സോഷ്യൽ മീഡിയ പോളിൽ മാരാർ തരംഗം! മാജിക് വെള്ളം കുടിച്ച് പവർകൂട്ടി കളിക്കിറങ്ങി..ഇനി ആരൊക്കെ വീഴും വാഴും.!! | Bigg Boss Season Five Latest Episode Viral

Bigg Boss Season Five Latest Episode Viral : ബാറ്റിൽ ഓഫ് ഒറിജിനൽസ് എന്ന ടാഗ് ലൈനോടെ പ്രയാണം തുടങ്ങിയ ബിഗ് ബോസ്സ് മലയാളം സീസൺ 5 അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഏറെ ആവേശത്തോടെ കഴിഞ്ഞ 3 മാസങ്ങൾ പ്രേക്ഷകർ കണ്ട് വിജയിപ്പിച്ച ഷോ ഇപ്പോൾ അതിന്റെ അവസാന നിമിഷങ്ങളോട് അടുത്ത് കഴിഞ്ഞു . ടോപ് 7 ൽ നിലവിൽ 7 മത്സരാർഥികൾ ആണ് കൊമ്പ് കോർക്കുന്നത്. അഖിൽ മാരാർ,ഷിജു, ശോഭ,

ജുനൈസ്, റെനീഷ, സെറീന, നാദിറ, എന്നിവരാണ് ടോപ് 7 ലെത്തിയ മത്സരാർഥികൾ. മറ്റു സീസണുകൾ വെച്ച് താരതമ്യം ചെയ്യുമ്പോൾ ബിഗ്‌ബോസ് ഷോയെ കൃത്യമായി മനസ്സിലാക്കിയും നല്ലൊരു ഗെയിം പ്ലാൻ ചെയ്തുമാണ് ഇത്തവണത്തെ മത്സരാർഥികൾ ഷോയിലേക്ക് വന്നത്. ഫ്യ്സിക്കൽ ടാസ്ക്കുകളും മെന്റൽ ഗെയിമും ഒരേ പോലെ കൊണ്ട് പോകുക എന്ന പ്രതിസന്ധിക്ക് മുന്നിൽ ചിലർ തോറ്റ് പോകുകയും ചെയ്തു. ആദ്യം ഔട്ട്‌ ആയ എയ്ഞ്ചലിൻ മുതൽ ഒടുവിൽ ഔട്ട്‌ ആയ മിഥുൻ വരെ ഭൂരിപക്ഷം ആളുകളും മെന്റൽ ഗെയിമിൽ

പരാജയപ്പെട്ടവരാണെന്ന് വേണം പറയാൻ.മറ്റു സീസണുകളെക്കാൾ ആരോഗ്യപ്രശനങ്ങൾ കൂടുതൽ കാണപ്പെട്ട ഒരു സീസൺ ആണ് ഇത്. ആരോഗ്യ പ്രശനങ്ങൾ മാത്രം മൂലം ക്വിറ്റ് ചെയ്യേണ്ടി വന്നത് 3 പേർക്കാണ്. ദിവസങ്ങൾ മാത്രം ഷോയിൽ നിന്ന ഒരു മത്സരാർഥി ആണ് ഹനാൻ.ആരോഗ്യപ്രശനങ്ങൾ മൂലം പുറത്ത് പോകേണ്ടി വന്നു. പിന്നീട് ലച്ചു, റിനോഷ് എന്നിവരും ഷോയിൽ നിന്ന് പുറത്തായി.സ്ട്രോങ്ങ്‌ ആയ ഡിസേർവിങ് ആയ ഒരുപാട് മത്സരർഥികൾ പുറത്തായ ഒരു സീസൺ കൂടി ആയി ഈ സീസണിനെ കാണാൻ പറ്റും.നന്നായി ഗെയിം കളിച്ച നിരവധി പേർക്ക് പുറത്ത് പോകേണ്ടി വരികയും ചെയ്തു.

ഇപ്പോഴിതാ ഫൈനൽ വീക്കിൽ മത്സരര്തികൾക്ക് പുതിയൊരു ടാസ്ക് കൊടുത്തിരിക്കുകയാണ് ബിഗ്‌ബോസ്.ഇന്നത്തെ എപ്പിസോഡിന്റെ പ്രൊമോയിൽ മത്സരാർത്ഥികളെ ഓരോരുത്തരെ ആയി കൺഫെഷൻ റൂമിലേക്ക് വിളിച്ചു ഒരു ഡ്രിങ്ക് കുടിക്കാൻ കൊടുക്കുന്നതാണ് കാണിക്കുന്നത്. അത് കുടിച്ചാൽ എന്തോ സുവിശേഷ അധികാരം കിട്ടും എന്നാണ് ബിഗ് ബോസ്സ് പറഞ്ഞിരിക്കുന്നത്.കുടിച്ച ശേഷം എന്തോ സംഭവിക്കുന്നത് പോലെയാണ് പലരുടെയും മുഖ ഭാവം.എന്താണ് സംഭവം എന്ന് അറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Rate this post