വൻ ട്വിസ്റ്റ്; ലാലേട്ടൻ എത്തി.!! സെറീന പുറത്തേക്കോ? ഫൈനൽ എപ്പിസോഡ് അഖിൽ എടുക്കുമോ? | Bigg Boss Season Five Lalettan Entry Viral Sereena Out

Bigg Boss Season Five Lalettan Entry Viral Sereena Out : ഏറ്റവും വലിയ ടെലിവിഷൻ റിയാലിറ്റി ഷോ എന്ന് വിളിക്കാവുന്ന പരിപാടിയാണ് ബിഗ് ബോസ്. വ്യത്യസ്ത ഭാഷകളിലായി സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസൺ ആണ് ഇപ്പോൾ എത്തിനിൽക്കുന്നത്. ഷോയുടെ അവസാന ദിവസങ്ങളിലേക്കാണ് ഇപ്പോൾ കടന്നിരിക്കുന്നത്. ഒരു ദിവസം മാത്രം ബിഗ് ബോസ് വിജയിയെ പ്രഖ്യാപിക്കാൻ ബാക്കിനിൽക്കെ അപ്രത്യക്ഷമായി മോഹൻലാൽ വീട്ടിലേക്ക് എത്തിയ പ്രോമോ വീഡിയോയാണ് ഇപ്പോൾ പുറത്തുവരുന്നത്.

നിലവിൽ ബിഗ് ബോസ് വീട്ടിലുള്ളത് ആറ് മത്സരാർത്ഥികളാണ്. ഇതിൽ നിന്ന് ഒരാൾ പുറത്തുപോകുമ്പോൾ അഞ്ചു പേരായി അവശേഷിക്കും ബിഗ് ബോസിന്റെ ടൈറ്റിൽ വിന്നർ അഖിൽ മാരാർ ആണെന്ന് സോഷ്യൽ മീഡിയയും പ്രേക്ഷകരും ഒന്നടങ്കം പറയുമ്പോൾ ഇത്തവണ മോഹൻലാലിനൊപ്പം വീട്ടിൽ നിന്ന് പടിയിറങ്ങുന്നത് ആരാണെന്ന സംശയമാണ് പ്രോമോ കണ്ട പ്രേക്ഷകർക്ക്. മോഹൻലാൽ വീട്ടിലേക്ക് എത്തിയത് കണ്ടപ്പോൾ തന്നെ മത്സരാർത്ഥികൾ അത്ഭുതത്തോടെയും സന്തോഷത്തോടെയും ആണ് നോക്കിയിരിക്കുന്നത്.

എല്ലാവരും ഓടിവന്ന് താരത്തെ കെട്ടിപ്പിടിക്കുകയും കൈ കൊടുക്കുകയും ചെയ്യുമ്പോൾ ഞാൻ അപ്രതീക്ഷിതമായി വന്നു എന്നും പോകുമ്പോൾ ഒരാളെ കൂടെ കൊണ്ടുപോകും എന്നും മോഹൻലാൽ പറയുന്നുണ്ട്. അത് കേൾക്കുമ്പോൾ തന്നെ മത്സരാർത്ഥികളുടെ മുഖം വാടുന്നത് കാണാൻ കഴിയുന്നു. തുടർന്ന് മോഹൻലാൽ എല്ലാവരോടുമായി ചോദിക്കുകയാണ് ആർക്കാണ് എന്നോടൊപ്പം വരാൻ താല്പര്യം എന്ന്. ആരും മറുപടി പറയാതെ നിൽക്കുമ്പോൾ

എന്തായാലും ഒരാൾ എന്റൊപ്പം വന്നേ മതിയാകൂ എന്ന് മോഹൻലാൽ മത്സരാർത്ഥികളോട് പറയുന്നുമുണ്ട്. അഖിൽമാരാർ, ഷിജു, ജുനൈസ്, ശോഭ, സെറീന, റെനീഷ എന്നിവരാണ് നിലവിൽ മത്സരാർത്ഥികളായി ബിഗ് ബോസ് വീട്ടിൽ തുടരുന്നത്. ഇവർക്കൊപ്പം എത്തിനിൽക്കുന്ന മോഹൻലാലിന്റെ കയ്യിൽ ഒരു പെട്ടിയും കാണാം. ആ പെട്ടിയിൽ ആയിരിക്കും ഇത്തവണ പുറത്തു പോകുന്ന മത്സരാർത്ഥിയുടെ പേര് എന്ന് പ്രേക്ഷകർ അനുമാനിക്കുന്നു. പുതിയ പ്രോമോ വീഡിയോ പുറത്തു വന്നപ്പോൾ മുതൽ ആരാകും വീട്ടിൽ നിന്ന് പോകുന്നത് എന്നറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Rate this post