളുകളിലും താരം പ്രത്യക്ഷപ്പെട്ടിരുന്നു. മലയാളത്തിലെ മറ്റു രണ്ട് നായികമാരുടെ സഹോദരി കൂടെയാണ് ഉർവശി.കലാരഞ്ജിനിയുടെയും അന്തരിച്ച നടി കല്പനയുടെയും ഇളയ സഹോദരിയാണ് ഉർവശി.ഇക്കഴിഞ്ഞ മാർച്ച്‌ 31 നാണു ഉർവശി സ്വന്തമായി ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങിയത്. ഇൻസ്റ്റാഗ്രാമിലൂടെ

തന്നെ ഇത് തന്റെ ഒഫീഷ്യൽ അക്കൗണ്ട് ആണെന്ന വിവരം അവർ പങ്ക് വെച്ചിരുന്നു.ഇതിനോടകം തന്നെ സെലിബ്രിറ്റികൾ ഉൾപ്പെടെ ഒരുപാട് പേരാണ് ഉർവശിക്ക് ആശ്സകളുമായി എത്തിയത്.മക്കളോടൊപ്പം അവധിയാഘോഷിക്കാൻ ദുബായിൽ പോയ താരത്തിന്റെ വീഡിയോകൾ ഇൻസ്റ്റാഗ്രാമിലൂടെ വൈറൽ ആയിക്കഴിഞ്ഞു.മൂത്ത മകൾ തേജസ്വിനി ബാംഗ്ലൂരിൽ ഡിഗ്രി വിദ്യാർത്ഥിനിയും ഇളയ മകൻ ഇഷാൻ സ്കൂൾ വിദ്യാർത്ഥിയുമാണ്.ബിസിനസ്മാൻ ആയ തമിഴ് നാട് സ്വദേശി ശിവപ്രസാദ് ആണ് ഉർവശിയുടെ ഭർത്താവ്.

Rate this post