നയന അനന്തപുരി വിട്ട് എങ്ങോട്ട്.!! നയനയെ കാണാതെ വിഷമിച്ച് ആദർശ്.!! കത്ത് വായിച്ച് നെഞ്ചുപൊട്ടി നയന.!! | Patharamattu Today Episode April 26

Patharamattu Today Episode April 26: പത്തരമാറ്റ് എന്ന ഏഷ്യാനെറ്റിൽ 8.30 ന് സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയിൽ വളരെ ആകാംക്ഷാഭരിതമായ കഥാമുഹൂർത്തങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, അനന്തപുരിയിലെ പൂജകളൊക്കെ കഴിഞ്ഞ് കനക ദുർഗയും, ഗോവിന്ദനും പോവുകയാണ്. നയനയോട് ആദർശിനെ കുറിച്ച് പലതും പറഞ്ഞശേഷം, നയനയോട് പലതും പറയുകയാണ്. ഇതു പോലെ നല്ലൊരു വീടും കുടുംബവും കിട്ടിയത് ദൈവകടാക്ഷം കൊണ്ട് മാത്രമാണെന്നും, എന്നാൽ ഈ കാര്യം മോൾക്ക് അറിയാമെന്നും അതിന്മോൾ ഇവിടെയുള്ളവരെ സ്നേഹിക്കുന്നുണ്ടെന്നും, എന്നാൽ നവ്യയ്ക്ക് അങ്ങനെയൊരു ചിന്തയേ ഇല്ലെന്നു പറയുകയാണ് കനകദുർഗ്ഗ. പിന്നെ എല്ലാവരോടും യാത്ര പറഞ്ഞ് കനകദുർഗയും ഗോവിന്ദനും വീട്ടിലെത്തുമ്പോൾ, വീട്ടിൽ ലൈറ്റ് ഒക്കെ ഇടാതെ ഇരിക്കുകയാണ് നന്ദു.നന്ദു എവിടെപ്പോയി എന്ന് ആലോചിച്ച് ലൈറ്റിട്ട് നോക്കുമ്പോൾ നന്ദു അവിടെ ഇരിക്കുകയാണ്. ഇത് കണ്ടു കനകദുർഗ്ഗ ഞെട്ടിപ്പോയി. എന്തുപറ്റി നന്ദൂട്ടാ, ലൈറ്റൊക്കെ ഇടാതെ ഇരിക്കുന്നത് എന്ന് പറഞ്ഞപ്പോൾ,

ഒന്നുമില്ല എന്നും, എനിക്ക് വിശക്കുന്നുവെന്നും, എന്തെങ്കിലും ഉണ്ടാക്കിതരാനും പറയുകയാണ്. ഇനി വെറുതെ അതുമിതും ആലോചിച്ച് ഇരിക്കാതെ ഇത് പ്രശ്നം എന്താണെന്ന് പറയണം എന്നു പറയുകയാണ് കനക ദുർഗ്ഗ. എനിക്ക് ഒരു പ്രശ്നവുമില്ല, ഭക്ഷണം എന്തെങ്കിലും ഉണ്ടാക്കി തരാൻ പറയുകയാണ്. കനക ദുർഗ്ഗയ്ക്ക് കാര്യമൊക്കെ മനസ്സിലായതിനാൽ നന്ദുവിനെ ഓർത്ത്ഷമിക്കുകയാണ്. പിന്നീട് കാണുന്നത് എല്ലാവരും പോയതിനുശേഷം നയന പൂജാമുറിയിൽ ചെന്ന് ആദർശ് എന്തായിരിക്കും ആ കത്തിൽ എഴുതിയിരിക്കുന്നത് എന്നത് നോക്കാൻ പോവുകയാണ്. ആകാംക്ഷ ഉള്ളതിനാൽ നയന കത്തെടുത്ത് വായിക്കാൻ പോവുകയാണ്. അങ്ങനെ ആ കത്ത് എടുത്തു തുറന്നു നോക്കിയപ്പോൾ തന്നെ എഴുതിയിരിക്കുന്നത് കണ്ട് നയന ഞെട്ടുകയാണ്. ഞാൻ നയനയോട് കാണിക്കുന്നത് യഥാർത്ഥ സ്നേഹം അല്ലെന്നും, മുത്തശ്ശനും വേണ്ടി മാത്രമാണ് ഞാൻ നയനയോട് സ്നേഹം അഭിനയിക്കുന്നതെന്നും, എന്നാൽ മുത്തശ്ശന് എന്തെങ്കിലും സംഭവിച്ചുകഴിഞ്ഞാൽ അമ്മ അവളെ ഒഴിവാക്കണം എന്ന് പറഞ്ഞാൽ, അത് ഞാൻ ചെയ്യുമെന്നും, ഭഗവാനെ ഇങ്ങനെ ഒരു നാടകം കളിച്ചതിന് എന്നോട് ക്ഷമിക്കണം എന്നൊക്കെയാണ് ആദർശ് എഴുതിയിരിക്കുന്നത്. ഇത് നയനയുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകുകയാണ്. ഞാൻ ആഗ്രഹിച്ചതിൽ നിന്ന്

വ്യത്യസ്ഥമായ കാര്യമാണ് ഇതിൽ എഴുതിയിരിക്കുന്നതെന്നോർത്ത് നയന പൊട്ടി കരയുകയാണ്. ആകെ ഭ്രാന്ത് പിടിച്ചത് പോലെ നേരെ നടക്കുകയാണ്. രാത്രി ആണോ പകൽ ആണോ തിരിച്ചറിയാതെ ഗേറ്റ് കടന്ന് പുറത്തേക്ക് ഇങ്ങനെ നടന്നു പോവുകയാണ്. ഇതൊന്നും അനന്തപുരിയിൽ ആരും കാണുന്നുണ്ടായിരുന്നില്ല. അപ്പോഴാണ് ആദർശ് റൂമിലേക്ക് പോകുന്നത്. അനി അവിടെ വിഷമിച്ച് നിൽക്കുകയാണ്. അവനോട് ചെന്ന് എന്താടാ നീ ആലോചിച്ച് നിൽക്കുന്നതെന്നും, ഒരു കല്യാണം ഒക്കെ ആവാം പോവുകയാണ് എന്നും അതിൻ്റെ ഗൗരവം ഉണ്ടാവണമെന്ന് പറഞ്ഞപ്പോൾ, ചേട്ടന് അറിയില്ല എൻ്റെ വിഷമം എന്ന് പറയുകയാണ് അനി.നിനക്കെന്താ വിഷമം, പ്രേമിച്ച പെണ്ണിനെ തന്നെയാണ് കല്യാണം കഴിക്കാൻ പോകുതെന്ന് പറഞ്ഞപ്പോൾ, ചേട്ടൻ പ്രേമിക്കാത്തതുകൊണ്ട് ചേട്ടന് ഇതിനെക്കുറിച്ച് ഒന്നും അറിയില്ലെന്നും, മറ്റും പറയുകയാണ്. പിന്നീട് അനിയെ കുറെ ഉപദേശിച്ച ആദർശ് റൂമിലേക്ക് പോവുകയാണ്. റൂമിലെത്തിയപ്പോൾ

നയന അവിടെ ഒന്നും കാണുന്നില്ല. എന്താ ഇത്ര വൈകിയിട്ടും അവൾ കിടക്കാൻ വരാത്തതെന്ന് ഓർത്ത് നോക്കിയപ്പോൾ, കിച്ചനിൽ ഉണ്ടാവുമെന്ന് കരുതി കിച്ചനിലേക്ക് പോയി നോക്കുകയാണ്. അവിടെ എത്തിയപ്പോൾ ജാനകി മാത്രമാണ് കിച്ചനിൽ ഉണ്ടായിരുന്നത്. ഇളയമ്മയോട് ചോദിച്ചാൽ ഇളയമ്മ വല്ലതും പറയുമെന്ന് കരുതി മാറി നിൽക്കുകയാണ് ആദർശ്. ആദർശിനെ കണ്ട ജാനകി പിറകെ വന്ന് ആദർശ് ഭാര്യയെ തിരക്കി നടക്കുകയാണോ, നിനക്ക് നയനയെ ഒരു നിമിഷം കാണാതെ നിൽക്കാൻ പറ്റാതെ ആയോ എന്ന് തമാശ രൂപത്തിൽ പറയുകയാണ്. പിന്നീട് ആദർശ് മുത്തശ്ശൻ്റെ മുറിയിൽ നോക്കുകയാണ്. അവിടെ കാണാത്തതിനാൽ അവിടെ നിന്നും മടങ്ങാൻ നോക്കുമ്പോൾ മുത്തശ്ശി കാണുകയാണ്. ആദർശിനെ വിളിച്ച് കാര്യം ചോദിക്കുകയാണ്. നയനയെ ഇവിടെയെങ്ങും കാണുന്നില്ലെന്ന് പറയുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിൽ നടക്കുന്നത്.

Rate this post