ഒരുവർഷത്തിന്റെ കാത്തിരിപ്പിൽ ആ സന്തോഷവാർത്തയെത്തി.!! മൂകാംബിക അമ്മയുടെ അനുഗ്രഹം തേടി ഗൗരിയും ഭർത്താവും.!! | Gowrikrishna Happy News Viral

Gowrikrishna Happy News Viral : കാണാ കൺമണി, പൗർണമി തിങ്കൾ എന്നീ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് ഗൗരി കൃഷ്ണൻ. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് ഇവർ. 2011 മുതൽ ടെലിവിഷൻ ലോകത്തും സോഷ്യൽ മീഡിയയിലും വളരെയധികം സജീവ സാന്നിധ്യമാണ് ഗൗരി.

തന്റെ എല്ലാ വിശേഷങ്ങളും ആരാധകരെ അറിയിക്കാൻ പ്രിയ താരം മടിക്കാറില്ല. തന്റേതായ വ്യക്തിത്വങ്ങളും അഭിപ്രായങ്ങളും ഗൗരിക്ക് എന്നും ഉണ്ടായിരുന്നു. ഇതുതന്നെയാണ് ഗൗരി എന്ന താരത്തെ മറ്റു താരങ്ങളിൽ നിന്നും വ്യത്യസ്തയാക്കി നിലനിർത്തുന്നത്. പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടമുള്ള നടികളിൽ ഒരാളാണ് ഇന്ന് ഗൗരി. അഭിനയിക്കുന്ന വേഷങ്ങൾ അത്രയും

വളരെ കൃത്യതയോടെയും മനോഹരമായും കൈകാര്യം ചെയ്യാൻ സാധിക്കുന്നു. 2022 ലാണ് ഗൗരിയുടെ വിവാഹം നടന്നത്. സീരിയൽ സംവിധായകൻ മനോജാണ് താരത്തിന്റെ ഭർത്താവ്. ഇരുവരുടെയും ദാമ്പത്യജീവിതം വളരെയധികം സന്തോഷം നിറഞ്ഞതാണ്. ഇവരുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇടയ്ക്കിടയ്ക്ക് ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച മറ്റൊരു ചിത്രമാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.

മൂകാംബികയിൽ ഭർത്താവിനൊപ്പം തൊഴാൻ എത്തിയ ഗൗരി കൃഷ്ണന്റെ ചിത്രങ്ങളാണ് ഇവ.Really blessed to be at Mookambika Amma ‘s sannidhi on our special day. Thank you my love for taking me here and making me feel blessed. Thank you universe. എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഇരുവരുടെയും വിവാഹ വാർഷികത്തോടനുബന്ധിച്ചുള്ള ഒരു ചിത്രം പങ്കുവെക്കൽ ആണ് ഇതെന്ന് അടിക്കുറിപ്പിൽ നിന്നും മനസ്സിലാക്കാം. നിരവധി ആരാധകരാണ് ചിത്രത്തിനു താഴെ ഹാപ്പി ആനിവേഴ്സറി കമന്റുകൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിവാഹ വാർഷികത്തോടനുബന്ധിച്ച് മറ്റ് നിരവധി ചിത്രങ്ങളും താരം തന്റെ ഔദ്യോഗിക പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്

Rate this post