പ്രേക്ഷകർ കാത്തിരുന്ന സന്തോഷവാർത്ത; ശിവേട്ടന്റെ സ്വന്തം ഷഫ്‌നയുടെ പുതിയ വിശേഷത്തിനു ആശംസകളുമായി സീരിയൽ താരങ്ങൾ.!! | Shafna Sajin Happy News Viral Malayalam

Shafna Sajin Happy News Viral Malayalam : കുടുംബ പ്രേക്ഷകരുടെ റൊമാന്റിക് ഹീറോ ആണ് സാന്ത്വനം സീരിയലിന്റെ സ്വന്തം ശിവൻ ആയ സജിൻ. പരമ്പരയിൽ സജിനും ഗോപികയും അവതരിപ്പിക്കുന്ന ശിവൻ അഞ്ജലി കോമ്പോ പ്രേക്ഷകർ പണ്ടേ ഏറ്റെടുത്തു കഴിഞ്ഞു. എന്നാൽ സജിന്റെ യഥാർത്ഥ ജീവിതത്തിലെ നായിക മറ്റൊരാളാണ്. അത് മാറ്റാരുമല്ല അനേകം മലയാള സിനിമകളിൽ നായികയായി അഭിനയിച്ച പ്രേക്ഷകരുടെ പ്രിയ താരം ഷഫ്നയാണ് സജിന്റെ പ്രിയപ്പെട്ട ഭാര്യ.1998 ൽ പുറത്തിറങ്ങിയ ശ്രീനിവാസന്റെ സൂപ്പർ ഹിറ്റ്‌ ചിത്രം ചിന്താവിഷ്ടയായ ശ്യാമളയിലൂടെ

ബാലതാരമായാണ് ഷഫ്നയുടെ സിനിമ പ്രവേശം.പിന്നീട് തമിഴ് തെലുങ്ക് കന്നഡ ഭാഷകളിലും താരം തന്റെ സാനിധ്യം അറിയിച്ചു. നിരവധി സീരിയലുകളും വിവിധ ഭാഷകളിലായി ഷഫ്‌ന അഭിനയിച്ചു. മലയാളി എന്നും ഓർത്തിരിക്കാൻ സാധ്യതയുള്ള ഷഫ്നയുടെ കഥാപാത്രം കഥ പറയും മുൻപേ എന്ന ചിത്രത്തിൽ ശ്രീനിവാസന്റെ മക്കളായി അഭിനയിച്ച വേഷം ആയിരിക്കും. സിനിമയിൽ അച്ഛനായ ശ്രീനിവാസൻ പഠിച്ചു ആരാകണമെന്നാ മോളുടെ ആഗ്രഹം എന്ന് ചോദിക്കുമ്പോൾ കൃത്യമായി ഫീസ് അടക്കുന്ന കുട്ടി ആയാൽ മതി അച്ഛാ

എന്ന ഷഫ്നയുടെ ഡയലോഗ് തിയേറ്ററിൽ ചിരി തീർത്തു. ഇന്നും ആ സിനിമയിലെ ഓർത്തിരിക്കുന്ന നല്ല സീൻ തന്നെ ആണ് അത്.ഷഫ്‌ന നായികയായി അഭിനയിച്ച മറ്റൊരു ചിത്രമായിരുന്നു കെമിസ്ട്രി. കുറച്ചു പ്ലസ് ടു കുട്ടികളുടെ കഥ പറയുന്ന ചിത്രത്തിൽ സജിനും അഭിനയിച്ചിരുന്നു.നായകന്റെ കൂട്ടുകാരനായാണ് സജിൻ ചിത്രത്തിൽ അഭിനയിച്ചത്. സിനിമയിൽ നായിക നായകന് സ്വന്തമായെങ്കിലും. ജീവിതത്തിൽ നായികയെ സ്വന്തമാക്കിയത് ആ കൂട്ടുകാരൻ ആയിരുന്നു.ആ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ വെച്ചാണ് ഇരുവരും കണ്ടതും പ്രണയത്തിൽ ആയതും.തുടർന്ന് വീട്ടുകാരുടെ എതിർപ്പ് ഉണ്ടായിരുന്നിട്ടും ഇരുവരും ഒന്നിക്കുകയായിരുന്നു.പിന്നീട്

സിനിമകളിൽ ഒന്നും അഭിനയിച്ചില്ല എങ്കിലും വലിയ ബ്രേക്കിന് ശേഷം കിട്ടിയ ശിവന്റെ റോൾ സജിന് വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തു.യാത്ര ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്ന ഇവർ നാട് മുഴുവൻ കറങ്ങിയാണ് തങ്ങളുടെ ജീവിതം ആസ്വദിക്കുന്നത്.ശിവജ്ഞലിയെപ്പോലെ തന്നെ ഈ ജോഡിയെയും പ്രേക്ഷകർ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്.ഷഫ്നക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് സജിൻ പോസ്റ്റ്‌ ചെയ്ത ചിത്രം ഇപ്പോൾ വൈറൽ ആകുന്നുണ്ട്.

3.4/5 - (17 votes)