ട്വിസ്റ്റ്.!! ബാലേട്ടന്റെ ഉള്ളിലെ ആ രഹസ്യം ദേവിയോട് തുറന്നു പറയുമ്പോൾ; ഹരി വീണ്ടും കൃഷ്ണ സ്റ്റോഴ്സിലേക്കോ? അപ്പുവിന്റെ മറുപടി കേട്ട് ഞെട്ടി സാന്ത്വനം.!! | Santhwanam Today Episode June 26 Malayalam

Santhwanam Today Episode June 26 Malayalam : വളരെ കുറച്ചു കാലം കൊണ്ട് തന്നെ മലയാളി കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരമായി മാറിയ ടെലിവിഷൻ പരമ്പരയാണ് സ്വാന്തനം. ഇപ്പോഴിതാ പുത്തൻ അനുഭവത്തിനാണ് സ്വാന്തനം വഴി തെളിയിക്കുന്നത്. ഇതുവരെ കാണാത്തതും കേൾക്കാത്തതുമായ സംഭവങ്ങൾക്കാണ് സ്വാന്തനം വീട് സാക്ഷ്യം വഹിക്കാൻ പോകുന്നത്. അപ്പു കുഞ്ഞുമായി വീട്ടിൽ എത്തിയത്തോടെ സ്വാന്തനം വീട് ആനന്ദ ലഹരിയിലേക്ക് മാറുകയാണ്. ഒരു കുഞ്ഞിനെ താലോലിക്കാനുള്ള ദേവിയുടെ

ആഗ്രഹം സാധ്യമായ സന്തോഷത്തിലാണ് ബാലനും. കുഞ്ഞുപാളയിൽ വാവയെ കുളിപ്പിക്കുന്നതും, അവളുടെ കുഞ്ഞു കൊഞ്ചലും താരാട്ടുപാട്ടും ഒക്കെയായി ശ്രീദേവി തിരക്കിലാണ്. കുഞ്ഞിന്റെ ഓരോ കാര്യങ്ങളും ഒരു പക്ഷെ അപ്പുവിനെക്കാളും കൂടുതലും ശ്രദ്ധ ശ്രീദേവിക്ക് തന്നെയാണ് എങ്കിലും അമ്മയാകാനുള്ള ഒരു സ്ത്രീയുടെ ആഗ്രഹത്തെ, അവകാശത്തെ ആണ് ബാലൻ നിഷേധിച്ചത് എന്നോർക്കുമ്പോൾ ആണ് പരമ്പര കണ്ടിരിക്കുന്ന പ്രേക്ഷകർക്ക് ബാലനോട് ദേഷ്യം തോന്നി പോകുന്നത്.

അമരാവതിയിൽ നിന്നും ഇറങ്ങി പോന്നത് കൊണ്ട്  തന്നെ കുഞ്ഞിന്റെ ഇരുപത്തിയെട്ട് കെട്ടലിന് അച്ഛൻ വരില്ലേ എന്ന ടെൻഷനിലാണ് അപ്പു. അമ്മ വരും എന്ന് അറിയമെങ്കിലും അപ്പച്ചിയുടെ വാക്ക് കേട്ട് തമ്പി വരിമൊ എന്നാണ് അപ്പുവിന്റെ ആശങ്ക. ഈ കാര്യം ദേവിയോട് തുറന്നു പറയുന്നുമുണ്ട് എന്നാൽ ദേവിയുടെ ഉപദേശത്തിന് മുൻപിൽ സന്തോഷത്തോടെ ഉറങ്ങാൻ കിടക്കുകയാണ് അപ്പു.

കുഞ്ഞിനെ നോക്കി കിടക്കുന്ന ദേവിയെ ആണ് പിന്നീട് കാണിക്കുന്നത് . തന്റെ കുഞ്ഞെന്ന കുശുമ്പ് അപ്പുവിന് ഉണ്ടാകാത്തിടത്തോളം കാലം ശ്രീദേവി തന്നെയാണ് കുഞ്ഞിന്റെ അമ്മ എന്ന് പ്രേക്ഷകർക്കും മനസ്സിലാകുന്നുണ്ട്. അവിചാരിതമായ നീക്കങ്ങളിലൂടെ അഞ്ജലിയുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ ഉറച്ച് ശിവൻ മുന്നിട്ടിറങ്ങുന്നതും, ഇതേ തുടർന്ന് ധർമ്മ സങ്കടത്തിൽ ആകുന്ന ബാലനെയും ദേവിയെയുമാണ് ഈയാഴ്ചത്തെ പ്രമോയിൽ കാണിക്കുന്നത്.

3.7/5 - (3 votes)