സാന്ത്വനത്തിൽ എത്തിയ തമ്പി ആ സത്യം വിളിച്ചുപറഞ്ഞു; എല്ലാവരെയും ഞെട്ടിച്ച് അപ്പു; സാന്ത്വനം കഥ മാറുന്നു.!! | Santhwanam Today Episode July 1 Malayalam

Santhwanam Today Episode July 1 Malayalam : സാന്ത്വനത്തിന്റെ ഏറ്റവും പുതിയ പ്രേമോ വീഡിയോ പുറത്തുവന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ ഹരിയുടെ ജോലി നഷ്ടപ്പെട്ട വിവരം തമ്പിയും രാജേശ്വരിയും അറിയുന്നതായിരുന്നു കാണിച്ചത്. ഒപ്പം ശിവനും അഞ്ജലിയും ആരും അറിയാതെ വീടിൻറെ ആധാരം പണയം വെച്ച് 20 ലക്ഷം രൂപ നൽകാൻ ബാലൻ തയ്യാറാക്കുന്നതും എപ്പിസോഡിൽ കാണിച്ചിരുന്നു.

ഇപ്പോൾ ഇതിൻറെ ബാക്കിയായുള്ള ഏറ്റവും പുതിയ പ്രമോ വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ശിവനും അഞ്ജലിയും ഇന്ന് തന്നെ പണം നൽകണോ എന്നാണ് ദേവി ബാലനോട് ചോദിക്കുന്നത്. എത്രയും പെട്ടെന്ന് നൽകിയാൽ അത്രയും നല്ലത് എന്നാണ് പറയുന്നതെന്ന് ബാലൻ പറയുമ്പോൾ തന്നെ തനിക്ക് അതിൻറെ ടെൻഷൻ വിട്ടുമാറുന്നില്ല എന്നാണ് ദേവി പറയുന്നത്. അപ്പുവിനെയും ഹരിയേയും ഓർത്ത് സന്തോഷിക്കുകയാണ് അഞ്ജലിയും ശിവനും. ഒരു അമ്മയാവുക എന്ന് പറയുന്നത് ഏറ്റവും വലിയ ഭാഗ്യമാണെന്നും അപ്പു വളരെയധികം സന്തോഷവതി ആണെന്നും

അഞ്ജലി പറയുന്നു. അതുപോലെതന്നെയാണ് അച്ഛനാവുക എന്നതും സന്തോഷം നിറഞ്ഞ കാര്യമാണെന്ന് ശിവൻ പറയുമ്പോൾ ചന്ദ്രോത്ത് തറവാടിന്റെ മുറ്റത്ത് ഓടിക്കളിക്കുവാൻ ഒന്നും രണ്ടുമല്ല നമുക്ക് ഒരു ഡസൻ കുട്ടികളെ നൽകാമെന്നാണ് ശിവൻ കളിയായി അഞ്ജലിയോട് പറയുന്നത്. എന്നാൽ ഒരാണും ഒരു പെണ്ണും മതിയെന്നാണ് അഞ്ജലി ശിവനോട് പറയുന്നത്. എന്തുതന്നെയായാലും തനിക്ക് കുഴപ്പമില്ല എന്നും ഞാൻ ഓക്കേ ആണെന്നും

ശിവൻ പറയുന്നതും പുതിയ പ്രമോയുടെ ഹൈലൈറ്റ് ആണ് ഇതേ തുടർന്ന് ശിവാഞ്ജലി പ്രണയം ഇനി സാന്ത്വനം വീട്ടിൽ കൂടുതൽ ശക്തിയോടെ മുന്നേറും എന്നാണ് പ്രേക്ഷകർ അനുമാനിക്കുന്നത്. ഇതേസമയം തന്നെ ഹരിക്ക് തങ്ങളോട് ഒരു കടപ്പാട് ഉണ്ടാക്കിയെടുക്കുന്നതിന് വേണ്ടി ഹരിയുടെ ജോലി സംബന്ധമായ കാര്യങ്ങൾ തങ്ങൾ ഉയർത്തിപ്പിടിക്കണം എന്നാണ് രാജേശ്വരി തമ്പിയോട് പറയുന്നത്. ഇത് പ്രകാരം തമ്പി സാന്ത്വനത്തിലേക്ക് എത്തുന്നത് കാണിക്കുന്നതോടെയാണ് പുതിയ പ്രമോ അവസാനിക്കുന്നത്.

Rate this post