തമ്പിയുടെ അടവൊക്കെ പൊളിച്ചടക്കി ഹരിയുടെ തീരുമാനം.!! കണ്മണിക്ക് വേണ്ടി ശിവനതു ചെയുമ്പോൾ കലിതുള്ളി അഞ്ജലി.!! |Santhwanam Today Episode November 28

Santhwanam Today Episode November 28 : മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ പരമ്പരയായ സാന്ത്വനത്തിൽ ഇപ്പോൾ രസകരമായ രംഗങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ശിവൻ കടയിൽ നിന്ന് വരികയും, അപ്പുവിനോട് ദേവൂട്ടിയുടെ അഞ്ചാം പിറന്നാളിൻ്റെ കാര്യം പറയാൻ അപ്പു ഏടത്തിയുടെ അമ്മ വന്നിരുന്നതെന്ന് ചോദിക്കുകയാണ് ശിവൻ.

നമുക്ക് ദേവൂട്ടിയുടെ അഞ്ചാം പിറന്നാൾ ഗംഭീരമായി ആഘോഷിക്കണമെന്ന് പറയുകയാണ്. പിന്നീട് ദേവൂട്ടിയെ അപ്പു റൂമിൽ നിന്ന് പഠിപ്പിക്കുമ്പോഴാണ് ഹരി വരുന്നത്. അപ്പു മമ്മി വന്നിരുന്നുവെന്ന് ഹരിയോട് പറഞ്ഞപ്പോൾ, എന്താണ് കാര്യമെന്ന് ചോദിക്കുകയാണ്. അപ്പോഴാണ് അപ്പു പറയുന്നത് ദേവൂട്ടിയുടെ ബർത്ത്ഡേ അമരാവതിയിൽ വച്ച് കഴിക്കണമെന്ന് ഡാഡിക്ക് ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോൾ, അത് ഒരിക്കലും നടക്കില്ലെന്ന് പറയുകയാണ് ഹരി.

അപ്പോഴാണ് ദേവി ദേവൂട്ടിയെ എടുക്കാൻ വരുന്നത്. മോൾ ഇന്ന് നമ്മുടെ കൂടെ കിടക്കട്ടെ എന്നു പറയുകയാണ് അപ്പു. അപ്പോഴാണ് അമരാവതിയിൽ ഉറങ്ങിക്കൊണ്ടിരിക്കുന്ന അംബിക അപ്പുവിന് അപകടം സംഭവിക്കുന്ന സ്വപ്നം കാണുന്നത്. ദുഃസ്വപ്നം കണ്ടെന്നും, അപ്പുവിന് അപകടം സംഭവിക്കുന്നതായും കണ്ടെന്ന് പറഞ്ഞപ്പോൾ, ദേവൂട്ടിയെ സ്വന്തമാക്കാൻ വേണ്ടി ദേവി അങ്ങനെ എന്തെങ്കിലും മനസിൽ കാണുന്നുണ്ടോ എന്ന് അറിയില്ലെന്ന് പറയുകയാണ് തമ്പി. പിന്നെ കാണുന്നത്. അപ്പോഴാണ് ശിവൻ്റെ ഊട്ടുപുരയിലേക്ക്

അഞ്ജലി പോകുന്നത്. കടയിലെത്തിയപ്പോൾ കൺമണിയുമായി പലതും പറഞ്ഞു കൊണ്ടിരുന്നതിനു ശേഷമാണ് ശിവനെ കാണുന്നത്. പിന്നീട് ശിവനോട് കൺമണിയെ കുറിച്ച് പലതും പറയുന്നതിനിടയിലാണ് കൺമണി കൈ പൊള്ളിയിട്ട് കരഞ്ഞുകൊണ്ട് വരുന്നത്. ഉടൻ തന്നെ ശിവൻ കൺമണിക്ക് മരുന്ന് വച്ച് കൊടുത്തു. ഇതൊന്നും അഞ്ജലിക്ക് ഇഷ്ടപ്പെടുന്നില്ല. കസ്റ്റമേഴ്സിൽ നിന്ന് കാശ് വാങ്ങാൻ പോയ അഞ്ജു ശിവൻ വന്നപ്പോൾ, കൺമണിയ്ക്ക് കൈ പൊള്ളിയതിന് ഇത്രയൊക്കെ വേണമായിരുന്നോ എന്ന് ചോദിക്കുകയാണ് അഞ്ജു. എൻ്റെ കൈ പണ്ട് ഇത് പോലെ പൊള്ളിയപ്പോൾ നിങ്ങൾ ഇത്ര വെപ്രാളം

കാണിച്ചോ എന്ന് പറയുകയാണ് അഞ്ജു. പിന്നീട് രണ്ടു പേരും പലതും പറയുകയായിരുന്നു. അപ്പോഴാണ് ശിവൻ പറയുകയാണ് എൻ്റെ കാന്താരിക്ക് കുറച്ച് കലിപ്പാകാനാണ് ഞാൻ ഇങ്ങനെ ചെയ്തതെന്ന്. രണ്ടു പേരും പലതും പറയുന്നത് കേട്ടപ്പോൾ, ശാരദേടത്തിയും, കൺമണിയും, ഇക്കയുമൊക്കെ കൈ അടിക്കുകയാണ്. അപ്പോഴാണ് സാന്ത്വനത്തിൽ അംബിക വരുന്നത്. സാന്ത്വനത്തിൽ ആരുമുണ്ടായിരുന്നില്ല. നിന്നോട് ഇടയ്ക്ക് ദേവൂട്ടിയെ കൂട്ടി അമരാവതിയിൽ വരാൻ ഞാൻ പറഞ്ഞിരുന്നില്ലെയെന്നും, ഡാഡിക്ക് നിങ്ങളെ കാണാൻ വലിയ ആഗ്രഹമുണ്ടെന്നും പറയുകയാണ് അംബിക. ഇത് കേട്ട് അപ്പു എന്തു ചെയ്യണമെന്നറിയാതെ നിൽക്കുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.

Rate this post