ഒരുമ്പിട്ടിറങ്ങി ഹരി; കുഞ്ഞിന് വേണ്ടി അപ്പച്ചിക്കുമുന്നിൽ തമ്പിയുടെ കാലു പിടിക്കുമോ? നാടകീയ വഴിത്തിരിവുമായി സാന്ത്വനം.!! | Santhwanam Today Episode June 23 Malayalam

Santhwanam Today Episode June 23 Malayalam : സാന്ത്വനത്തിന്റെ ഏറ്റവും പുതിയ പ്രമോ വീഡിയോ യൂട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. കുഞ്ഞു കരഞ്ഞപ്പോൾ ദേവി അതിനെ എടുത്ത് പരിപാലിക്കുന്നതും കുഞ്ഞിന്റെ കരച്ചിൽ മാറ്റുന്നതും ഒക്കെ ആയിരുന്നു കഴിഞ്ഞ ദിവസത്തെ സാന്ത്വനം എപ്പിസോഡിൽ അണിയറ പ്രവർത്തകർ സംപ്രേക്ഷണം ചെയ്തത്. സംസാരത്തിനിടയിൽ ഹരിക്ക് ഇപ്പോൾ വന്ന മാറ്റത്തെപ്പറ്റി ഒക്കെ അമ്മ പറയുന്നതും എപ്പിസോഡിൽ കാണാൻ കഴിയുമായിരുന്നു.

അച്ഛനായതിന്റെ പ്രകടമായ മാറ്റം ഹരിയിൽ ഉണ്ടെന്നും അതുകൊണ്ടാണ് ഹരി ഇപ്പോൾ ജോലിക്ക് പോകുന്നതെന്നാണ് അപ്പുവും അമ്മയും ഒരുപോലെ പറയുന്നത്. സാന്ത്വനം കുടുംബത്തിലെ എല്ലാവരും കുഞ്ഞ് വന്നതിന്റെ സന്തോഷത്തിലാണ് എന്നാണ് വ്യക്തമാകുന്നത്. അതിനുദാഹരണമാണ് ശത്രുവിനോടുള്ള ബാലന്റെ സംസാരംകടയിൽ വരാൻ തനിക്ക് ഒട്ടും മനസ്സില്ലെന്നും ഇരുന്നിട്ട് ഇരിപ്പുറക്കുന്നില്ലെന്ന് ആണ് ബാലൻ പറയുന്നത്. പോരണമല്ലോ എന്ന് കരുതിയാണ് ഇങ്ങോട്ട് വന്നതെന്ന് ബാലൻ പറയുമ്പോൾ 500 രൂപ കടമായി ശത്രു ചോദിക്കുന്നുണ്ട്.

നിനക്ക് ഇപ്പോൾ എന്തിനാണ് പൈസ എന്ന് ചോദിക്കുമ്പോൾ കുഞ്ഞിനെ കാണാൻ വരാനാണ് എന്നും എന്തെങ്കിലുമൊക്കെ സമ്മാനം കൊണ്ടുവരേണ്ട എന്നുമാണ് ശത്രു ബാലനോട് ചോദിക്കുന്നത്. അതൊന്നും ഇപ്പോൾ വേണ്ടെന്നും നീ നൂലുകെട്ടിന് വരുമ്പോൾ കൊണ്ടുവന്നാൽ മതിയെന്ന് ബാലൻ പറയുന്നുമുണ്ട്. അതേസമയം തന്നെ ഒന്നും നടക്കാത്തതിന്റെ വിഷമത്തിൽ നിരാശയിൽ കഴിയുകയാണ് തമ്പി.അപ്പുവിനെ പറഞ്ഞിട്ട് കാര്യമില്ല എന്നും അവൾ തന്നെ ചതിച്ചു എന്നും ആണ് തമ്പി പറയുന്നത്. അപ്പു നമ്മുടെ വഴിയെ

വരണമെങ്കിൽ ഹരിയ വലയിൽ ആക്കണം. പൊന്നും പണവും ഒന്നും ഹരിയെ മോഹിപ്പിക്കില്ല. അവൻ വീഴുന്നത് സ്നേഹത്തിന്റെയും കടപ്പാടിന്റെയും പേരിൽ മാത്രമാണ്. അങ്ങനെ ഒരു അവസരം ഒത്ത് കിട്ടിയാൽ സംഗതി എല്ലാം വിചാരിച്ചതുപോലെ നടക്കുമെന്ന് മഹേന്ദ്രൻ തമ്പിയെ ഉപദേശിക്കുന്നതാണ് ഏറ്റവും പുതിയ പ്രമോ വീഡിയോയിൽ കാണാൻ കഴിയുന്നത്. മഹേന്ദ്രന്റെ വാക്ക് കേട്ടപ്പോൾ ശരിയാണെന്ന് തോന്നുന്ന തമ്പി അതിനായുള്ള കാത്തിരിപ്പിലാണെന്ന് ഏറ്റവും പുതിയ പ്രമോ വീഡിയോ സൂചിപ്പിക്കുന്നു

2/5 - (3 votes)