അഞ്ജുവിനെ ഒറ്റയ്ക്ക് ക്യാബിനിലേക്കു വിളിച്ച സി ഐ ക്കു മുന്നിൽ അഞ്ജുവിന്റെ കിടിലൻ പ്രകടനം; സാന്ത്വനം ഇന്ന്.!! | Santhwanam Today Episode Malayalam

Santhwanam Today Episode Malayalam : ഇന്ന് മലയാളത്തിൽ സംപ്രേക്ഷണം ചെയ്യുന്നതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന പരമ്പരയാണ് സാന്ത്വനം. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്. പ്രായഭേദമന്യേ നിരവധി പേർ സാന്ത്വനം കാണുമ്പോൾ ഓരോ എപ്പിസോഡും കൂടുതൽ ഉദ്യോഗഭരിതമായി മാറുകയാണ്. കഴിഞ്ഞദിവസം ശിവനും അഞ്ജലിയും സാന്ത്വനം കുടുംബത്തിൽ നിന്ന് ഇറങ്ങിപ്പോകുന്ന എപ്പിസോഡും പ്രമോയും ഒക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. അതിന് പിന്നാലെ ഇന്നത്തെ എപ്പിസോഡിന്റെ

പ്രമോ വീഡിയോയാണ് ആളുകൾക്കിടയിൽ ചർച്ച വിഷയം ആയി മാറുന്നത്. ബിസിനസ് ആവശ്യത്തിനായി വാങ്ങാൻ ഇരുന്ന തടിയുടെ ലേലത്തുക അടയ്ക്കാൻ അവസാന ദിവസം അടുത്തിരിക്കുമ്പോൾ ശിവാഞ്ജലിയെ കാത്തിരിക്കുന്നത് പരീക്ഷണങ്ങളുടെ നിമിഷങ്ങൾ ആയിരുന്നു വീട്ടിൽനിന്ന് ഇറങ്ങേണ്ടി വന്ന ശിവനും അഞ്ജലിയും നിലവിൽ പോലീസ് സ്റ്റേഷനിൽ ഇരിക്കുന്ന പ്രമോ വീഡിയോ ആണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. ലേല തുക അടയ്ക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കവെയാണ് ഇരുവരും പോലീസ്

സ്റ്റേഷനിൽ അകപ്പെട്ടിരിക്കുന്നത്. അതേസമയം ശിവനെയും അഞ്ജലിയെയും പറ്റി യാതൊരു വിവരവും ഇല്ലാതെ ഇരുവരെയും തിരഞ്ഞ് ഓടുകയാണ് ബാലനും ശത്രുവും അടങ്ങുന്ന സാന്ത്വനം കുടുംബം. ഇരുവരുടെയും ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ തന്നെ എവിടെയാണെന്നോ എന്താണെന്നോ യാതൊരു വിവരവും മറ്റുള്ളവർക്ക് ഇല്ല. തങ്ങൾ പോലീസ് സ്റ്റേഷനിൽ ആണെന്ന വിവരം മറ്റുള്ളവരെ അറിയിക്കാതെ വിഷമിക്കുകയാണ് ശിവനും അഞ്ജലിയും ഈ സമയത്ത് അഞ്ജലിയെ ക്യാബിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന പോലീസ്

ഉദ്യോഗസ്ഥരെയും കാണാൻ കഴിയുന്നു. നമ്മളെ ഇവിടെ നിന്ന് രക്ഷിക്കാൻ ആരു വരാനാണ് എന്ന് നിസ്സഹായതയോടെ അഞ്ജലി ശിവനോട് ചോദിക്കുകയാണ്. അഞ്ജലിക്ക് എന്ത് മറുപടി നൽകണമെന്ന് അറിയാതെ വിഷമിച്ചു ശിവൻ ഇരിക്കുമ്പോൾ തന്നെ ലേലത്തുക അടയ്ക്കാൻ നമ്മൾക്ക് കഴിയുമെന്ന് ശിവൻ അഞ്ജലി സാന്ത്വന പെടുത്തുന്നുമുണ്ട്. ഇതേസമയം തന്നെ ശിവനെയും അഞ്ജലിയും പറ്റി എന്തെങ്കിലും വിവരം ലഭിച്ചോ എന്ന് ബാലനെ വിളിച്ചു ചോദിക്കുന്ന അഞ്ജലിയുടെ അച്ഛനെയും വീഡിയോയിൽ കാണാം

Rate this post