തളർന്നു വീണ് അപ്പു;ആശുപത്രിയിലെത്തിയ ബാലേട്ടൻ ആ സത്യമറിയുന്നു.!!കണ്ണീരോടെ ദേവേട്ടത്തി.!!സാന്ത്വനം വീടിന്റെ തകർച്ചയോ? | Santhwanam Latest Episode Malayalam

Santhwanam Latest Episode Malayalam : സാന്ത്വനം പരമ്പരയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് നിർണായക മുഹൂർത്തങ്ങളാണ്. മലയാള മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയായ സാന്ത്വനത്തിൽ ഒന്നിനു പിറകെ ഒന്നായി പ്രശ്നങ്ങൾ പിടിമുറുക്കുകയാണ്. അപർണയുടെയും അഞ്ജലിയുടെയും തമ്മിൽ തല്ലിനും വലിയ വഴക്കിനുമൊടുവിൽ അപർണ തളർന്നുവീണപ്പോൾ സാന്ത്വനം കുടുംബത്തിലെല്ലാവരും ഭയപ്പെട്ടിരിക്കുകയാണ്.

അപ്പുവിന്റെ ഈ വീഴ്ച്ച കുഞ്ഞിനെ ബാധിക്കുമോ എന്ന ആശങ്ക കുടുംബത്തിലെ എല്ലാവരെയും ദുഃഖത്തിലാക്കിയപ്പോൾ അഞ്ജുവിന്റെ ഉള്ളിലും ഒരു കുറ്റബോധമുണ്ട്. താനും കൂടെ കാരണമാണല്ലോ അപ്പുവിനിപ്പോൾ ഇങ്ങനെ ഒരു തളർച്ച വന്ന് ആശുപത്രിയിൽ കിടക്കേണ്ട അവസ്ഥ വന്നതെന്നോർത്തിട്ട് . വീഴ്ച്ചയിൽ അപ്പു സ്വയം ഒരു പാഠം പഠിച്ചിരിക്കുകയാണ്. അപ്പുവിന് നല്ല കുറ്റബോധമുണ്ട്. അഞ്ജലിയെ വെല്ലുവിളിച്ചതിനും അഞ്ജുവിനോട് മത്സരം നടത്തിയതിനുമെല്ലാം, കുടുംബത്തെ വെറുപ്പിച്ചത് ശരിയായില്ല എന്നും

അപ്പുവിനിപ്പോൾ മനസിലായിട്ടുണ്ട്. അപ്പുവിന്റെ കാര്യങ്ങൾ ഒരുഭാഗത്തു നടന്നുകൊണ്ടിരിക്കുമ്പോൾ മറുഭാഗത്തു അഞ്ജലിയും ശിവനും ബിസിനസ് കാര്യത്തിൽ തിരക്കിലാണ്. അഞ്ജലിക്ക് ലേലം കിട്ടുമോ എന്നുള്ള ആശങ്ക മനസ്സിലുണ്ടെങ്കിലും തികഞ്ഞ ആത്മവിശ്വാസത്തിലാണ് രണ്ടുപേരുമുള്ളത്. അഞ്ജലിയെ തകർക്കാൻ തമ്പി ഇനി ശ്രമിച്ചാലും അത് നടക്കാതെ പോവുകയേ ഉള്ളൂ എന്നാണ് ശിവൻ പറയുന്നത്. തമ്പി മെനയുന്ന തന്ത്രങ്ങൾ അഞ്ജലിയുടെ മുൻപിൽ വിലപോകില്ല. അഞ്ജലിയും

ശിവനും ഈ തടിലേലം പിടിച്ചെടുത്ത് അന്തസായിട്ട് തമ്പിയുടെ മുൻപിൽ ബിസിനസ് ചെയ്യും എന്നാണ് പ്രേക്ഷകർ പറയുന്നത്. അഞ്ജുവിന്റെ വിജയവും അപ്പുവിന്റെ ഈ തകർച്ചയും പ്രേക്ഷകർക്കിടയിൽ വലിയ രീതിയിൽ തന്നെ ചർച്ച ചെയ്യുന്ന കാര്യമാണ്. ഇങ്ങനെ തന്നെ തുടർന്നാൽ പരമ്പരയുടെ കഥാഗതി എവിടെ ചെന്ന് അവസാനിക്കുമെന്ന് പ്രേക്ഷകർക്ക് ആശങ്കയുണ്ട്. അഞ്ജലി ലേലം ജയിച്ച് വന്നശേഷം അപ്പുവിനോടുള്ള പിണക്കം മാറ്റി അഞ്ജുവും അപ്പുവും ആ പഴയ കൂട്ടുകാരികളെ പോലെ വീണ്ടും മാറുന്നത് കാണാനാണ് മലയാളികൾ കാത്തിരിക്കുന്നത്.

Rate this post