സാന്ത്വനത്തിലെ തമ്പി സാറും കൂടെവിടെയിലെ അതിഥി ടീച്ചറും ഒന്നിക്കുന്നു.!! തമ്പിയുടെ യഥാർത്ഥ പ്രായം അറിഞ്ഞാൽ ഞെട്ടും; | Santhwanam Thambi And Koodevide Adhithi Teacher Happy News Malayalam
Santhwanam Thambi And Koodevide Adhithi Teacher Happy News Malayalam: കുടുംബപ്രേക്ഷകരുടെ മനംകവർന്ന പരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം. റേറ്റിംഗിൽ ഒന്നാം സ്ഥാനമാണ് സാന്ത്വനം നേടാറുള്ളത്. സാന്ത്വനത്തിലെ കഥാപാത്രങ്ങളായി എത്തുന്ന താരങ്ങളെല്ലാം തന്നെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. സാന്ത്വനത്തിലെ വില്ലൻ കഥാപാത്രമായ തമ്പിയെ അവതരിപ്പിക്കുന്നത് നടൻ രോഹിത് ആണ്. ഒറ്റക്കാഴ്ചയിൽ തന്നെ പ്രേക്ഷകരിൽ ഭീതി ജനിപ്പിക്കുന്ന അഭിനയമാണ് രോഹിത് കാഴ്ചവെയ്ക്കുന്നത്. സാന്ത്വനം പരമ്പരയിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ്
വിനീത് ശ്രീനിവാസൻ ചിത്രമായ ഹൃദയത്തിൽ രോഹിത് അഭിനയിക്കുന്നത്. തലമുടിയൊക്കെ നരച്ചിട്ടാണെങ്കിലും രോഹിത് ഇന്നും ഒരു ചെറുപ്പക്കാരൻ തന്നെയാണ്. 43 വയസ്സ് മാത്രമാണ് താരത്തിന്റെ പ്രായം. അഭിനയമോഹം കൊണ്ട് സാന്ത്വനത്തിന്റെ സംവിധായകൻ ആദിത്യന് ഫോട്ടോസ് അയച്ചുകൊടുത്തിരുന്നു. അത് ഇഷ്ടപ്പെട്ടിട്ടാണ് സാന്ത്വനത്തിലേക്ക് തന്നെ വിളിക്കുന്നത് എന്ന് രോഹിത് പറയുന്നു. ഒരു പരസ്യചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് വിനീത് ശ്രീനിവാസനെ
കണ്ടുമുട്ടുന്നത്. അവിടെവെച്ച് സിനിമയിൽ ഒരു അവസരം തരാമോ എന്ന് ചോദിക്കുകയും പിന്നീട് ഹൃദയത്തിൻറെ ഭാഗമാവുകയും ചെയ്തു. സാന്ത്വനം കൂടാതെ സൂര്യ ടിവിയിലെ മനസിനക്കരെ എന്ന പരമ്പരയിലും രോഹിത് അഭിനയിച്ചിരുന്നു. അതിലും നെഗറ്റീവ് റോൾ തന്നെ. ഇപ്പോഴിതാ അമൃത ടിവിയിൽ പ്രക്ഷേപണം ചെയ്യുന്ന മഴയെത്തും മുമ്പേ എന്ന സീരിയലിൽ നായകകഥാപാത്രത്തെ അവതരിപ്പിക്കുകയാണ് രോഹിത്. കൂടെവിടെ പരമ്പരയിലെ അതിഥി ടീച്ചർ ശ്രീധന്യയാണ് ഈ പരമ്പരയിലെ നായിക. സീരിയൽ
സെറ്റിൽ വെച്ച് സംവിധായകൻ വഴക്കുപറയാറുണ്ട് എന്നും അത് മികച്ച രീതിയിൽ അഭിനയം കാഴ്ചവെയ്ക്കുന്നതിന് വേണ്ടിയാണെന്നും രോഹിത് പറയുന്നു. സംവിധായകർ വഴക്ക് പറയുമ്പോൾ നമുക്ക് ദേഷ്യം തോന്നാറില്ല, കാരണം അവർ അങ്ങനെ ചെയ്യുമ്പോഴാണ് നമ്മുടെ അഭിനയത്തിന് കൂടുതൽ മികവുണ്ടാകുന്നത്. ഇങ്ങനെയാണ് രോഹിത്തിന്റെ പക്ഷം. രോഹിത് ഒരു മലയാളിയല്ല എന്നത് പലർക്കും അറിയാത്ത ഒരു കാര്യം തന്നെയാണ്.