സംവൃതയ്ക്കു ശേഷം അനിയത്തിയും;ആശംസകളുമായി താരം.!!അനിയത്തിക്കൊപ്പമുള്ള ചിത്രങ്ങൾ വൈറൽ. | Samvritha Sunil Sister Happy news Viral Malayalam

Whatsapp Stebin

ഇപ്പോൾ മലയാള സിനിമ അഭിനയ ലോകത്ത് സജീവമല്ലെങ്കിലും മലയാളികളുടെ എക്കാലത്തെയും പ്രിയ നായികമാരിൽ ഒരാളാണ് സംവൃത സുനിൽ. സംവൃതയുടെ വിശേഷങ്ങൾ അറിയാനും ചിത്രങ്ങൾ കാണാനുമെല്ലാം ആരാധകർ ഏറെ ആകാംക്ഷ പ്രകടിപ്പിക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാത്ത താരം ഇടയ്ക്ക് തന്റെയും കുടുംബത്തിന്റെയും പുത്തൻ വിശേഷങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്.

ഇപ്പോഴിതാ, സംവൃതയുടെ സഹോദരി സംജുക്തയുടെ എം ബി എ പഠന പൂർത്തിയാക്കിയ വിശേഷം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം. തൻറെ സഹോദരി ഡിസ്റ്റിങ്ഷനോടുകൂടി എം ബി എ പൂർത്തിയാക്കിയ സന്തോഷ വാർത്ത സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് സംവൃത സുനിൽ. ” ബിഗ് കൺഗ്രാജുലേഷൻസ്

വാവാച്ചി ഓൺ പാസിംഗ് എം ബി എ വിത്ത് ഡിസ്റ്റിങ്ഷൻ. ഓൾ ദി ഗുഡ് ലക്ക് ഫോർ എവരി മൂവേമെന്റ് മൊമെന്‍റ് യു ലിവ് ” എന്നാണ് സഹോദരി സംജുക്തയോടൊപ്പം ഉള്ള ചിത്രം പങ്കുവെച്ച് സംവൃതയുടെ ആരാധകർ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഇതിനോടകം 1800 ൽ അധികം ലൈക്കുകൾ ചിത്രത്തിന് ലഭിച്ചു കഴിഞ്ഞു. ഒപ്പം അനുജത്തി സംജുക്തയ്ക്ക് ആശംസകൾ

അറിയിച്ചുകൊണ്ട് നിരവധി ആരാധകർ ചിത്രത്തിൻറെ കമൻറ് ബോക്സിൽ എത്തി. ചേച്ചിയെ പോലെ സിനിമ തന്നെ ആണ് അനിയത്തി സംജുക്തയുടെയും പാഷൻ. എന്നാൽ അഭിനയത്തേക്കാൾ സിനിമയുടെ അണിയറ പ്രവർത്തനങ്ങളിൽ ആണ് സംജുക്ത തന്റെ കഴിവ് തെളിയിച്ചിരിക്കുന്നത്. ജനപ്രിയ നായകൻ ദിലീപ് നായകനായ ലാൽ ജോസ് ചിത്രം സ്പാനിഷ് മസാല യുടെ സൗണ്ട് റെക്കോർഡിംഗ് നിർവ്വഹിച്ചത് സംജുക്ത സുനിൽ ആയിരുന്നു.

Rate this post