ഇരുചെവിയറിയാതെ ബാലൻ ചെയ്ത കാര്യമറിഞ്ഞു ഞെട്ടി അപ്പുവും അഞ്ജുവും.!! വില്പത്രത്തിലെ ആ രഹസ്യം എന്താകും? | Santhwanam Today Episode October 4

Santhwanam Today Episode October 4 : ഏഷ്യാനെറ്റ് സീരിയൽ പ്രേമികളുടെ ഇഷ്ട പരമ്പരയായ സാന്ത്വനത്തിൽ സാന്ത്വനം വീട്ടുകാർ വലിയ ബുദ്ധിമുട്ടോടെയാണ് മുന്നോട്ടു പോകുന്നത്. ലക്ഷ്മി അമ്മ മരിച്ചതും, കട കത്തിയതുമൊക്കെ വലിയ വിഷമമാണ് ഇവർക്ക് ഉണ്ടാക്കിയിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ അപ്പുവിൻ്റെ അപ്പച്ചി വന്ന് തമ്പിയെ കുറിച്ച് പലതും പറഞ്ഞ് അപ്പുവിൻ്റെ മനസ് മാറ്റുകയായിരുന്നു. ഡാഡി വയസായെന്നും, വെറും ഊഹത്തിൻ്റെ പേരിൽ നീ

നിൻ്റെ ഡാഡിയെ തള്ളിപ്പറയരുതെന്നും പറയുകയാണ് ലച്ചു അപ്പച്ചി. ഒന്നിനും മറുപടി പറയാതെ അപ്പച്ചിയോട് പെട്ടെന്ന് തന്നെ പോവാൻ പറയുകയായിരുന്നു അപ്പു. ശിവനും, ഹരിയും, ശത്രുവും കൂടി കൃഷ്ണസ്റ്റോർസ് വൃത്തിയാക്കുന്നതിനിടയിലാണ് വക്കീൽ വരുന്നത്. കടയുടെ അവസ്ഥ നോക്കി വിഷമം പറയുകയും, ഷോർട്ട് സർക്യൂട്ട് തന്നെയാണോ എന്നു ചോദിക്കുകയായിരുന്നു വക്കീൽ. പുറത്ത് നിന്ന് തമ്പി സർ ചെയ്തതാണെന്ന സംഭാഷണമുണ്ടെന്ന് പറയുകയാണ് തോമസ് വക്കീൽ. ബിൽ പത്രവുമായി ബന്ധപ്പെട്ട

ഒരു കാര്യം എല്ലാവരോടുമായി പറയണമെന്നും, അതിനാൽ എല്ലാവര്യമുള്ളപ്പോൾ ഞാൻ വീട്ടിൽ വരാമെന്ന് പറഞ്ഞ് പോവുകയായിരുന്നു വക്കീൽ. സാന്ത്വനത്തിൽ ദേവി ജയന്തിയുടെ കൂടെ വീട്ടിലേക്ക് സുഭദ്രാമ്മയെ കാണാൻ പോയിരുന്നു. അപ്പുവും അഞ്ജുവും പലതും സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ബാങ്കിൽ നിന്നും ഉദ്യോഗസ്ഥർ വരുന്നത്. വീടിൻ്റെ ആധാരം പണയം വച്ച് ക്യാഷ് എടുത്തതിനാൽ കുടിശ്ശിക ഇതുവരെ അടക്കാത്തതിനാലും, ലക്ഷ്മി അമ്മയുടെ പേരിലുള്ള വീടായതിനാൽ മറ്റ് അവകാശിയുടെ പേരിലേക്ക് മാറ്റി വീടിൻ്റെ ബാധ്യത എൽക്കണമെന്ന് പറയുകയാണ് ബാങ്കുകാർ.

ബാങ്കിൽ വന്ന് കാണാൻ ബാലകൃഷ്ണനോട് പറയണമെന്ന് പറഞ്ഞു കൊണ്ട് പോവുകയാണ് ഉദ്യോഗസ്ഥർ. കട വൃത്തിയാക്കി കൊണ്ടിരിക്കുന്നതിനിടയിലാണ് സി ഐ വന്ന് കട പുതുക്കി പണിയാൻ ഇപ്പോൾ പറ്റില്ലെന്നും, പഞ്ചായത്തിൽ നിന്നുള്ള പേപ്പറൊക്കെ കിട്ടിയിട്ട് മതി കട പുതുക്കുന്നതെന്നും, ഇപ്പോൾ കട പൂട്ടി പോവാൻ പറയുകയാണ സിഐ. സാന്ത്വനം അഞ്ജു ദേവൂട്ടിയെ കളിപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ് സാവിത്രി അമ്മായി വരുന്നത്. കുഞ്ഞിനെ കളിപ്പിക്കുന്നത് കണ്ട് നിനക്കും അതിനുള്ള സമയമായെന്ന് അഞ്ജുവിനോട് പറയുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.

Rate this post