ഒന്നരവയസുള്ള മകളില്ലാതെ അച്ഛനും അമ്മയും ആഘോഷത്തിൽ; മധുവിധു ട്രിപ്പുമായി മിനിസ്ക്രീൻ താരദമ്പതികൾ മൃതുലയും യുവയും.!! | Starmagic Mrithula Vijay And Yuva Krishna Happy Trip

Starmagic Mrithula Vijay And Yuva Krishna Happy Trip : ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് മൃദുല വിജയിയും യുവകൃഷ്ണയും. 2015 മുതൽ മൃദുല സീരിയൽ രംഗത്ത് സജീവമാണെങ്കിലും, മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ‘കൃഷ്ണതുളസി’ എന്ന സീരിയലിലൂടെയാണ് മൃദുല സീരിയൽ രംഗത്ത് ശ്രദ്ധേയയാകുന്നത്. ടെലിവിഷൻ ഷോകളിലും സജീവമായിരുന്നു. ടെലിവിഷൻ രംഗത്ത് സജീവമായ

താരമായ യുവകൃഷ്ണയെയാണ് മൃദുല വിവാഹം കഴിച്ചത്. മൃദുലയ്ക്കും യുവയ്ക്കും ധ്വനി എന്ന മകൾ പിറന്നതോടെ മൃദുല സീരിയലിൽ നിന്ന് ഇടവേള എടുത്തിരുന്നു. എന്നാൽ രണ്ടു പേരും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. പ്രസവകാര്യങ്ങളും, കുഞ്ഞിൻ്റെ വിശേഷങ്ങളുമായി മുദുലയും യുവയും വീഡിയോകളുമായി എത്താറുണ്ട്. ഇപ്പോൾ അടുത്തിടെയാണ് മൃദുല

പ്രസവശേഷമുള്ള ഇടവേള അവസാനിപ്പിച്ച് അഭിനയരംഗത്തേക്ക് തിരികെ എത്തിയത്. സ്റ്റാർ മാജിക്കിൽ യുവകൃഷ്ണയും മൃദുലയും മകൾ ധ്വനിയെയും കൂട്ടി എത്തിയിരുന്നു. ഇപ്പോഴിതാ മൃദുല ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വാർത്തയാണ് വൈറലായി മാറുന്നത്. ശ്രീനഗറിൽ വച്ചുള്ള വീഡിയോയും ഫോട്ടോയുമാണ് മൃദുല പങ്കുവച്ചിരിക്കുന്നത്. മൃദുലയും യുവയും തണുപ്പ് കാലം ആഘോഷിക്കാൻ ശ്രീനഗറിലാണ് ഈ തവണ പോയിരിക്കുന്നത്.

സുഹൃത്തുക്കളും, പ്രേക്ഷകരും രണ്ടു പേർക്കും ആശംസകളുമായി എത്തുകയും ചെയ്തു. എന്നാൽ ധ്വനി മോളെ കാണാത്തതിനാൽ ചിലർ വിമർശനങ്ങളുമായി എത്തുകയുണ്ടായി. കുഞ്ഞിനെ കൊണ്ടുപോവാതെ എങ്ങനെ ഇങ്ങനെയൊരു യാത്ര ചെയ്യാൻ തോന്നിയെന്നാണ് ആരാധകരിൽ പലരും ചോദിക്കുന്നത്. എന്നാൽ ചിലർ തമാശ രൂപേണ നിങ്ങൾ പോയ വിവരം നമ്മൾ ധ്വനിയെ അറിയിക്കുമെന്നും പറയുന്നുണ്ട്.

Rate this post