എല്ലാവരും ഇങ്ങനെ ആണോ?ശില്പ ബാല അനിയത്തിയുടെ കുഞ്ഞിനൊപ്പം ഹൈഡ് ആൻഡ് സീക്ക്.!!പുതിയ വീഡിയോ കണ്ടു ചിരിച്ച് സോഷ്യൽ മീഡിയ.| Shilpa Bala With Nephew Viral Video Malayalam

Shilpa Bala With Nephew Viral Video Malayalam : നടി,അവതാരക എന്നീ നിലകളിൽ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ശില്പ ബാല. ടെലിവിഷൻ മേഖലയിലും അതേസമയം സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് താരം. അതുകൊണ്ടുതന്നെ ശില്പ പങ്കുവെക്കുന്ന ഓരോ വീഡിയോകളും ചിത്രങ്ങളും നിമിഷനേരങ്ങൾ കൊണ്ടാണ് പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്. താരത്തിന്റെ ഭർത്താവിന്റെ പേരാണ് വിഷ്ണു. ഇവർക്ക് ഒരു മകളാണ് ഉള്ളത് യാമിക.
ഭർത്താവ് വിഷ്ണുവിനും മകൾ യാമികക്കും ഒപ്പമുള്ള റീൽ വീഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ താരം പങ്കുവയ്ക്കാറുണ്ട്.

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തിരുന്ന ഡാൻസിങ് സ്റ്റാർസ് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലെ വിധികർത്താക്കളിൽ ഒരാളായിരുന്നു ശില്പ ബാല.കെമിസ്ട്രി എന്ന ചിത്രത്തിലൂടെയാണ് ശില്പ ബാല അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. ഈ ചിത്രത്തിൽ താരത്തിന്റെ പ്രകടനം വളരെയധികം ശ്രദ്ധേയമായിരുന്നു.
അഭിനയത്തിലും അവതാരകയായും ഡാൻസറായും മാത്രമല്ല മോഡലിംഗ് രംഗത്തും വ്ലോഗിങ്ങിലും മികച്ച കഴിവ് തന്നെയാണ് താരത്തിനുള്ളത്. അതുകൊണ്ടുതന്നെ താരത്തിന് സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ഉണ്ട്.

Shilpa Bala With Nephew Viral Video Malayalam

യുവേഴ്സ് ട്രൂലി ശിൽപ ബാല എന്ന പേരിൽ ആരംഭിച്ചിരിക്കുന്ന ചാനലിൽ നിരവധി സബ്സ്ക്രൈബേർസ് ആണ് ഉള്ളത്.ഇപ്പോൾ ഇതാ താരം തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച പുതിയൊരു പോസ്റ്റ് ആണ് പ്രേക്ഷകശ്രദ്ധ നേടിയിരിക്കുന്നത്.കുഞ്ഞിനെ എടുത്തുകൊണ്ട് ഒരു റീൽ വീഡിയോ ചെയ്യുകയാണ് താരം. ശില്പയുടെ കയ്യിലിരിക്കുന്ന കുഞ്ഞാകട്ടെ സഹോദരിയുടെതും. വീഡിയോക്കൊപ്പം താരം കുറിച്ചത്

ഇങ്ങനെയാണ്.
”When my sister is away and ask me to take care of her baby for 5 minutes ”.
ശില്പയുടെ കയ്യിലിരിക്കുന്ന കുഞ്ഞിന്റെ അവസ്ഥയാലോചിച്ച് കാണുന്ന പ്രേക്ഷകർ അറിയാതെ ഒന്ന് ചിരിച്ചു പോകുന്നു. വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്ന കമന്റുകളും വളരെ രസകരമാണ്. ചേച്ചിയുടെ കുഞ്ഞിനെ അനിയത്തിയെ നോക്കാൻ ഏൽപ്പിച്ചാലുള്ള അവസ്ഥ ഇതുതന്നെയാണ് സംഭവിക്കാറുള്ളത് എന്ന തരത്തിലും കമന്റുകൾ വന്നിട്ടുണ്ട്.

Rate this post