അപ്പുവും ദേവൂട്ടിയും ശത്രുക്കളാകുമ്പോൾ.!! അഞ്ജലിയോട് അസൂയമൂത്ത അപ്പു ചെയ്തത്; ഇനി ബാലനും ദേവിക്കും ഒരു കുഞ്ഞു.!! | Santhwanam Today Episode November 23
Santhwanam Today Episode November 23: ഏഷ്യാനെറ്റ് സീരിയൽ പ്രേമികളുടെ ഇഷ്ട പരമ്പര സാന്ത്വനത്തിൽ ഇന്നലെ നടന്നത് വ്യത്യസ്തമായ രംഗങ്ങളായിരുന്നു. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ അപ്പുവും ദേവൂട്ടിയും അമരാവതിയിൽ പോയതിനാൽ അപ്പുവിനെ കൂട്ടികൊണ്ടു വരാൻ ഹരി അമരാവതിയിൽ പോവുന്നതായിരുന്നു. ഹരി അകത്ത് പോലും കയറാതെ പോവുന്നതിൽ തമ്പിയും അംബികയും കയറിയിട്ട് പോവാൻ പറഞ്ഞപ്പോൾ,
ഹരി സമയമില്ലെന്ന് പറഞ്ഞ് അവരെ കൂട്ടി സാന്ത്വനത്തിലേക്ക് പുറപ്പെട്ടു. അവർ പോയ ശേഷം തമ്പി ദേവൂട്ടി പോലും അടുക്കാത്തതിൻ്റെ വിഷമം അംബികയോട് പറയുകയായിരുന്നു. അപ്പോഴേക്കും ബാലേട്ടൻ വീട്ടിൽ എത്തിയിരുന്നു. ഹരിയും അപ്പുവും ഇത്ര വൈകിയിട്ടും വരാത്തത് കണ്ട് പലതും പറഞ്ഞു കൊണ്ട് നിൽക്കുകയാണ്. അപ്പോഴാണ് ഹരിയും അപ്പുവും വരുന്നത്. ഉടൻ തന്നെ ദേവൂട്ടി ബൈക്കിൽ നിന്നിറങ്ങി ബാലൻ്റെ അടുത്തേക്ക് അച്ഛാ എന്നു പറഞ്ഞ് ഓടിപ്പോയി.
അപ്പോൾ ബാലൻ മോളെ അവിടെ ആരൊക്കെയുണ്ടായിരുന്നുവെന്ന് കുശലം ചോദിച്ചപ്പോൾ, അവിടെ ഒരു മുത്തശ്ശൻ ഉണ്ടായിരുന്നുവെന്നും, കണ്ടാൽ സിംഹത്തെപ്പോലെ ഉണ്ടെന്നും പറയുകയായിരുന്നു. ഇത് കേട്ട് ദേവിക്കും ബാലനും ഹരിക്കും ചിരി വന്നെങ്കിലും ചിരി ക്കാതെ നിന്നു.അപ്പോൾത്തന്നെ ഹരി അത് സിംഹമല്ല മോളെ കാട്ടുപോത്താണെന്ന് പറഞ്ഞു.ഇത് കേട്ട അപ്പു ദേഷ്യം കൊണ്ട് ഹരിയെ ദഹിപ്പിക്കുകയായിരുന്നു. പിന്നീട് അപ്പു ദേവിയോട് പറഞ്ഞു, അവിടെ എത്തിയിട്ട് അവൾ ഡാഡിയുടെയും, മമ്മിയുടെയും അടുത്ത് പോയില്ലെന്ന്. അത് പതിയെ ശരിയാവുമെന്ന്
ദേവി അപ്പുവിനെ പറഞ്ഞ് സമാധാനിപ്പിച്ചു.അപ്പോഴാണ് അപ്പു തല്ലിയ കാര്യം ദേവൂട്ടി അമ്മയോട് പറയുന്നത്. എന്താ അപ്പു, കുഞ്ഞിനെ വെറുതെ തല്ലിക്കൊണ്ടിരിക്കുന്നത് നല്ലതല്ലെന്നും ദേവി പറയുന്നു. പിന്നീട് ദേവൂട്ടിയെയും കൂട്ടി ദേവി വസ്ത്രങ്ങൾ മാറ്റാൻ കെണ്ട് പോയി.അപ്പുവും ഹരിയും റൂമിലേയ്ക്ക് പോകുമ്പോൾ അഞ്ജുവിന് ശിവൻ മരുന്ന് നൽകുന്നതാണ് കാണുന്നത്. ഇത് കണ്ട് അപ്പു അഞ്ജുവിന് മരുന്നൊക്കെ ശിവനാണോ നൽകുന്നതെന്നും, ഹരി കണ്ടോ ശിവൻ അഞ്ജുവിനെ കെയർ ചെയ്യുന്നത് എന്ന് അപ്പു പറഞ്ഞു. പിന്നീട് തമാശ രൂപത്തിൽ പലതും പറഞ്ഞ് അപ്പുവും ഹരിയും ചിരിച്ച് കൊണ്ട് റൂമിലേക്ക് പോയി. റൂമിലെത്തിയ ഹരി നീ എന്തിനാണ്
നിൻ്റെ ഡാഡിയോട് കാർ എടുക്കുന്നു എന്നൊക്കെ പറഞ്ഞത്. ആരാ കാറെടുക്കുന്നത്. നീ നിൻ്റെ ഡാഡിയെപ്പോലെ പൊങ്ങച്ചം കാണിച്ചിരുന്നോ. മത്തം കുത്തിയാൽ കുമ്പളം മുളക്കില്ലല്ലോ. ഇത് കേട്ട് അപ്പുവിന് ദേഷ്യം വരികയാണ്. പിന്നീട് രണ്ടു പേരും പലതും പറഞ്ഞ് വഴക്കിടുകയാണ്.അപ്പോഴാണ് ബാലനും ദേവിയും പലതും സംസാരിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടു പേരും പലതും സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ബാലൻ ഒരു കാര്യം ചോദിക്കുന്നത്. ദേവി നിന്നോട് ഞാൻ നമ്മുടെ കല്യാണം കഴിഞ്ഞപ്പോൾ, നമുക്ക് കുഞ്ഞ് വേണ്ടെന്ന് പറഞ്ഞപ്പോൾ നീ അത് അനുസരിച്ചു നിന്നു. നിനക്ക് ഒരിക്കലെങ്കിലും അതിൽ ദു:ഖം തോന്നിയിട്ടില്ലേ എന്നു ചോദിക്കുകയാണ്. എന്തിനാണ് ഞാൻ ദു:ഖിക്കുന്നതെന്നും, ഇവരൊക്കെ എൻ്റെ മക്കളല്ലേ എന്നു തുടങ്ങി പലതും ബാലനും ദേവിയും സംസാരിക്കുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.