ക്ഷമയുടെ നെല്ലിപ്പലക ഇളകി അഞ്ചു അത് ചെയുന്നു.!!അപ്പുവിനെതിരെ ആഞ്ഞു വീശി അഞ്ജലി;സാന്ത്വനം കുടുംബം രണ്ടാവുന്നോ?ഞെട്ടി പ്രേക്ഷകർ. | Santhwanam Latest Episode Malayalam

Santhwanam Latest Episode Malayalam : മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപരമ്പരയാണ് സാന്ത്വനം. ഏറെ ആരാധകരാണ് ഈ പരമ്പരക്കുള്ളത്. ഇപ്പോഴിതാ പരമ്പരയിലെ പുതിയ കഥാസന്ദർഭങ്ങൾ പ്രേക്ഷകരെ അമ്പരപ്പിച്ചിരിക്കുകയാണ്. അഞ്ജുവും അപ്പുവും തമ്മിൽ വൻ പോര്. ഇതിനിടയിൽ പെട്ടുപോകുന്നത് പാവം ബാലനും ദേവിയുമാണ്. പ്രശ്നം പരിഹരിക്കാൻ ബാലനും ദേവിയും മാറിമാറി അഞ്ജുവിനോടും അപ്പുവിനോടും സംസാരിക്കുന്നുണ്ട്. എന്നാൽ ഇരുവരും അവരുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുകയാണ്.

തമ്പി പറയുന്നത് കേട്ട്, തന്നെ കുറ്റം പറയാൻ വരുന്ന അപ്പു ചെയ്യുന്നത് തീർത്തും തെറ്റാണെന്നും അതിന് അപ്പു തന്നോട് മാപ്പ് പറയണമെന്നുമാണ് അഞ്ജുവിന്റെ നിലപാട്. ഒരു പ്രശ്നം വരുമ്പോഴാണ് ചുറ്റുമുള്ളവരുടെ യഥാർത്ഥ സ്വഭാവം പുറത്തുവരുന്നത്, യഥാർത്ഥ അഞ്ജലിയെ ഇപ്പോൾ നിങ്ങളെല്ലാം കണ്ടില്ലേ എന്നാണ് അപ്പു പറയുന്നത്. സാന്ത്വനം വീട്ടിൽ ഇതുവരെയും നിറഞ്ഞുനിന്നിരുന്ന സന്തോഷവും സമാധാനവും ഇപ്പോൾ ഇല്ലാതായിരിക്കുകയാണ്. ഒരു കൂട്ടുകുടുംബം എന്ന നിലയിൽ സന്തോഷവും സമാധാനവും മാത്രം

നിറഞ്ഞുനിന്നിരുന്ന സാന്ത്വനത്തിൽ ഇപ്പോഴിതാ പ്രശ്നങ്ങൾ കുട പിടിക്കുകയാണ്. ഹരിയും ശിവനും പരമാവധി ശ്രമിച്ചിട്ടും സാന്ത്വനം വീട്ടിലെ സ്ത്രീജനങ്ങളുടെ പോര് അവസാനിക്കുന്നില്ല. ഇന്നേവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു പ്രതിസന്ധി തന്നെയാണ് ഇപ്പോൾ സാന്ത്വനത്തെ ബാധിച്ചിരിക്കുന്നത്. റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള പരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം. ഇപ്പോൾ സാന്ത്വനത്തിന്റെ പുതിയ കഥാസന്ദർഭങ്ങൾക്ക്

കാത്തിരിക്കുകയാണ് കുടുംബപ്രേക്ഷകർ. നടി ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന സാന്ത്വനം പരമ്പര തുടക്കം മുതൽ റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്താണ്. വാനമ്പാടി എന്ന ഹിറ്റ് പരമ്പരക്ക് ശേഷം അതേ ടീം വീണ്ടും ഒന്നിച്ചത് സാന്ത്വനം പരമ്പരക്ക് വേണ്ടി ആയിരുന്നു. തുടക്കം മുതൽ തന്നെ കുടുംബപ്രേക്ഷകരുടെ മനം കവർന്നുകൊണ്ടാണ് സാന്ത്വനം പരമ്പരയുടെ ഓരോ മുഹൂർത്തങ്ങളും മുന്നോട്ടുപോകുന്നത്. ഒരുപിടി മികച്ച അഭിനേതാക്കളാണ് ഈ പരമ്പരയിൽ അണിനിരക്കുന്നത് എന്നതും എടുത്തുപറയാം. തമിഴ് പരമ്പര പാണ്ടിയൻ സ്റ്റോർസിന്റെ മലയാളം പതിപ്പ് കൂടിയാണ് സാന്ത്വനം.

Rate this post